അവതാരികയായി എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല ഉഷ. നൈല ഉഷയെ അറിയാത്ത മലയാളികളില്ല. പൊറിഞ്ചു മറിയം ജോസിലും പുണ്യാളൻ അഗർബത്തീസിലുമൊക്കെ തകർത്തഭിനയിച്ച നൈല ഉഷയെ പ്രേക്ഷകർ എങ്ങനെയാണ് മറക്കുക.
അഭിനയ മികവു തന്നെയാണ് പ്രേക്ഷകർക്കു നൈലയെ പ്രിയങ്കരിയാക്കുന്നത്. ദുബായിലെ ഹിറ്റ് 96.7 റേഡിയോ നിലയത്തിലെ അവതാരകയാണ് താരം. ജോലിയൊടൊപ്പം ചലച്ചിത്രരംഗത്തും സജീവമാണ് നൈല ഉഷ. ജീവിതത്തിലെ ഓരോ മൊമന്റും എന്‍ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നൈല.
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അങ്ങനെ തന്നെയാണ് തന്റെ ജീവിതമെന്നും പറയുകയാണ് നൈല ഉഷ. താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണമെന്നും നമ്മള്‍ ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ലെന്നും ജീവിതത്തെ കുറിച്ച് നൈല ഉഷ പറഞ്ഞിരുന്നു.
‘ഞാന്‍ ഒരു കാര്യം പറയട്ടെ, ഇവര്‍ക്കൊക്കെ വീട്, കാര്‍, ബാങ്ക് ബാലന്‍സ് എല്ലാം ഉണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ പണം മുഴുവന്‍ ഞാന്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കണം. ഒന്ന് ആലോചിച്ച് നോക്കൂ നമ്മള്‍ മരിച്ച് കഴിഞ്ഞ് ഗോസ്റ്റായി കഴിഞ്ഞാല്‍ നമ്മള്‍ ഉണ്ടാക്കിയതൊക്കെ ബാക്കിയാളുകള്‍ ഉപയോഗിക്കുന്നത് കാണുമ്പോഴുള്ള അവസ്ഥ, ചിരിയോടെ താരം പറയുന്നു.
കുറച്ചു വർഷം മുൻപ് ‘പ്യാലി’ എന്ന സിനിമയുടെ മേക്കേഴ്സ് മകൻ ആർണവിനെ അഭിനയിപ്പിക്കാമോ എന്നു ചോദിച്ചു വന്നു. അവനു താൽപര്യം ഇല്ലായിരുന്നു. ഈയിടെ ആ സിനിമ റിലീസായി ട്രെയ്‌ലർ കാണിച്ച് കൊതിപ്പിച്ചിട്ടും അവനു കുലുക്കമൊന്നുമില്ല. പത്താം ക്ലാസിലായതിന്റെ ഗൗരവം കൂടി ഉണ്ടെന്നു തോന്നുന്നു.
തന്റെ നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് തന്റെ മകന് ലഭിച്ചിട്ടുള്ളത് എന്നാണ് താരം പറയുന്നത്. മീഡിയയുടെ മുന്നിലും ക്യാമറയുടെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ അവനു തീരെ താല്പര്യമില്ല എന്നും കുറച്ച് നാണം ഉള്ള വ്യക്തിയാണ് എന്നുമാണ് മകനെക്കുറിച്ച് താരം പറഞ്ഞത്. എന്നാല്‍ താന്‍ വളരെ ചെറുപ്പം മുതല്‍ തന്നെ സെന്റര്‍ ഓഫ് അട്രാക്ഷന്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന ഒരാളാണ് എന്നും എല്ലാവരും തന്നെ ശ്രദ്ധിക്കണം എന്ന ആഗ്രഹിക്കുന്ന ആളാണ് എന്നും നൈല പറഞ്ഞു.
അവന്റെ ഇഷ്ടങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ ഞാൻ കഷ്ടപ്പെടാറുണ്ട്. ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ തീരെ ‘ഔട്ഡേറ്റഡ് മദർ’ ആകരുതെന്നോർത്ത് ടീമുകളെ കുറിച്ചൊക്കെ പഠിക്കും. എന്റെ ജിം പാർട്ണർ ആണവൻ. എത്ര സമയം പ്ലാങ്ക് ചെയ്തു, എത്ര പുഷ് അപ്സ് എടുത്തു എന്നൊക്കെ ഞങ്ങൾ മത്സരിക്കും.
എന്റെയത്ര ഉയരമുണ്ട് ആർണവിന്. എങ്ങനെ വളർന്നു മുതിർന്നാലും ഉത്തരവാദിത്തമുള്ള മനുഷ്യനായിരിക്കണം മകൻ എന്നാണ് മോഹം. എന്റെ ജീവിതം തന്നെയാണ് അവനുള്ള എന്റെ സന്ദേശം. ഈ നിമിഷം സന്തോഷമായിരിക്കുക, നാളെ എന്താണ് സംഭവിക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ. നൈല പറഞ്ഞു.