in

തടിച്ച ശരീരമായതുകൊണ്ട് സിനിമകൾ നഷ്ടമായി, ഇപ്പോൾ ചെയ്തത് ഇങ്ങനെ; മഞ്ജിമ മോഹൻ തുറന്ന് പറയുന്നു

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ താരമാണ് മഞ്ജിമ മോഹന്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം എഫ് ഐ ആറിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മഞ്ജിമ. വിശാല്‍, ഗൗതം വാസുദേവ് മേനോന്‍, മാല പാര്‍വതി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

ഈ സിനിമയുടെ കഥ കേട്ട സമയത്ത് തന്നെ ചെയ്യാമെന്ന് താന്‍ തീരുമാനിച്ചെന്നും മഞ്ജിമ പറയുന്നു. സിനിമ സ്വീകരിക്കുന്നതിനെക്കുറിച്ചും മലയാളത്തില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചുമെല്ലാം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിച്ചിരുന്നു.

സിനിമകള്‍ ചെയ്യണമെന്ന് കരുതി ചെയ്ത ചില ചിത്രങ്ങളുണ്ട്. കഥാപാത്രത്തെക്കുറിച്ച് പോലും അധികം ആലോചിക്കാതെ ഏറ്റെടുത്തത്. വടക്കന്‍ സെല്‍ഫി റിലീസ് ചെയ്ത സമയത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താന്‍ നേരിട്ടതെന്നും മഞ്ജിമ പറയുന്നു. ഞാന്‍ കരയുന്ന രംഗം കണ്ട് ആളുകള്‍ കൂവുന്നത് നേരിട്ട് കണ്ടിരുന്നു.

എന്നെക്കുറിച്ചുള്ള ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. തമിഴില്‍ അവസരം ലഭിച്ചപ്പോള്‍ സാറെന്താണ് എന്നില്‍ കണ്ടതെന്നായിരുന്നു ഞാന്‍ ഗൗതം വാസുദേവ് മേനോനോട് ചോദിച്ചത്. ഞാന്‍ സിനിമ കണ്ടിട്ടില്ല, കണ്ടിട്ട് പറയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇത് അഭിനേതാവിന്റെ മിസ്റ്റേക്കല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിമര്‍ശിക്കാനൊക്കെ എളുപ്പമാണ്, അവരെല്ലല്ലോ ചെയ്യുന്നത്. ഒരുപാടുപേരുടെ എഫേര്‍ട്ടിലല്ലേ ഒരു സിനിമ ഇറങ്ങുന്നത്. വടക്കന്‍ സെല്‍ഫി സമയത്ത് അന്യഭാഷയില്‍ പോവുന്നതൊന്നും എന്റെ മനസില്‍ ഇല്ലായിരുന്നു.

വിളിക്കുന്നില്ല എന്നൊന്നും പറയാനാവില്ല, എന്നാല്‍ എനിക്ക് ചെയ്യാനാവുന്നത് എന്ന തരത്തിലുള്ള സിനിമകളൊന്നുമുണ്ടായിരുന്നില്ല. ചെയ്യാന്‍ വേണ്ടി ചെയ്ത ചിത്രമായിരുന്നു മിഖായേല്‍. അതുകൊണ്ട് എനിക്ക് പേഴ്‌സണലി ഒരു ബെനഫിറ്റുമില്ല. പിന്നെ നല്ലൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാനായി എന്നുള്ളതാണ്.

വര്‍ഷത്തില്‍ ഒരുപടം ചെയ്താലും കുഴപ്പമില്ല, ചെയ്യുന്നത് നല്ലതായിരിക്കണം എന്നാണ് എന്റെ നിലപാട്. ഞാന്‍ മടിച്ചിയാണെന്ന് പറഞ്ഞാണ് അച്ഛന്‍ എന്നെ കളിയാക്കാറുള്ളത്. മലയാളത്തില്‍ ഒരു സിനിമ കമ്മിറ്റ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടയിലാണ് നേരത്തെ കമ്മിറ്റ് ചെയ്‌തൊരു സിനിമ വന്നത്.

കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ചെയ്തത് തന്നെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് സെലക്ടീവ് ആകുന്നത്. ഇത് തന്നെയല്ലേ കഴിഞ്ഞ പടത്തിലും ചെയ്തതെന്ന് കേള്‍ക്കാനിഷ്ടമില്ലെന്നുമായിരുന്നു മഞ്ജിമ പറഞ്ഞത്.

അതേസമയം ശരീരവണ്ണം കൂടിയത് കൊണ്ട് നിരവധി അവസരങ്ങള്‍ ആണ് താരത്തിന് ഇല്ലാതെയായത്. എന്നാല്‍ അതെല്ലാം മറികടക്കാന്‍ തനിക്ക് കഴിഞ്ഞു എന്നു മഞ്ജിമ പറയുന്നു. യോഗ ചെയ്യാന്‍ തുടങ്ങിയതോടെ തനിക്ക് വണ്ണം കുറഞ്ഞു.

വെറും ഒരു മാസം മാത്രമേ താന്‍ യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് ആയിട്ടുള്ളൂ. എന്നാല്‍ ശരീരത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായി എന്നും സംതൃപ്തി ലഭിച്ചു എന്നും താരം പറഞ്ഞു. ശരീരത്തിന് ഒപ്പം മനസിനും ഇപ്പോഴും പുത്തന്‍ ഉണര്‍വ് നല്‍കാന്‍ യോഗയ്ക്ക് കഴിയുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Written by Editor 3

ബ്രായുടെ സൈസ് എത്രയാണ്, ഏത് പൊസിഷനാണ് ഇഷ്ടം, ഞരമ്പന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി നടി നീലിമ റാണി

ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട താരം ആയിരുന്ന നടി നന്ദിനിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!