എന്നും എപ്പോഴും ടെലിവിഷൻ പ്രേമികളുടെ സ്വന്തം താരമാണ് നിയ രഞ്ജിത്ത്. നിയ എന്ന പേരിനേക്കാളും കൂടുതൽ ഈ താരം കല്യാണി ഈന്ന പേരിലാണ് അറിയപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് താരം ഒരു ബൊട്ടീക് തുടങ്ങിയപ്പോഴും പ്രേക്ഷകർ നെഞ്ചേറ്റിയ ആ കഥാപത്രത്തിന്റ പേര് തന്നെ താരം നൽകിയത്.
അഭിനയത്തിൽ മാത്രമല്ല താരം അവതാരക ആയും മിനി സ്ക്രീനിൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റ ഇടയിലാണ് അഭിനയത്തിൽ നിന്നും താത്കാലികമായി ഇടവേളയെടുത്ത് താരം ഭർത്താവിനും മകനും ഒപ്പം ലണ്ടനിലേക്ക് ചേക്കേറിയത്.
കല്യാണി എന്നും നിയ എന്നും ആളുകൾ വിളിക്കുന്നുണ്ട് എങ്കിലും താരത്തിന്റെ യഥാർഥ പേര് കോൺസാനിയ ജോൺ എന്നാണ്. താരത്തിന്റെ അച്ഛനും അദ്ദേഹത്തിന്റെ നാടക പ്രവർത്തകരായ സുഹൃത്തുക്കളും ചേർന്നാണ് താരത്തിന് ഈ പേര് നൽകിയത്. പിന്നീട് തെലുങ്ക് സിനിമ ചെയ്യുന്ന സമയത്താണ് താരത്തിന് നിയ എന്ന പേര് ലഭിക്കുന്നത്.
മലയാളവും തമിഴും ഉൾപ്പെടെ 25 ഓളം സീരിയാളുകളിൽ താരം മിന്നി തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി താരം അഭിനയിച്ച മിക്ക സീരിയലുകളും സൂപ്പർ ഹിറ്റായിരുന്നു. തമിഴില് ‘കസ്തൂരിയും മികച്ച റേറ്റിങ് ആണ് നൽകിയത്.
ഏറ്റവും ഒടുവിൽ ‘ത്രീ കുട്ടീസും’, ‘തകർപ്പൻ കോമഡി’യും ആണ് താരം ചെയ്തത്. മാത്രവുമല്ല തനിക്ക് പാചകവും ഒരു കലയാണ് എന്ന് ടേസ്റ്റ് ടൈം എന്ന പരിപാടിയിലൂടെ താരം തെളിയിച്ചു!
മിസിങ്’ എന്ന ചിത്രം മലയാളത്തിൽ ‘ബസ്റ്റ്ഫ്രണ്ട്സ്’ എന്ന പേരിൽ റീ മേക്ക് ചെയ്തപ്പോൾ ആ വേഷം കൈകാര്യം ചെയ്തതത് നിയ ആയിരുന്നു. പിന്നീട് ‘മലയാളി’ എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയായും താരം തിളങ്ങി. തമിഴ് സീരിയൽ ചെയ്യുന്ന സമയത്ത് വിജയ് നായകനായ ‘വേട്ടൈക്കാരനിലും ഒരു മികച്ച റോളിലൂടെ താരം എത്തി.
ഇപ്പോൾ തത്കാലം മിനി സ്ക്രീനിൽ നിന്നും ഇടവേള എടുത്ത് കുടുംബവും ഒത്ത് ലണ്ടനിൽ ആണ് ഇപ്പോൾ നിയ. താരത്തിന്റെ ഭർത്താവ് രഞ്ജിത്ത് ലണ്ടനിൽ ആയതുകൊണ്ടാണ് മകൻ രോഹിതും ഒത്ത് താരം അവിടേക്ക് പോയത്.
ഇനി ഒരു വർഷം അവിടെയാകും താനെന്നും അൽപ്പ നാളത്തേക്കാണ് ഇടവേള, താൻ ഇനിയും അഭിനയ രംഗത്ത് ഉണ്ടാകും എന്നും താരം മുൻപ് വ്യക്തമാക്കിയിരുന്നു.