in

ജീവന്റെ ജീവനായ അച്ഛന്റെ ആത്മഹത്യ, കണ്ണുകൾക്ക് ബാധിച്ച അസുഖം , സീരിയൽ ലോകത്ത് കത്തി നിൽക്കുമ്പോൾ അഭിനയത്തിൽ നിന്നുള്ള പിന്മാറ്റം; നടി മായ മൗഷ്മിയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങള്‍ ചെയ്ത് വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം നിര്‍ത്തേണ്ടി വന്നു നടി മായാ മൗഷ്മിക്ക്.

2013 ലാണ് മായാ മൗഷ്മി അഭിനയം നിര്‍ത്തിയത്. അതിന് കാരണം തന്റെ കണ്ണുകള്‍ക്ക് വന്ന അണുബാധയാണെന്ന് താരം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘ ഇന്ന് കൊവിഡ് വന്നാല്‍ തൊടാന്‍ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാല്‍ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല.

എനിക്ക് ആരുടേയോ കയ്യില്‍ നിന്നാണ് ഈ അണുബാധ വന്നത്. അവര്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചിട്ടോ, അല്ലെങ്കില്‍ അങ്ങനെയെന്തോ രീതിയില്‍ അണുബാധ എനിക്ക് വന്നു. ഇത് ഭയങ്കര പെയിന്‍ഫുള്‍ ആയിരുന്നു. കണ്ണില്‍ നിന്ന് പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവന്‍ നിറയും. കവിളിലെല്ലാം നീര് വച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു. വെളിച്ചമോ, ചൂടോ മുഖത്തേക്ക് അടിക്കാന്‍ പറ്റാത്ത അവസ്ഥ.

ഒരു വര്‍ഷത്തോളമെടുത്ത് അസുഖം പൂര്‍ണമാകാനെന്ന് നടി പറഞ്ഞു. അതേസമയം അസുഖ ബാധയ്ക്ക് ശേഷം അച്ഛന്റെ വിയോഗവും തൊട്ടു പിന്നാലെ മകളുടെ ജനനവുമൊക്കെയായി മായാ മൗഷ്മി കുടുംബത്തിന്റെ തിരക്കുകളേക്ക് കടന്നു. ബാബ കല്യാണി, രൗദ്രം തുടങ്ങിയ സിനിമകളില്‍ മായവേഷമിട്ട മായ 25 ല്‍ അധികം ചലച്ചിത്രങ്ങളിലും, നാല്‍പ്പതില്‍ അധികം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

മായ മൗഷ്മിയുടെ പേരിലെ മൗഷ്മി എന്താണ് എന്നുള്ള സംശയം നിരവധി പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു, നോര്‍ത്ത് ഇന്ത്യന്‍ ആണോ എന്നായിരുന്നു പലരുടേയും സംശയം. എന്നാല്‍ മായയ്ക്ക് പറയാനുള്ളത് ‘അയ്യോ അത് ഞാന്‍ നോര്‍ത്ത് ഇന്ത്യക്കാരി ഒന്നുമല്ല. ചേട്ടന്റെ പേര് മനോജ് എന്നാണ്, പിന്നെ അച്ഛനും അമ്മയ്ക്കും ഒരു വെറൈറ്റി പേര് എനിക്കായി ഇടണം എന്നുണ്ടായിരുന്നു, അങ്ങനെയാണ് ഞാന്‍ മായ മൗഷ്മി ആയി മാറിയത്’, മായ പറഞ്ഞു നിര്‍ത്തി.

1999-2005 കാലയളവില്‍ മലയാളികളെ കുടുകുടെ ചിരിപ്പിച്ച പരമ്പര പകിട പകിട പമ്പരം മായയുടെ ശ്രദ്ധേയമായ പരമ്പരകളിലൊന്നാണ്. ദൂരദര്‍ശനില്‍ ബുധനാഴ്ച വെകിട്ട് 7.15ന് ‘പമ്പരം തിരിയാന്‍’ തുടങ്ങും. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലര്‍ത്തിയ സീരിയല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. പ്രായഭേദമന്യേ ടിവിയ്ക്കു മുമ്പില്‍ ആളുകള്‍ സ്ഥാനം പിടിച്ചതോടെ റേറ്റിങ് റെക്കോര്‍ഡുകളില്‍ ‘പമ്പരം’ പുതുചരിത്രം എഴുതി.

‘പമ്പര’മായി തുടങ്ങി ‘പകിട പകിട പമ്പര’ത്തിലൂടെ തിരിച്ചു വന്ന സീരിയല്‍ ആകെ 278 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്. ടോം ജേക്കബ് പ്രൊഡ്യൂസ് ചെയ്ത് അദ്ദേഹം തന്നെ മുഖ്യ വേഷത്തിലെത്തിയ ഈ സീരിയലിന് മലയാളികളുടെ നൊസ്റ്റാള്‍ജിയകളിലാണ് സ്ഥാനം. സീരിയലിനൊപ്പം തന്നെ മായയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം താന്‍ അഭിനയത്തിലേക്ക് വരാന്‍ ഒരുക്കമാണെന്ന് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നല്ലൊരു ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍, അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും മായ പറഞ്ഞു. സീരിയലുകള്‍ വഴിയാകുമോ മടങ്ങി വരവ് എന്ന ചോദ്യത്തിന് അങ്ങനെ ആകില്ല.

എന്ന ഉത്തരമാണ് മായ നല്‍കിയത്. ‘ സീരിയലുകള്‍ ഉടന്‍ ഏറ്റെടുക്കാന്‍ പറ്റില്ല. അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ഇപ്പോള്‍, ഞാന്‍ ഇമ്പോര്‍ട്ടന്‍സ് നല്‍കുന്നത് മോള്‍ക്കും കുടുംബത്തിനും വേണ്ടിയാണ്. അവള്‍ കുഞ്ഞല്ലേ.. അവള്‍ വലുതായ ശേഷം ആലോചിക്കാം. മാത്രമല്ല സീരിയലുകള്‍ രണ്ടു മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരും. അത് മകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തടസ്സവുമാകും.

അല്ലാതെ സീരിയലുകളോട് മുഖം തിരിക്കുന്നതല്ല. നല്ല സിനിമകള്‍ വരട്ടെ. നല്ല കഥാപത്രങ്ങള്‍. സൈഡ് റോളുകള്‍ അല്ലാത്ത ശക്തമായ ഒരു കഥാപാത്രം ലഭിക്കട്ടെ. അതിനായി ക്ഷമയോടെ കാത്തിരിക്കാന്‍ ഞാന്‍ റെഡിയാണ്. ഗ്ലാമറസ് ആയതോ, വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തിനോടോ എനിയ്ക്ക് ഒട്ടും താത്പര്യം ഇല്ലെന്നും മികച്ചത് വരട്ടെ, അഭിനയത്തെ പറ്റി മായ മൗഷ്മി വാചാലയായി.

Written by Editor 3

സോഷ്യൽ മീഡിയയിൽ വൈറലായി ഗൗരി നമ്പൂതിരിപാടിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ: ഫോട്ടോസ് കാണാം

ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിച്ചവർ ആണ്, ജാതക ചേർച്ചയിൽ പൊരുത്തം ഏറെയുണ്ടായിരുന്നു; കാവ്യ പറയുന്നു