സിനിമയിലും സീരിയലുകളിലും സജീവമായി അഭിനയിക്കുന്ന വളരെ ചുരുക്കം ചില താരങ്ങളെ മലയാളത്തില്‍ ഇപ്പോഴുള്ളൂ. മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ ‘പട്ടുസാരി’യിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ അഭിനയത്രിയാണ് സാധിക വേണുഗോപാല്‍.
സാധികയുടെ ഏറ്റവും വലിയ പ്രത്യേകത ഒരേ സമയം സാധിക ടെലിവിഷന്‍ രംഗത്തും സിനിമ രംഗത്തും സജീവമായി നില്ക്കുന്ന ഒരാളാണ്. ഒരു ബ്രേക്കിന് ശേഷം മോഹന്‍ലാല്‍ ചിത്രം ആയ ആറാട്ടിലൂടെ സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് സാധിക വേണുഗോപാല്‍.
സിനിമയില്‍ ബ്രേക്ക് വന്നപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയത് താരം ജോഷിയുടെ പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിലൂടെയാണ്.ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പാപ്പന് എന്ന ചിത്രത്തിലും സാധിക ശ്രദ്ധേയമായ വേഷം തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
കലാഭവന്‍ മണിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ താരം സോഷ്യല്‍ മീഡിയയില്‍ മുന്‍പ് പങ്കു വെച്ചിരുന്നു. എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായിക ആയിട്ടായിരുന്നു താരം വേഷം കൈകാര്യം ചെയ്തത്.
എന്തുകൊണ്ടാണ് സീരിയലില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ചെയ്യാത്തത് എന്നും സാധിക വ്യക്തമാക്കി. എനിക്ക് വളരെ ഫ്രീ ആയിരിക്കണം. മോഡലിങ് ചെയ്യണം, ആങ്കറിങും സിനിമയും ചെയ്യണം. ഒരേ ഒരു കഥാപാത്രത്തില്‍ മാത്രം നിലനില്‍ക്കുത്തിലും എനിക്ക് ഇഷ്ടം, വ്യത്യസ്തവും വെല്ലുവിളികള്‍ നിറഞ്ഞതുമായ പുതിയ ഓരോ വേഷങ്ങളും കാര്യങ്ങളും ചെയ്യുന്നതിലാണ് – സാധിക പറഞ്ഞു.
ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാണ് സാധിക. ഗ്ലാമര്‍ ചിത്രങ്ങളിലൂടെ താരം പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ എത്തി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സാധിക പതിവായി ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളത്.
ഇപ്പോള്‍ താരത്തിന്റെ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോ ആണ് വൈറല്‍ ആകുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന മീറ്റു പ്രവണതകളെ പറ്റി താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു.
ഇന്ന് ഒരുപാട് മീ റ്റു വാദങ്ങളും വിവാദങ്ങളും ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ സഹപ്രവര്‍ത്തകരായി വര്‍ക്ക് ചെയ്യുന്നവരാണ് എങ്കിലും ആരാണ് ശരിയെന്നും ആരാണ് തെറ്റെന്ന് വിലയിരുത്തുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യം ഏതാണെന്ന് അറിയാത്തതു കൊണ്ട് തന്നെ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് അറിയില്ലെന്നും താരം വ്യക്തമാക്കുന്നു.
\