നാട്ടഴകിന്റെ പൊൻചെപ്പിൽ നിന്നാണ് ശിവദയുടെ സൗന്ദര്യക്കൂട്ടുകൾ. കാച്ചെണ്ണയും നാടൻ താളിയും ഉൾക്കരുത്തേകിയ മുടിയും നാടൻ അഴകുകൂട്ടുകളലിഞ്ഞ ചാരുതയുമായ് ഇതാ ശിവദ. പഴക്കൂട്ടുകളും അടുക്കളയിൽ നിന്നുള്ള സൗന്ദര്യപൊടിക്കൈകളും ഉൾപ്പെടെ പ്രകൃതി നൽകിയ അലങ്കാരങ്ങളാണ് തന്നെ ഇത്രയും സുന്ദരിയാക്കിയതെന്ന് അഭിമാനത്തോടെ പറയും ഈ അങ്കമാലിക്കാരി.
‘സു.. സു… സുധി വാത്‌മീകം’ എന്ന സിനിമയിലെ ‘കല്യാണി’ എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്. കാവ്യഭംഗിയുള്ള പുഞ്ചിരിയും ആത്മവിശ്വാസവുമുള്ള ആ പെൺകുട്ടി വളരെ പെട്ടെന്ന് എല്ലാവർക്കും പ്രിയങ്കരിയായി. നിരവധി തമിഴ്ചിത്രങ്ങളിലും നായികാവേഷമണിഞ്ഞു. പ്രിയപ്പെട്ട സൗന്ദര്യക്കൂട്ടുകളെക്കുറിച്ച് മനസ്സു തുറക്കുകയാണ് ശിവദ.
ഗര്‍ഭിണിയായിരുന്ന സമയത്ത് അമ്മൂമ്മ തനിക്ക് പറഞ്ഞുതന്ന സൂത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള ശിവദയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ശിവദ വിശേഷങ്ങള്‍ പങ്കിട്ടത്. മേക്കപ്പിനായി അധികം സമയം ചെലവഴിക്കാന്‍ ഇഷ്ടമുള്ളയാളല്ല താനെന്ന് ശിവദ പറയുന്നു.
പെട്ടെന്ന് തന്നെ മേക്കപ്പ് പൂര്‍ത്തിയാക്കുന്ന പതിവാണ്. അരമണിക്കൂറില്‍ കൂടുതല്‍ മേക്കപ്പ് ചെയ്യാനായുള്ള ക്ഷമയില്ല. മുടിയില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ സമയം നീളാറുള്ളൂ. അമ്മയുടെ സൗന്ദര്യക്കൂട്ടാണ് തന്നേയും ആകര്‍ഷിച്ചിട്ടുള്ളത്.
കറ്റാര്‍വാഴ പോലും മുഖത്ത് തേക്കുന്നത് കണ്ടിട്ടില്ല, വരണ്ടതായി തോന്നുകയാണെങ്കില്‍ അല്‍പം വെളിച്ചെണ്ണ ഇടുമെന്ന് മാത്രം. അമ്മയുടെ സ്‌കിന്‍ നല്ല ക്ലീനാണ്. ഗര്‍ഭിണിയായിരുന്ന സമയത്ത് അമ്മൂമ്മ പറഞ്ഞ് തന്ന ടിപ്‌സ് താനും പ്രയോഗിച്ചിരുന്നുവെന്ന് ശിവദ പറയുന്നു.
വയറില്‍ സ്‌ട്രെച്ച് മാര്‍ക്ക് വരാതിരിക്കാന്‍ വെള്ളം കൊണ്ട് വയര്‍ തടവാനും വെളിച്ചെണ്ണ പുരട്ടാനുമായിരുന്നു അമ്മൂമ്മ പറഞ്ഞത്. 6 പ്രസവം കഴിഞ്ഞെങ്കിലും അമ്മൂമ്മയ്ക്ക് സ്‌ട്രെച്ച് മാര്‍ക്കേയില്ലായിരുന്നു. ആ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞ് തന്നത്.
പച്ചവെളിച്ചെണ്ണ പുരട്ടുന്നത് കുഞ്ഞിന് ദോഷമല്ലെന്നും അമ്മൂമ്മ പറഞ്ഞിരുന്നു. അതിനൊപ്പമായി മറ്റ് ചില മാര്‍ഗങ്ങളും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ തനിക്ക് സ്‌ട്രെച്ച് മാര്‍ക്കുകള്‍ വളരെ കുറവായിരുന്നു. താരൻ വന്നാൽ അതിനും അമ്മയുടെ ഒരു സൗന്ദര്യക്കൂട്ട് ഉണ്ട്.
ഉലുവ വെള്ളത്തിൽ കുതിർത്ത് അരച്ചു തലയോടിൽ തേയ്ക്കും. മുടി വളരാനും തിളക്കം കിട്ടാനും ഇത് നല്ലതാണ്. ‘‘ മുഖം കഴുകി പപ്പായപ്പഴം പുരട്ടും. ഇതേ പോലെ ഒാറഞ്ചും തക്കാളിയും മുഖത്തു പുരട്ടാം. 10–15 മിനിറ്റ് കഴിഞ്ഞ് കഴുകാം. തക്കാളിയും ഒാറഞ്ചും പുരട്ടിയശേഷം വെയിലു കൊള്ളരുത്– ഇത് എന്റെ സ്വന്തം സൗന്ദര്യക്കൂട്ടാണ് ’’.
ബ്രേക്ക്ഫാസ്റ്റായി ചെറുപയറും കടലയുമൊക്കെ മുളപ്പിച്ച് കഴിക്കാറുണ്ട് അച്ഛന്‍. അത് എനിക്കും തരുമായിരുന്നു. അതേ പോലെ തന്നെ പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയുള്ള സാലഡുകളും കഴിക്കാറുണ്ട്. പാചക പരീക്ഷണങ്ങള്‍ ആരോഗ്യകരമായിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
പ്രിയപ്പെട്ട ഭക്ഷണങ്ങളെല്ലാം കഴിക്കാറുണ്ട്. പുറത്ത് പോയി കഴിക്കുന്ന ശീലം കുറവാണ്. കുഞ്ഞിനൊപ്പമായി തന്നെ ഉറങ്ങാന്‍ ശ്രമിക്കാറുണ്ട് ഇപ്പോള്‍. പ്രസവ ശേഷമുള്ള ശരീരഭാരം കുറച്ച് വരികയാണ്. ഫീഡിങ് സമയമായതിനാല്‍ കടുകട്ടി ഡയറ്റൊന്നുമില്ലെന്നുമായിരുന്നു ശിവദ പറഞ്ഞത്. മകളായ അരുന്ധതിയുടെ വിശേഷങ്ങള്‍ പങ്കിട്ടും ശിവദ എത്താറുണ്ട്. ഭര്‍ത്താവായ മുരളീകൃഷ്ണനും അഭിനയരംഗത്ത് സജീവമാണ്.