in

നല്ലൊരു വിവാഹ ജീവിതം ലഭിക്കുക, നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ് വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് അത് ലഭിക്കുക; കാവ്യാ മാധവന്റെ വാക്കുകൾ വൈറലാകുന്നു..!

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും, കാവ്യ മാധവനോടുള്ള ആരാധന പ്രേക്ഷകര്‍ക്ക് കുറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിനും മഹാലക്ഷ്മിയ്ക്കും മീനാക്ഷിയ്ക്കും ഒപ്പം കാവ്യ എവിടെ പ്രത്യക്ഷപ്പെട്ടാലും അത് ഫോട്ടോയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നതും സ്വാഭാവികമാണ്.

പക്ഷെ ഇപ്പോള്‍ പ്രചരിയ്ക്കുന്നത് പുതിയ വിശേഷം ഒന്നുമല്ല. കാവ്യയുടെ പഴയ ഒരു അഭിമുഖമാണ്. വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള കാവ്യയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹമെന്ന് പറയുന്നത് തലയില്‍ വരച്ച പോലെയാണ്. അത് ഗോപികയുടെ കാര്യം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഞങ്ങളെല്ലാവരും ഒരേ പ്രായമുള്ളവരാണ്.

അവളിങ്ങനെ കല്യാണം നോക്കിത്തുടങ്ങി എന്ന് പറയുന്ന സമയത്ത് അതിന്റെ രണ്ടാഴ്ച മുന്‍പ് വരെ ഞങ്ങള്‍ കണ്ടതാണ്. ആ സമയത്ത് കുറച്ച് നോക്കിവെച്ചിട്ടുണ്ടെന്നല്ലാതെ ഒന്നും ആയിട്ടില്ലായിരുന്നു. അടുത്തയാഴ്ച അവള്‍ വിളിച്ച് പറഞ്ഞു, അത് സെറ്റായി , നീയിതാരോടും പറയേണ്ട എന്ന്. അടുത്ത സുഹൃത്തുക്കളില്‍ ഒതുങ്ങിയ കാര്യമായിരുന്നു അത്. പിന്നെയാണ് പബ്ലിക്കായത്.

Kavya Madhavan photos

ഇങ്ങനെയല്ലേ ഓരോ മാറ്റവും ജീവിതത്തിലുണ്ടാവുന്നത്. അവള്‍ കഴിഞ്ഞയാഴ്ച വരെ നമ്മളെല്ലാം ഓരോ കാര്യം പറഞ്ഞിരുന്നുവരാണ്. ഞാനും ഭാവനയും ഗോപികയും കൂടിയാണ് റിമി ടോമിയുടെ കല്യാണത്തിന് പോയത്. ഞങ്ങളെല്ലാവരും കൂടി അവളുടെ വീട്ടില്‍ വെച്ച് ഓരോ കാര്യം പറയുമ്പോഴും അടുത്തയാഴ്ച ഗോപിക എന്‍ഗേജ്ഡാവും എന്നറിഞ്ഞിരുന്നില്ല. പുതിയ ലൈഫിലേക്ക് പോവുകയാണെന്ന് അവളോ ഞങ്ങളോ അറിഞ്ഞിരുന്നില്ല. എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഒരാഴ്ചയാവുമ്പോഴേക്കും കല്യാണവും കഴിഞ്ഞു. റിസപക്ഷന്‍ കഴിഞ്ഞ് അവള്‍ അയര്‍ലണ്ടിലെ വീട്ടിലുമെത്തി.

Kavya Madhavan photos

അതു പോലെയാണ് നമ്മുടെ ജീവിതത്തില്‍ എപ്പോള്‍ എന്ത് നടക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല, ഇത്രയേ ഉള്ളു നമ്മളുടെ ജീവിതത്തില്‍ ഓരോ മാറ്റങ്ങള്‍ വരുന്നത് വളരെ പെട്ടന്നായിരിക്കും പ്രത്യേകിച്ചും വിവാഹം. നല്ല ഒരു വിവാഹം ജീവിതം ലഭിക്കുക, നല്ലൊരു വീട്ടില്‍ ചെന്ന് കയറാന്‍ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് ലഭിക്കുക. ഞാനും ദിലീപ് ഏട്ടനും ഇങ്ങനെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നത് പോലുമില്ല. എല്ലാം ഈശ്വര നിശ്ചയം എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

Kavya Madhavan photos

സിനിമയിലേക്ക് വരാന്‍ നടിക്ക് വിദ്യാഭ്യാസം തുടങ്ങി നിരവധി കാര്യങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ വന്നില്ലെങ്കില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങളുടെ അമ്മയായി നല്ലൊരു കുടുംബിനിയായി കഴിയേണ്ടി വരും. അങ്ങനെ സംഭവിച്ചെങ്കില്‍ താന്‍ ഒരിക്കലും ഒരു ജോലിക്കും പോവേണ്ടി വരില്ല എന്നായിരുന്നു താരം തുറന്നു പറഞ്ഞത്. താന്‍ സിനിമയില്‍ എത്തിയത് ഒരു ഭാഗ്യമായിട്ടാണ് കാണുന്നത് എന്നും നടി കൂട്ടിച്ചേര്‍ത്തു.

കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യാ മാധവന്‍. നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി എത്തിയ കാവ്യ മാധവന്‍ ആരാധകര്‍ക്കും പ്രിയങ്കരിയായിരുന്നു. തന്റെ ആദ്യ നായകനായ ദിലീപിനെ വിവാഹം കഴിച്ച് കുടുംബിനിയായി കഴിയുകയാണ് കാവ്യമാധവന്‍ ഇപ്പോള്‍. കാവ്യ മാധവന്‍ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യം വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും സിനിമയില്‍ സജീവമാകുന്നതിനിടെയാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്.

ഗള്‍ഫില്‍ ഉദ്യോഗസ്ഥനായിരുന്ന നിഷാല്‍ ചന്ദ്രയെ ആയിരുന്നു കാവ്യ ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടു നിന്നിരുന്നില്ല. സോഷ്യല്‍ മീഡിയ മുഴുവന്‍ ആഘോഷമാക്കിയ വിവാഹവും വിവാഹ മോചനവും ആയിരുന്നു കാവ്യാ മാധവന്റെ ആദ്യത്തെ വിവാഹം.

Written by Editor 3

എനിക്ക് മോനാണ് നീ, നാണം കെടുത്താതിരിക്കാൻ മോളെ എന്ന് വിളിച്ചേക്കാമെന്ന് അമ്മ; സർജറിക്ക് ശേഷം താൻ മരിച്ചെന്നാണ് സഹോദരൻ കൂട്ടുകാരോട് പറഞ്ഞത്; തന്റെ അനുഭവം തുറന്ന് പറഞ്ഞ് സൂര്യ ഇഷാൻ

മുപ്പത് കൊല്ലം ഒന്നിച്ചു ജീവിച്ചു.. വാപ്പയുടെ വിവാഹത്തിൽ ഉമ്മ വിഷമിക്കില്ല: അനാർക്കലി മരിക്കാർ പറയുന്നു