in

ഗുഡ് ലിസ്റ്റിൽ പേരുണ്ട്… പക്ഷെ ഒറ്റക്ക് ഒന്ന് കാണണം, നായകനിൽ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഇഷ കോപ്പിക്കർ

സമീപകാലത്ത് സിനിമാ ലോകം ഏറെ ഗൗരവ്വത്തോടെ ചര്‍ച്ച ചെയ്ത വിഷയമാണ് കാസ്റ്റിംഗ് കൗച്ച്. പല താരങ്ങളുടേയും വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടി ഇഷാ കോപികർ.

ചലച്ചിത്രലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖനായ ഒരു നടനെതിരെ നടി ഇഷാ കോപികർ ഉന്നയിച്ച ആരോപണം. ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ട് നടൻ തന്നെ ക്ഷണിച്ചെന്നാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം താനാകെ തകർന്നുപോയെന്നും നടി പറഞ്ഞു.

ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇഷ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പറഞ്ഞത്. 2000-ത്തിന്റെ പകുതിയോടെയാണ് സംഭവം നടന്നത്. പ്രശസ്തനായ ഒരു നിർമാതാവ് വിളിച്ചു. ആ സമയത്ത് ചെയ്യാനിരുന്ന സിനിമയുടെ നായകന്റെ ​ഗുഡ് ലിസ്റ്റിൽ എന്റെ പേരുണ്ടെന്നാണ് നിർമാതാവ് പറഞ്ഞത്.

എന്താണതുകൊണ്ട് അദ്ദേഹം അർത്ഥമാക്കിയതെന്ന് എനിക്ക് മനസിലായില്ല. ഞാനുടനെ തന്നെ നായകനെ വിളിച്ചു. അപ്പോഴാണ് ഒറ്റയ്ക്ക് അവിടേക്ക് ചെല്ലണമെന്ന് അയാൾ ആവശ്യപ്പെട്ടത്. നിർമാതാവിനെ ഉടനെ തന്നെ വിളിച്ച് ഞാനാ സിനിമയിൽ നിന്ന് ഒഴിവാകുകയായിരുന്നു- ഇഷ പറഞ്ഞു.

ആ സംഭവത്തിന് ശേഷം താനാകെ തകർന്നുപോയെന്ന് ഇഷ കൂട്ടിച്ചേർത്തു. കഴിവിലാണ് കാര്യമെന്നാണ് താൻ കരുതുന്നത്. പക്ഷേ ഇവിടെ സംഭവിക്കുന്നത് ഹീറോയുടെ ​ഗുഡ് ബുക്കിൽ കയറുന്നതിലാണ് കാര്യമെന്നതിലാണ്. ​ഗുഡ് ബുക്ക് എന്നുപറയുന്നത് ഇതാണ്.

എല്ലാവർക്കും ഒരു തുടക്കവും പ്രാധാന്യവുമുണ്ടെന്നാണ് തനിക്ക് തോന്നുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ജീവിതമാണ് ജോലിയേക്കാൾ വലുതെന്നും ഇഷ പറഞ്ഞു. 1998-ൽ പുറത്തിറങ്ങിയ ഏക് ഥാ ദിൽ ഏക് ഥി ധഡ്കൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇഷ ബി​ഗ് സ്ക്രീനിൽ അരങ്ങേറുന്നത്.

അതേ വർഷം ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കാതൽ കവിതൈയിലൂടെ തമിഴിലുമെത്തി. തമിഴിൽ വിജയ് യുടെ നായികയായെത്തിയ നെഞ്ചിനിലേ വൻ ഹിറ്റായിരുന്നു. അരവിന്ദ് സ്വാമിക്കൊപ്പമുള്ള എൻ ശ്വാസക്കാറ്റേയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴ്-ഹിന്ദി വെബ്സീരീസായ ദഹനത്തിലാണ് ഇഷ ഒടുവിൽ അഭിനയിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങി 50ഓളം സിനിമകളില്‍ അഭിനയിച്ചു. കാ സ്റ്റിംഗ് കൗച്ചടക്കമുള്ള സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ആരംഭിച്ച മീ റ്റൂ ക്യാമ്പയിന്‍ ഹോളിവുഡില്‍ നിന്നുമാരംഭിച്ച മലയാള സിനിമ വരെ എത്തിയിരുന്നു.

ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ തുറന്നു പറച്ചിലുകളായിരുന്നു സിനിമാ ലോകത്തെ ഐതിഹാസികമായ മീ റ്റൂ ക്യാമ്പയിലേക്ക് എത്തിച്ചത്. സംഭവത്തിന്റെ തുടര്‍ച്ചയെന്നോളം ഇന്ത്യയില്‍ നിന്നും നിരവധി നടിമാര്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.

Written by Editor 3

അല്ല ഞാൻ വളർന്നതാണ് ഇതൊന്നും പ്ലാസ്റ്റിക് സർജറി അല്ല, അതൊന്നു മനസിലാക്കൂ, അനശ്വര പറയുന്നത് ഇങ്ങനെ

മോഡലിംഗ് രംഗത്തേക്ക് വന്നപ്പോൾ നേരിട്ടത് പ്രതിസന്ധികൾ മാത്രം.. മലയാളി മോഡൽ നേഹ റോസ് തുറന്ന് പറയുന്നു