in

ബെഡ് റൂമാണ് ഇഷ്ടപ്പെട്ട സ്ഥലം, എല്ലാം ആ മുറിയിലാണ് സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെയ്ക്കുക; ഭർത്താവ് വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ; കുടുംബവിളക്ക് താരം ശരണ്യ ആനന്ദ് തുറന്ന് പറയുന്നു

‘കുടുംബവിളക്കി’ലെ ‘വേദിക’യായി ശ്രദ്ധേയയായി മാറിയ അഭിനേത്രിയാണ് ശരണ്യ ആനന്ദ്. ‘കുടുംബവിളക്ക്’ എന്ന പരമ്പര നിലനില്‍ക്കുന്നത് തന്നെ ‘വേദിക’യിലാണെന്ന് പറയാം. ‘വേദിക’ പ്രധാന കഥാപാത്രമായ ‘സുമിത്ര’യെ ഉപദ്രവിക്കുന്നതും, അതിന് ‘സുമിത്ര’ മറുവഴികള്‍ കാണുന്നതെല്ലാമാണ് പരമ്പരയുടെ പ്രധാന കഥാതന്തു.

എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. കൂടാതെ യൂട്യൂബിലും താരം തന്റെ സാനിദ്ധ്യം അറിയിച്ചുകഴിഞ്ഞു.

ബിഗ് സ്‌ക്രീനിലൂടെയാണ് ശരണ്യ തന്റെ ക്യാമറയ്ക്ക് മുന്നിലെ ജീവിതം തുടങ്ങുന്നത്. കൂടാതെ പല ചിത്രങ്ങളുടേയും ക്യാമറയ്ക്ക് പിന്നിലെ നിറസാനിദ്ധ്യവുമായിരുന്നു ശരണ്യ. യൂട്യൂബിലെത്തുന്ന എല്ലാ സെലബ്രിറ്റികളും ചെയ്യുന്ന ഒന്നാണ് ഹോം ടൂര്‍.

തന്റെ ഹോം ടൂറുമായാണ് വേദിക എത്തിയിരിക്കുന്നത്. തന്റെ വീട്ടുകാരേയും വീട്ടിലെ വിശേഷങ്ങളുമെല്ലാം പങ്കുവച്ച് വീഡിയോ മനോഹരമാക്കിയിരിക്കുകയാണ് ശരണ്യ. വീട് എന്നുപറയുന്നത് ഏറെ അടുത്തുനില്‍ക്കുന്ന ഒന്നാണെന്ന് ശരണ്യ എടുത്തുപറയുന്നുണ്ട്.

ജോലിത്തിരക്കുകള്‍ കാരണം ഭര്‍ത്താവ് ഇടക്ക് മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ എന്ന് താരം പറയുന്നു. ബെഡ്റൂം ആണ് വേദികയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം. വീട്ടിലെ അമ്മയേയും, അച്ഛനേയും, സഹോദരിയേയുമെല്ലാം കാണിക്കുന്നതോടൊപ്പം തന്റെ പഴയ ഓര്‍മ്മകളും ചിത്രങ്ങളുമെല്ലാം ശരണ്യ പങ്കുവയ്ക്കുന്നുണ്ട്.

‘കുടുംബവിളക്കി’ല്‍ എല്ലാവരുടേയും കയ്യില്‍നിന്നും തല്ലുവാങ്ങി നില്‍ക്കുന്ന ഘട്ടത്തിലൂടെയാണ് ‘വേദിക’ പോകുന്നതെങ്കിലും, അതിന്റെ സങ്കടമൊന്നും ശരണ്യയ്ക്കില്ല. ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷം മുന്നേ, ശരണ്യയും കുടുംബവും വീട് വച്ച് സെറ്റിലായിരിക്കുന്നത് എറണാകുളത്താണ്.

ഗുരുവായുരപ്പന്റെ വലിയ ഭക്തയായ ശരണ്യയുടെ വീട്ടിലെ പൂജാമുറിയിലും, സ്വന്തം മുറിയിലുമെല്ലാം കൃഷ്ണമയമാണ്. കൂടാതെ കൂട്ടുകാര്‍ കൊടുത്ത ഗിഫ്റ്റും മറ്റുമായി ശരണ്യയുടെ മുറി രസകരമാണെന്ന് പറയാം. ‘സീരിയലില്‍ കാണുന്നത് പോലെയല്ലല്ലോ, ചേച്ചി പാവമാണല്ലോ, ആ സംസാരം കേള്‍ക്കാന്‍ തന്നെ നല്ല രസമുണ്ട്’ എന്നെല്ലാമാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

പതിവില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു വേദിക സമ്മാനിച്ചതെന്ന് ശരണ്യ പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് താരം. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കി താരമെത്തിയിരുന്നു നേരത്തെ.

ഇന്‍സ്്റ്റഗ്രാമിലെ ക്യുഎന്‍എയിലൂടെയായിരുന്നു ശരണ്യ ആനന്ദ് വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിസിനസുകാരനാണ് ഭര്‍ത്താവെന്ന് ശരണ്യ പറഞ്ഞിരുന്നു. അതിനിടയിലാണ് നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നോയെന്ന് ഒരാള്‍ ചോദിച്ചത്.

അറേഞ്ച്ഡ് മാര്യേജെന്നായിരുന്നു താരത്തിന്റെ മറുപടി. മനേഷ് രാജന്‍ നായരെയാണ് ശരണ്യ വിവാഹം ചെയ്തത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന പതിവ് തെറ്റിച്ചിരിക്കുകയാണ് ശരണ്യ. വിവാഹം കഴിഞ്ഞ് സീരിയലില്‍ നിന്നും പോവാതിരുന്നത് നന്നായി, വേദികയായി ഇനി മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ലെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്.

നിങ്ങളെപ്പോലെ തന്നെ എനിക്ക് ശക്തമായ പിന്തുണ തന്ന് പോത്സാഹിപ്പിച്ച് കൂടെയുണ്ട് ഭര്‍ത്താവ്. അദ്ദേഹത്തിന് ഞാന്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നുമായിരുന്നു ശരണ്യ പറഞ്ഞത്. ഇടയ്ക്ക് പാചക പരീക്ഷണങ്ങളും നടത്തുന്നുണ്ട്.

ആദ്യത്തെ സീരിയലാണ് കുടുംബവിളക്ക്. താന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് തനഹ. അഭിനയം മാത്രമല്ല ഡാന്‍സും മികച്ചതാണെന്ന് ആരാധകര്‍ പറഞ്ഞപ്പോള്‍ നന്ദി പറയുകയായിരുന്നു ശരണ്യ.

Written by Editor 3

തന്റെ മാറിടം വലുതാണെന്ന് ഒരുപാട് പേര് പറയുന്നു.. ഈ വീഡിയോ അവർക്കുള്ള ഉത്തരമാണ്, വീഡിയോ പങ്കുവെച്ച് കനിഹ

മഴ, ചായ, അന്തസ്സ്.. പുത്തൻ ഫോട്ടോസുമായി അമേയ മാത്യു; ഏറ്റെടുത്ത് ആരാധകർ, കാണാം