ടെലിവിഷൻ അവതാരിക, അഭിനയത്രി എന്നി നിലകളിൽ പ്രശസ്തിയായ താരമാണ് അനുമോൾ. മലയാളം, തമിഴ് ഭാഷകളിൽ ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ അനുമോൾക്ക് സാധിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്.
അനുമോൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
ഇപ്പോൾ താരം നടത്തിയ ചില പ്രസ്താവകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, സിനിമയിൽ ചൂഷണം നടക്കുന്ന എന്ന ആരോപണത്തിന് എതിരെയാണ് താരം എത്തിയിരിക്കുന്നത്, സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈം ഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല എന്നാണ് താരം പറയുന്നത്-. താരം അവസാനമായി അഭിനയിച്ചത് ഷട്ടർ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേയ്ക്കിൽ ആണ്. ചിത്രത്തിൽ ഒരു വ്യഭിചാരിയുടെ വേഷത്തെ അവതരിപ്പിച്ച അനുമോളെ പിന്നീട് തേടിയെത്തിയ വേഷങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു.
ഒരു അഭിമുഖത്തിനിടെ താരം തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. പിന്നീട് തമിഴിൽ നിന്നും തനിക്ക് വന്ന വേഷങ്ങളെല്ലാം വ്യഭിചാരിയുടെ ആയിരുന്നുവെന്നും അതെല്ലാം തുടർച്ചയായി നിഷേധിച്ചപ്പോൾ പിന്നീട് വേഷങ്ങളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തു എന്നും താരം പറയുന്നു. അത്തരം വേഷങ്ങൾ ചെയ്ത് ഉയരാമായിരുന്നുവെങ്കിലും താരം തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.
2010 പുറത്തിറങ്ങിയ കണ്ണുക്കുള്ളിൽ 2011ൽ പുറത്തിറങ്ങിയ സുറയിൽ എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. 2018ലെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലും മറ്റു വിദേശ ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ശാലിനി ഉഷാ നായരുടെ അകമാണ് താരത്തിന്റെ ആദ്യ മലയാള സിനിമ. തുടർന്ന് ചെയ്ത പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രമാണ് തിയേറ്ററിൽ താരത്തിന്റെതായി ആദ്യം റിലീസ് ചെയ്തത്.
തുടർന്ന് ദാവീദ് ആൻഡ് ഗോലിയാത്ത്, അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, ചായില്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷം കൈകാര്യം ചെയ്യുകയുണ്ടായി. ചായല്യം എന്ന ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് താരത്തിന് ലഭിച്ചത്.
കെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫറായ സഞ്ജന കുര്യൻ എന്ന ടോംബോയി കഥാപാത്രത്തിന് വേണ്ടി 500സി സി ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു താരം ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ താരം സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഏറെ സെലക്ടീവാണ് താരം.