മിനി സ്ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. മിനി സ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം ഇതിനകം ലെന നേടി കഴിഞ്ഞിട്ടുണ്ട്.
സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. മിനി സ്ക്രീനിൽ അധികവും കണ്ണീർ നായികയായുള്ള വേഷങ്ങളായിരുന്നു ലെന അവതരിപ്പിച്ചത്. എന്നാൽ സിനിമയിലെത്തിയതോടെ ഏത് പ്രായത്തിലുള്ള ഏത് തരം വേഷവും തനിക്ക് വഴങ്ങും എന്ന് ലെന തെളിയിക്കുകയുണ്ടായി.
ഇപ്പോഴിതാ താരം നല്‍കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. ‘മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോള്‍സ് എല്ലാം..മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ..
ഇതിങ്ങിനെ റിങ് ചെയ്തോണ്ടിരിക്കും,’ ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍ സൈലന്റ് ആക്കിവയ്ക്കുമെന്നും ലെന പറഞ്ഞിരുന്നു. മേപ്പടിയാൻ, ഭീഷ്മപർവ്വം തുടങ്ങിയ സിനിമകളാണ് ലെനയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. കെജിഎഫ് 2 മലയാളം പതിപ്പിൽ ഡബ്ബിങ് ആർടിസ്റ്റായും പ്രവർത്തിച്ചു.
ഒരു രാത്രി ഒരു പകൽ, ആടുജീവിതം, ആർട്ടിക്കിൾ 21, നാൻസി റാണി, ഖൽബ്, വനിത തുടങ്ങിയവയാണ് ലെനയുടേതായി ഇനി പുറത്തിറങ്ങാനാരിക്കുന്ന സിനിമകൾ. ആകൃതി എന്ന പേരിൽ കൊച്ചിയിൽ ഒരു സംരംഭവും ലെന ആരംഭിച്ചിട്ടുണ്ട്. ലെന തിരക്കഥയൊരുക്കിയ ഓളം എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
“ഫുട്പ്രിന്റ്‌സ് ഓൺ വാട്ടർ ഒരു ബ്രിട്ടീഷ് ഇന്ത്യൻ സിനിമയിലും ലെന അഭിനയിച്ചിട്ടുണ്ട്. വൈകാതെ സിനിമാ സംവിധായികയായും താനെത്തുമെന്ന് അടുത്തിടെ ലെന പറഞ്ഞിട്ടുമുണ്ട്. ജയരാജിന്റെ സിനിമയായ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന ആദ്യമായി വെള്ളിത്തിരിയില്‍ എത്തുന്നത്.
പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ലെന അഭിനയ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായും ജോലി ചെയ്തിരുന്നു.
ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. ലെനയുടെ രണ്ടാം വിവാഹം നടന്നു എന്നുള്ള വാര്‍ത്തകളും വന്നിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് ലെനയുടെ സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്.
പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത ലുക്കിലുള്ള ലേനയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വ്യത്യസ്തമായ മേക്കോവറിലൂടെ ആരാധകരെ അമ്പരിപ്പിക്കാന്‍ ലെനയ്ക്ക് ആയിട്ടുണ്ട്.