in

അന്ന് ആ ഒരു ചോദ്യം മാത്രമാണ് മഞ്ജു ചോദിച്ചത്, മഞ്ജു നോ പറഞ്ഞിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; ടികെ രാജിവ് പറയുന്നു

ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തകരുന്നതല്ല നമ്മുടെ ജീവിതം. അത് വിവാഹമായാലും വിവാഹ മോചനം ആയാലും മറ്റ് ജീവിത പ്രാരാബ്ധങ്ങള്‍ ആയാലും. ഇത്തരം പ്രതിസന്ധികള്‍ക്ക് പെണ്ണെന്നോ ആണെന്നോ ഇല്ല. അത്തരത്തില്‍ സ്ത്രീകള്‍ക്ക് റോള്‍ മോഡലാക്കാവുന്ന ആളാണ് നടി മഞ്ജു വാര്യര്‍.

ഇപ്പോള്‍ 43 ാം വയസ്സിലൂടെയാണ് മുന്നോട്ട് പോകുന്നത് എങ്കിലും പ്രായത്തിനു പോലും തന്നെ വിട്ടു കൊടുക്കാത്ത വ്യക്തിത്വം. പ്രണയ വിവാഹത്തിലൂടെ ഒന്നായ ഭര്‍ത്താവ് ദിലീപും സ്വന്തം ഉദരത്തില്‍ ജന്മം നല്‍കിയ മകള്‍ മീനാക്ഷിയും ഏല്‍പ്പിച്ച മുറിവുകള്‍ പോലും അവര്‍ തന്റേടത്തോടെ ഉണക്കിയെടുത്തു. 2014 ല്‍ വിവാഹ മോചനം നേടിയ അവര്‍ 16 വര്‍ഷം മുന്‍പ് എന്തിന്റെയൊക്കെയോ പേരില്‍ അവസാനിപ്പിച്ച തന്റെ അഭിനയ ജീവിതത്തെ പോലും തിരികെ തന്റെ വരുതിയിലാക്കി.

ഇതിന് ഏതെങ്കിലും ഘട്ടത്തില്‍ തടസ്സം നില്‍ക്കുമായിരുന്ന പ്രായത്തെ തന്റെ വരുതിയിലാക്കി. ഇതൊക്കെ പല കാരണങ്ങളാല്‍ ജീവിത തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന സത്രീകള്‍ക്ക് ആത്മ ബലമാണ്. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

തന്റെ 18-മത്തെ വയസ്സില്‍ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ചാണ് ശ്രദ്ധേയയായി. അതില്‍ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹ പ്രവര്‍ത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അഭിനയിക്കാനുള്ള മഞ്ജുവിന്റെ തീരുമാനത്തെ കുറിച്ച് ടി. കെ രാജീവ്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മയും അച്ഛനും സിനിമയുടെ കഥകേട്ട് നോ എന്ന ഭാവത്തില്‍ ഇരുന്നപ്പോള്‍ ഈ സിനിമയില്‍ ന ഗ്നതയുണ്ടോ എന്ന് മാത്രമാണ് മഞ്ജു തന്നോട് ചോദിച്ചത് എന്നാണ് ടി.കെ രാജീവ് പറയുന്നത്.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യര്‍ സിനിമ അഭിനയം നിര്‍ത്തി.

14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങില്‍ എത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആണ് അവര്‍ നൃത്തം ചെയ്തത്. മലയാളത്തില്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറയുമ്പോള്‍ ഉണ്ടാകുന്ന ചര്‍ച്ചകളില്‍ എപ്പോഴും മഞ്ജു വാര്യര്‍ എന്ന പേര് ഒന്നാമതായി ഉയര്‍ന്നിരുന്നു.

Written by Editor 2

തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ മുഹൂർത്തം ആരാധകരുമായി പങ്കുവെച്ച് ബിഗ് ബോസ് താരം ദിൽഷ , ആശംസകളുമായി ആരാധകർ

ആർക്കും എന്നെ ഇഷ്ടമല്ല, എന്ത് പറഞ്ഞാലും ചീത്ത വിളിക്കുന്നുവരുണ്ട്; ഭാഗ്യലക്ഷ്മി പറയുന്നു..!