in

കിടക്കണെ കിടപ്പ് കണ്ടോ, കഠിനമായ വർക്ക്ഔട്ടിന് ശേഷം തളർന്ന് മാളവിക മോഹനൻ; ഫോട്ടോസ് കാണാം

നടി, മോഡല്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാളവിക മോഹനന്‍. മലയാള സിനിമയില്‍ നിന്നാണ് തുടക്കമെങ്കിലും ഇപ്പോള്‍ മറ്റ് നിരവധി ഭാഷകളിലും ശ്രദ്ധേയമാണ് താരം. ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് മാളവിക സിനിമയിലേയ്ക്ക് എത്തുന്നത്.

ഇപ്പോള്‍ മറ്റ് ഭാഷകളിലും മികച്ച ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് താരം. രജനീകാന്ത്, വിജയ്, ധനുഷ് എന്നീ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മാളവിക എത്തി. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പമായിരുന്നു മാളവികയുടെ തമിഴ് അരങ്ങേറ്റം. പേട്ട എന്ന ഈ ചിത്രത്തിന് ശേഷം നിരവധി സിനിമകളുടെ ഭാഗമായി മാളവിക.

മാളവികയുടെ ഫാഷന്‍ സെന്‍സും സ്‌റ്റൈലുമെല്ലാം പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ്. മിക്കപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഫിറ്റ്‌നസിലും ഏറെ ശ്രദ്ധിക്കുന്നയാളാണ് നടി.

ഇപ്പോഴിതാ പരിശീലകന്‍ കഠിനമായ രീതിയില്‍ വര്‍ക്ക് ഔട്ട് ചെയ്യിപ്പിച്ച ശേഷം തളര്‍ന്ന് കിടക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ”നിങ്ങളുടെ പരിശീലകന്‍ നിങ്ങള്‍ ശക്തയാകാന്‍ വേണ്ടിയെന്ന് പറയുന്നു, എന്നാല്‍ രഹസ്യമായി നിങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നാണ് രസകരമായി മാളവിക കുറിച്ചത്.

താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഹിന്ദി സിനിമയിലെ പ്രശസ്ത ക്യാമറാമാന്‍ കെ.യു. മോഹനന്റെയും ജേര്‍ണലിസ്റ്റായ ബീന മോഹന്റെയും മകള്‍.

മുംബൈയില്‍ വളര്‍ന്നിട്ടും മാളവികയുടെ ഇഷ്ടങ്ങളുടെ വേര് ഇങ്ങു കേരളത്തിലാണ്. മലയാളത്തില്‍ തുടങ്ങി തമിഴിലും ഹിന്ദിയിലും നായികാപദവി ഉറപ്പിക്കുമ്പോഴും അതിനൊരു മാറ്റവുമില്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു താരത്തിന്റെ അമ്മയുടെ അച്ഛന്റെ എണ്‍പതാം ജന്മദിനം.

അതാഘോഷിക്കാന്‍ എല്ലാവരും ബേക്കല്‍ കോട്ടയില്‍ ഒത്തുകൂടിയിരുന്നു. കൊച്ചിയിലെ കൂട്ടുകാരെ കാണാനും ഇടയ്ക്കിടെ വരാറുണ്ടെന്ന് നടി പറയുന്നു. പണ്ട് മുംബൈയില്‍ നിന്ന് പയ്യന്നൂരിലേക്കു വരാന്‍ ഇഷ്ടമേ ഇല്ലായിരുന്നു.

ആകെയുള്ള ഇഷ്ടം മാമ്പഴമധുരമാണ്. അന്നേ ടോംബോയ് ആണ് ഞാന്‍, മാവില്‍ കയറാന്‍ മിടുക്കി. കുട്ടിക്കാലത്തെ പയ്യന്നൂര്‍ യാത്രകളൊക്കെ രസമുള്ള ഓര്‍മയാണ്.

ഫഹദ് വിളിക്കുമ്പോഴൊക്കെ പറയും, നല്ല സ്‌ക്രിപ്റ്റ് വന്നാല്‍ നമുക്കൊന്നിച്ച് സിനിമ ചെയ്യണമെന്ന്. ജൂഡ് ആ ന്റണിയെയും ദിലീഷ് പോത്തനെയും വലിയ ഇഷ്ടമാണ്. എപ്പോള്‍ ഓഫര്‍ വന്നാലും മലയാളം ചെയ്യാന്‍ മോഹമുണ്ടെന്നും മാളവിക പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്ക് തക്ക മറുപടി നല്‍കാറുണ്ട് താരം.

അത്തരത്തില്‍ അടുത്തിടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കൃത്യമായ മറുപടി നല്‍കി നടി. ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് വ്യാജ ഐഡിയില്‍ നിന്ന് ഒരാള്‍ അശ്ലീലച്ചുവയുള്ള ചോദ്യം ചോദിച്ചത്. ‘മാരന്‍’ എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറരംഗത്തെ കുറിച്ചായിരുന്നു ചോദ്യം.

ഈ രംഗം എത്ര തവണ ചിത്രീകരിച്ചു എന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. നിങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്നായിരുന്നു മാളവിക നല്‍കിയ മറുപടി.

അതിന് മാളവിക നല്‍കിയ മറുപടി ഇതാണ്. ‘നിങ്ങളും എന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടല്ലോ, അപ്പോള്‍ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ.’

ആരാധകരുമായി എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മാളവിക പങ്കുവെയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്.

Written by Editor 3

പൂളിൽ കുളിക്കുന്ന വീഡിയോ പങ്കുവെച്ച് ബിഗ് ബോസ്സിലൂടെ മലയാളി മനം കവർന്ന ജാനകി സുധീർ; വീഡിയോ

തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ മുഹൂർത്തം ആരാധകരുമായി പങ്കുവെച്ച് ബിഗ് ബോസ് താരം ദിൽഷ , ആശംസകളുമായി ആരാധകർ