നടിയും ബോക്സറുമായ റിതിക സിംഗിന് ആരാധകരേറെയാണ്. നിരവധി ബോക്‌സിംഗ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരം സുധ കൊങ്ങര സംവിധാനം ചെയ്ത ‘ഇരുതി സുട്രു എന്ന ചിത്രത്തിലൂടെയാണ് നായികയായി വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. അതിനുശേഷം ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി റീമേക്കുകളില്‍ അഭിനയിച്ചു.
ചെറുപ്രായത്തില്‍ തന്നെ ആയോധന കല അഭ്യസിച്ചിട്ടുണ്ട് നടി. തമിഴില്‍ ആണ്ടവന്‍ കൊമാണ്ടി, ശിവലിംഗ, ഓ മൈ കടവുലേ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ വിജയ് ആന്റണിയുടെ പിച്ചൈക്കാരന്‍ 2ല്‍ അഭിനയിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിട്ടുള്ള താരം തന്റെ പുതിയ ഫോട്ടോകള്‍ ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചിട്ടുള്ള ക്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതിമനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. റിതികയുടെ എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. റിതിക, തന്റെ പിതാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ കുട്ടിക്കാലം മുതല്‍ ഒരു ആയോധനകല പരിശീലിച്ചിരുന്നു.
അദ്ദേഹം ഒരു കിക്ക് ബോക്‌സറായി പരിശീലനം നേടിയിട്ടുണ്ട്. 2009ല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിമുകളില്‍ കിക്ക്‌ബോക്‌സറായി കിലോ വിഭാഗത്തില്‍ ദേശീയ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു. . പിന്നീട് അവര്‍ സൂപ്പര്‍ ഫൈറ്റ് ലീയുടെ ഉദ്ഘാടന സീസണില്‍ പ്രത്യക്ഷപ്പെടുകയും മിക്‌സഡ് ആയോധന കലാകാരിയായി മത്സരിക്കുകയും ചെയ്തു.
2002 ല്‍ ടാര്‍സാന്‍ കി ബേട്ടിയിലെ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. 2009 ല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി മത്സരിച്ച ശേഷം സൂപ്പര്‍ ഫൈറ്റ് ലീഗില്‍ പങ്കെടുത്തു. സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്ത ഇരുതി സുട്രു എന്ന ചിത്രത്തില്‍ ആരാധകരുടെ പ്രിയതാരം ആര്‍.
മാധവനോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സലാ ഖാഡോസ് എന്ന പേരില്‍ ഹിന്ദിയിലും ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടു. 63-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ ഈ ചലച്ചിത്രത്തിലെ റിതികയുടെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചു. പിന്നീട് തെലുങ്ക് ചിത്രമായ ഗുരു എന്ന ചിത്രത്തിലും തമിഴ് ചിത്രമായ ശിവലിംഗയിലും അഭിനയിച്ചു.
കൂടാതെ ഹിന്ദി, തമിഴ്, തെലുഗു എന്നീ മൂന്ന് ഭാഷകളിലെ ചലച്ചിത്രങ്ങളിലെ അഭിനയത്തിനും റിതികയ്ക്ക് ഫിലിംഫെയര്‍ പുരസ്‌കാരം ലഭിക്കുകയുണ്ടായി. അതേസമയം 2013 ല്‍ സൂപ്പര്‍ ഫൈറ്റ് ലീഗിന് വേണ്ടിയുള്ള പരസ്യത്തില്‍ റിതിക അഭിനയിച്ചിരുന്നു. ഈ പരസ്യം കണ്ടുകൊണ്ട് സുധ കൊങ്കരയാണ് റിതികയെ ഇരുതി സുട്രിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചത്.
പരസ്യത്തിന്റെ പരിപാടിയുടെ ചെയര്‍മാനായ രാജ് കുന്ദ്ര വഴിയായിരുന്നു അന്ന് സുധ കൊങ്കര, റിതികയുമായി ബന്ധപ്പെട്ടത്. തമിഴില്‍ ഇരുതി സുട്രു എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് തമിഴിലുള്ള സംഭാഷണങ്ങള്‍ ഹിന്ദിയില്‍ എഴുതിക്കൊണ്ടാണ് റിതിക അഭിനയിച്ചത്. ചിത്രത്തിലെ പ്രധാന വേഷം ചെയ്തത് ആര്‍. മാധവന്‍ , രാജ്കുമാര്‍ ഹിരാണി എന്നിവരാണ്.
ഈ ചിത്രം ജനുവരി 2016 ല്‍ റിലീസ് ചെയ്യപ്പെട്ടു. അസാമാന്യമായ പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവെച്ചത്. റിതിക സിംഗ് പിന്നീട് 2016 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മണികണ്ഠന്‍ സംവിധാനം ചെയ്ത ആണ്ടവന്‍ കട്ടളൈ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. റിതികയുടെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.