ലെസ്ബിയൻ പ്രണയം പ്രമേയമാക്കി മലയാളത്തിൽ ഒരുങ്ങിയ ചിത്രമാണ് ഹോളിവുഡ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളും തലപൊക്കി തുടങ്ങിയിരുന്നു. അശോക് ആർ നാഥ് സംവിധാനം ചെയ്ത ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സന്ദീപ് ആണ്. സ്വ വർഗ ലൈം ഗികതയെ കുറിച്ച് ശക്തമായി സിനിമയിൽ പ്രതിപാദിക്കുന്നതായി ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാകുന്ന കാര്യമാണ്.
സ്വ വർഗ അനുരാഗിയായ കന്യാസ്ത്രീ മറ്റൊരു സ്ത്രീയെ ലൈം ഗിക ആസക്തിയോടെ ചുംബിക്കുന്ന ട്രെയിലറിലെ രംഗമാണ് വിവാദങ്ങൾക്ക് തുടക്കം ഇട്ടിരുന്നത്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രം അതി തീവ്രമായ പ്രണയത്തിന് ലിം ഗ വ്യത്യാസം തടസ്സമല്ലെന്ന് ഓർമ്മപ്പെടുത്തുന്നു.
അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നു പോകാതെ പച്ചയായ ആവിഷ്കരണത്തിലൂടെ റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിൻറെ തിരക്കഥയിൽ ഒരുക്കിയിരിക്കുന്നത്. ജാനകി സുധീർ, അമൃതാ വിനോദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വലിയ ജന ശ്രദ്ധയാണ് ചിത്രത്തിൻറെ ട്രെയിലർ നേടിയെടുത്തത്. ധീരമായ ഒരു പരീക്ഷണമാണ് അശോക് ആർ നാഥ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
വിവാദങ്ങളും വിമർശനങ്ങളും ഏറെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു വിഷയമായി ഇന്നും സ്വവർഗ അനുരാഗം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ചിത്രവുമായി സംവിധായകൻ രംഗത്ത് എത്തിയിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സംഗീതം നൽകിയ റോണി റാഫേലാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകൾ നേരത്തെ തന്നെ ജനശ്രദ്ധ നേടിയിരുന്നു.
കൊല്ലം ജില്ലയിലാണ് ഇതിൻറെ ഏറിയ പങ്കും ഷൂട്ടിംഗ് നടന്നത്. നേരത്തെ മോഹൻലാൽ, സുകുമാരി എന്നിവർ അഭിനയിച്ച മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ് റോഡിലെ ഒരു ചിത്രം എന്നിവ ഒരുക്കിയത് അശോക് ആർ നാഥ് ആണ്. ചെറുപ്പം മുതൽ പ്രണയത്തിലായിരുന്ന രണ്ട് യുവതികൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് ചിത്രം മുന്നോട്ടുവെക്കുന്ന പ്രധാന പ്രമേയം. അതിതീവ്രമായ പ്രണയത്തിന് ലംഘവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണ് ഈ ചിത്രം. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നു പോകാതെ പച്ചയായ ആവിഷ്കരണത്തിലൂടെ റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രം നടത്തുന്നത്.
<