രണ്ടായിരത്തിൽ പ്രദർശനത്തിനെത്തിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് കരീന കപൂർ. ജെ പി ദത്ത ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രത്തിൻറെ സംവിധായകൻ. എന്നാൽ ഈ ചിത്രം വലിയ വിജയം നേടിയില്ല.
കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായ അഭിനയിച്ച കഹനാ ഹെ ആണ്. പിന്നീട് അഭിനയിച്ച കഫീ ഖുഷി കഫീ ഹം എന്ന ചിത്രത്തിലെ അഭിനയം കരീനയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കിയെങ്കിലും തുടർന്ന് അഭിനയിച്ച ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ഒരു ഇടവേളയ്ക്കുശേഷം 2004 ചമേലി എന്ന ചിത്രത്തിൽ അഭിനയിച്ചു.
ഇതിൽ ഒരു ലൈം ഗിക തൊഴിലാളിയുടെ വേഷമായിരുന്നു കരീനയ്ക്ക്. ഈ ചിത്രത്തിലൂടെ മികച്ച അഭിനയത്തിനുള്ള ഫിലിം ഫെയർ പുരസ്കാരം താരത്തിന് ലഭിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം ഹിന്ദി ചലച്ചിത്രനടൻ സൈഫ് അലി ഭാര്യയായി. ബോളിവുഡിൽ വർഷങ്ങളായി നായിക നിരയിൽ തുടരുന്ന താരമാണ് കരീന.
വിവാഹ ശേഷവും രണ്ടു കുട്ടികൾ ആയ ശേഷവും അഭിനയം ഉപേക്ഷിക്കാത്ത നടി മരണം വരെ സിനിമ അഭിനയം തുടരുമെന്നാണ് ഇതിനോടകം വ്യക്തമാക്കിയത്. ബോളിവുഡ് നടിമാരുടെ സ്റ്റീരിയോ ടൈപ്പ് കരിയർ സങ്കൽപ്പങ്ങളെ തകർത്ത ആദ്യ നടി എന്ന വിശേഷണവും കരീനയ്ക്ക് മാത്രം അർഹതപ്പെട്ടതാണ്.
വിവാഹശേഷം അഭിനയം തുടർന്ന് താരം ഗർഭിണിയായപ്പോഴും അഭിനയിക്കുകയുണ്ടായി. കുഞ്ഞിനെ പ്രസവിച്ച് മാസങ്ങൾക്കുള്ളിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും എത്തുകയും ചെയ്തു. പൂർണ്ണ ഗർഭിണിയായിരിക്കെ റാംപ് വാക്കുകളിലും കരീന തിളങ്ങിയിരുന്നു.
കുഞ്ഞിനെ നോക്കുന്നതിൽ ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നും തങ്ങൾ ഒരുമിച്ച് കുഞ്ഞുങ്ങളെ നോക്കുന്നതിനാൽ അധികഭാരം ഒന്നും കുടുംബജീവിതത്തിൽ തനിക്കില്ലെന്നും അതുകൊണ്ടാണ് അഭിനയരംഗത്ത് സജീവമായി നിലനിൽക്കാൻ കഴിയുന്നതെന്നും ഇതിനോടകം താരം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനിടെ കരീനക്കെതിരെ നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മീര രാജ്പുത്തിൽ നിന്നും പരോക്ഷ വിമർശനം ഉണ്ടായിരുന്നു. മീരയുടെ ഭർത്താവായ ഷാഹിദ് കപൂറിന്റെ കാമുകിയായിരുന്നു കരീന കപൂർ. 2006 ലാണ് ഇരുവരും വേർപിരിഞ്ഞത്.
പിന്നീട് 2008ൽ കരീന സൈഫ് അലിഖാനുമായി പ്രണയത്തിൽ ആവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഷാഹിദ് പിന്നീട് പ്രിയങ്ക ചോപ്ര, വിദ്യാബാലൻ എന്നിവരോടൊപ്പം ചേർന്ന് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞില്ലെങ്കിലും 2015 മീരാ രാജ് പുത്തിനെ വിവാഹം കഴിക്കുകയായിരുന്നു. അമ്മയായതിനു ശേഷം താരം ഒരുപാട് തടിച്ചു എന്നും ആന്റിയായി എന്നും പറഞ്ഞ് നിരവധിപേർ വിമർശനം ഉന്നയിച്ചിരുന്നു.
കൗമാരക്കാരി അല്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ അവരുടെ വാക്കുകൾ തിരുത്തി കുറിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടാൽ താരത്തിന് പ്രായമായി എന്ന് ആരും തന്നെ പറയില്ല. വളരെ പെട്ടെന്നാണ് കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.