മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി കാവ്യാ മാധവനെ. ദിലീപുമായുള്ള വിവാഹത്തോടെ പൊതു വേദികളില്‍ നിന്നും സിനിമകളില്‍ നിന്നും വിട്ടുനിന്ന താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ബാല താരമായാണ് കാവ്യ സിനിമയില്‍ തുടക്കം കുറിക്കുന്നത്. ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി അഭിനയിക്കുന്നത്.
അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണനില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിലൂടെ മലയാള സിനിമയില്‍ പിന്നീടങ്ങോട്ട് ശ്രദ്ധേയമായി. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്. സദാനന്ദന്റെ സമയം, ബനാറസ്, മാടമ്പി, പെരുമഴക്കാലം, പാപ്പി അപ്പച്ചാ, ലയണ്‍, ചക്കര മുത്ത്, ക്‌ളാസ്‌മേറ്റ്സ്, നാദിയ കൊല്ല പെട്ടരാത്രി തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ കാവ്യാമാധവന്‍ നായികയായി തിളങ്ങി.
രണ്ടായിരത്തി നാലില്‍ പുറത്തിറങ്ങിയ പെരു മഴക്കാലം എന്ന ചിത്രത്തിനും രണ്ടായിരത്തി പത്തില്‍ പുറത്തിറങ്ങിയ ഗദ്ദാമ എന്ന ചിത്രത്തിലേയും അഭിനയ മികവിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌ക്കാരവും കാവ്യാ മാധവനെ തേടിയെത്തി. താരത്തിളക്കത്തിന്റെ പൂര്‍ണ ശോഭയില്‍ നില്‍ക്കുമ്പോഴായിരുന്നു കാവ്യ തന്റെ ജീവിതത്തിന് ഒരു പങ്കാളിയെ കണ്ടെത്താന്‍ തീരുമാനിക്കുന്നത്. രണ്ടായിരത്തി പതിനൊന്ന് ഫെബ്രുവരി അഞ്ചിന് കാവ്യയും ബിസിനസുകാരന്‍ ആയ നിഷാല്‍ചന്ദ്രയും വിവാഹിതരായി.
വളരെ ആര്‍ഭാട പൂര്‍വം നടത്തിയ വിവാഹം മലയാള സിനിമാ പ്രവര്‍ത്തകരുടെ ഒരു സംഗമ വേദികൂടിയായി. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടില്ല. ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷം താരം ദിലീപുമായി രണ്ടാം വിവാഹം കഴിച്ചിരുന്നു. ദിലീപുമായിട്ടുള്ള വിവാഹ ശേഷം കാവ്യാ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്, എന്നാല്‍ സോഷ്യല്‍ മീഡിയില്‍ താരം വളരെ ആക്റ്റീവ് ആണ്.
കാവ്യയുടെ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായി മാറുന്നത്. ഡിഗ്രിക്ക് ചേര്‍ന്നിരുന്നു എങ്കിലും കോളജില്‍ ഒന്നും പോയിട്ടില്ല, സിനിമ ചെയ്യുമ്പോള്‍ അവാര്‍ഡ് കിട്ടണം എന്നൊനും ഞാന്‍ ചിന്തിച്ചിട്ടില്ല. കഥ അറിയാതെ ചെയ്ത ഒരുപാട് സിനിമകള്‍ ഉണ്ട്, ലൊക്കേഷനില്‍ ചെല്ലുക, അവര്‍ പറയുന്നത് അഭിനയിക്കുക, സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്.
എല്ലാത്തിനും നല്ലതും ചീത്തയും ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. ഇപ്പോള്‍ ഷൂട്ടിംഗ് കാണാന്‍ വരുന്നവരില്‍ ഒരാള്‍ വിചാരിച്ചാല്‍ മതി എല്ലാരേയും ചീത്തയാക്കും. ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവര്‍. മറ്റ് ചിലര്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി വിശദീകരിച്ച് പറഞ്ഞ് തരും. അങ്ങനെയുള്ള അഭിപ്രായം കേള്‍ക്കുന്നതാണ് ഇഷ്ടം, കാവ്യ പറഞ്ഞു.
സിനിമയില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ സ്വന്തമായി ഒരു ബിസിനസ് എന്നത് കാവ്യ മാധവന്റെ സ്വപ്നമായിരുന്നു. തനിക്ക് പറ്റിയ ഒരു ബിസിനസ് അന്വേഷിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപരം ആരംഭിക്കുന്നതിലേക്ക് കാവ്യ എത്തിയത്. 2015ല്‍ ആയിരുന്നു കലാകാരിക്കൊപ്പം സംരംഭക എന്ന രീതിയിലേക്ക് കൂടി കാവ്യ മാധവന്‍ ചുവടുറപ്പിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു കാവ്യയുടെ ഷോപ്പ് ഉദ്ഘാടനം ചെയ്തത്.