തെന്നിന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന നായികമാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന താരമാണ് നയൻതാര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
ഡയാന മറിയം കുര്യൻ എന്ന നയൻതാര ഇന്ത്യൻ സിനിമയുടെ തന്നെ നാഡിയിടിപ്പായി മാറിയത് വളരെ പെട്ടെന്ന് തന്നെയാണ്. ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരത്തിന് ഗ്ലാമറസായതും അല്ലാത്തതുമായ കഥാപാത്രങ്ങളും വേഷങ്ങളും കൈകാര്യം ചെയ്യുവാൻ യാതൊരു മടിയും ഉണ്ടായിട്ടില്ല. ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിച്ച് തിളങ്ങുവാൻ നയൻതാരയ്ക്ക് സാധിക്കുകയുണ്ടായി.
ആദ്യ ചിത്രങ്ങൾ മലയാളത്തിൽ തന്നെയാണ് താരം അഭിനയിച്ചത്. വളരെ മികച്ച പ്രതികരണം ആണ് മലയാളികൾക്കിടയിൽ നിന്ന് നയൻതാരയ്ക്ക് ലഭിച്ചത്. അതോടുകൂടി താരത്തിന്റെ കരിയറും വളരുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ നാടൻ വേഷങ്ങളിൽ നിന്ന് ഗ്ലാമർ വേഷങ്ങളിലേക്ക് ചുവട് മാറ്റുവാൻ താരത്തിന് സാധിക്കുകയുണ്ടായി.
അത് ഒരു പരിധിയിലധികം താരത്തിന്റെ കരിയറിന് ഗുണകരമായ വിധം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. കഥാപാത്രം ആവശ്യപ്പെട്ടാൽ ഏതു വസ്ത്രം ധരിക്കാനും എങ്ങനെ വേണമെങ്കിലും പ്രത്യക്ഷപ്പെടാനും താൻ ഒരുക്കമാണെന്ന് ഇതിനോടകം നയൻതാര വ്യക്തമാക്കിയ കാര്യമാണ്.അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോഴും വ്യക്തിജീവിതം വളരെയധികം പ്രയാസങ്ങൾ നിറഞ്ഞതുതന്നെയായിരുന്നു താരത്തിന്.
ഒരുപാട് പ്രണയബന്ധങ്ങൾ താരത്തിന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പലതും താരത്തിന്റെ കരിയറിനെ തന്നെ മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. നിരവധിപ്പുകളും വിമർശനങ്ങളും പരിഹാസങ്ങളും നയൻതാരയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ തന്റേടത്തോടുകൂടി നേരിടുവാൻ ആണ് ഓരോ തവണയും താരം ശ്രമിച്ചിട്ടും ശ്രദ്ധിച്ചിട്ടും ഉള്ളത്.
അത് തന്നെയാണ് നയൻതാര എന്ന താരത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ഘടകവും. മറ്റുള്ളവരുടെ വാക്കുകൾക്കും വിമർശനങ്ങൾക്ക് മുന്നിൽ തളർന്നു പോകാതെ പൂർവാധികം ശക്തിയോടെ ഓരോ കഥാപാത്രങ്ങളിലും പ്രത്യക്ഷപ്പെടുവാനാണ് നയൻതാര എന്നും ശ്രമിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ അൾട്രാ ഗ്ലാമറസ് സുന്ദരി എന്ന് തന്നെയാണ് താരത്തിനെ ഇന്ന് വിശേഷിപ്പിക്കുന്നത്.
പ്രായം 30 കഴിഞ്ഞെങ്കിലും ഇന്നും യുവത്വം കാത്തുസൂക്ഷിക്കുന്ന താരത്തിനെ കണ്ടാൽ ആരും ഒന്ന് നോക്കി നിന്നുപോകും. ആദ്യം താരത്തിന്റെ പേര് ചേർത്ത് വായിച്ചിരുന്നത് ഡാൻസറും തമിഴ് സിനിമ പ്രേമികളുടെ ഒന്നടങ്കം ഹരമായിരുന്നു പ്രഭുദേവയുമായിയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നതും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ അധികം വൈകാതെ ആ ബന്ധം പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.
ശേഷമാണ് ചിമ്പുമായുള്ള താരത്തിന്റെ ബന്ധത്തെപ്പറ്റി പുറംലോകം അറിയുന്നത്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വൻ തരംഗമായി തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ആ ബന്ധവും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് താരം ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ആണ് താരം ഞാനും റൗഡി എന്ന ചിത്രത്തിൻറെ സംവിധായകനായ വിഘ്നേസുമായി പ്രണയത്തിലാവുകയും എട്ടുവർഷത്തെ പ്രണയത്തിനുശേഷം ഇരുവരും അടുത്തിടെ വിവാഹിതരാവുകയും ചെയ്തത്.
പ്രണയമായാലും വിവാഹബന്ധം ആയാലും ആവശ്യം വിശ്വാസം ആണെന്നും അതില്ലാത്ത ഇടത്ത് സ്നേഹം ഉണ്ടാകില്ലെന്ന് ആണ് നയൻതാര പറയുന്നത്. പല സന്ദർഭങ്ങളിലും ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും ആ കാരണങ്ങളാണ് പഴയകാല ബന്ധങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നതിന് കാരണമായതെന്ന് നയൻതാര വ്യക്തമാക്കുന്നു. വിവാഹ ശേഷമുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വ്യാപകമായി തന്നെയാണ് പ്രചരിക്കുന്നത്.