ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് റോഷ്ന ആൻ റോയ്. ഒരു അടാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ തന്നെ തന്റേതായ സ്ഥാനവും കഴിവും അഭിനയ മേഖലയിൽ നിലനിർത്തുവാൻ റോഷ്നയ്ക്ക് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താരത്തിന്റെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്നാണ് ആളുകൾക്കിടയിൽ വൈറലായി മാറുന്നത്.
നടി, മോഡൽ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് റോഷ്ന. അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് സുപരിചിതനായ കിച്ചുവുമായി റോഷ്നയുടെ വിവാഹം നടന്നത് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.ദമാക്ക, ഒരുഅഡാർലവ് എന്നീ ചിത്രങ്ങളിലൂടെയാണ് റോഷ്ന എന്ന താരത്തെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
നിരവധി താരങ്ങൾക്ക് മേക്ക് ഓവർ നൽകി ആളുകളുടെ പ്രീതി പിടിച്ചു പറ്റുവാൻ ആർ ആർ മേക്കോവർ സ്റ്റുഡിയോയിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കിച്ചുവും ആയുള്ള വിവാഹവാർത്ത താരം പുറത്ത് വിട്ടത് സോഷ്യൽ മീഡിയയിലൂടെ ആണ്. വിവാഹം ഉറപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒന്നിച്ചുള്ള ചിത്രം ആണ് ഇരുവരും പങ്കുവെച്ചത്.
ഇവരുടേത് ഒരു പ്രണയവിവാഹമായിരുന്നു. നീണ്ടനാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമായിരുന്നു വിവാഹം നടന്നത്. 1100 ദിവസത്തെ സൗഹൃദവും പ്രണയവും… ഞങ്ങൾ വിവാഹിതരാവുന്ന വിവരം അറിയിക്കുകയാണ്. ഈ ജീവിതം ജീവിക്കാൻ സന്തോഷത്തോടെ കാത്തിരിക്കുകയാണ്.ട്രൂ ലൗ ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചതിനും എന്നെ ഇങ്ങനെ സ്നേഹിച്ചതിനും നന്ദി.
എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെ ഉണ്ടാകണം എന്നാണ് വിവാഹവാർത്ത പങ്കുവെച്ചുകൊണ്ട് റോഷ്ന ഇൻസ്റ്റയിൽ കുറിച്ചത്. വൈകാതെ വിവാഹം ഉണ്ടാകുമെന്നും എന്നും താരം അന്ന് പറഞ്ഞിരുന്നു. വിവാഹശേഷം ഇരുവരും ഒന്നിച്ചുള്ള ധാരാളം ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. പാപം ചെയ്യാത്തവർ, കല്ലെറിയട്ടെ, സുൽ, ഡമാക്ക എന്നിവയാണ് റോഷ്നയുടെ ശ്രെദ്ധിക്കപ്പെട്ട മറ്റ് സിനിമകൾ.
അങ്കമാലി ഡയറീസ്, തണ്ണീർമത്തൻദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെയാണ് കിച്ചു പ്രേക്ഷകർക്ക് പ്രിയങ്കരനായത്. അജഗജന്തരം എന്ന ചിത്രത്തിൻറെ തിരക്കഥാകൃത്ത് കൂടിയായിരുന്നു കിച്ചു. ഇപ്പോൾ തങ്ങളുടെ ഏറ്റവും പുതിയ പ്രണയാർദ്ര ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് റോഷ്ന.
കിച്ചു ആലിംഗനം ചെയ്തു നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇരുവരുടെയും പ്രണയ ചിത്രത്തോടൊപ്പം ടാറ്റൂവും ആരാധകരുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. പുതിയ വർഷം, പുതിയ സ്വപ്നങ്ങൾ, പുതിയ അവസരങ്ങൾ,നി നൽകുന്ന പ്രണയം മറ്റാർക്കും അനുഭവിക്കാൻ ആവില്ല. അതാണ് അവനെ ഏറെ സ്പെഷ്യൽ ആക്കുന്നത് എന്നാണ് റോഷ്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചതും.
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മോബിൻ തിനവിളയിൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറൽ ആയി കഴിഞ്ഞു. ഇരുവർക്കും ആശംസകളുമായി ധാരാളം താരങ്ങളും ചിത്രയത്തിന് താഴെ എത്തിയിട്ടുണ്ട്.