പെട്ടെന്നൊരു ദിവസം ഒരു അപരിചിതനില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ അശ്ലീല സന്ദേശം എത്തിയാല്‍ എന്താകും നിങ്ങളുടെ റിയാക്ഷന്‍. നിങ്ങള്‍ ഒരു സെലിബ്രേറ്റി കൂടിയാണെങ്കില്‍ തീര്‍ന്നു.. പ്രതികരിച്ചാലും ഇല്ലെങ്കിലും അതൊരു ചൂടുള്ള വാര്‍ത്തയായി മാറും.
അപ്പോ മാതൃകാ പരമായി പ്രതികരിച്ചാല്‍ ഇനി ഈ പ്രവണത ആവര്‍ത്തിക്കാതെ ഇരിക്കുകയെങ്കിലും ചെയ്യും. അത്തരത്തില്‍ നടി അവന്തിക മോഹന്‍ നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇപ്പോഴിതാ താരത്തിന് അശ്ലീല മെസ്സേജ് അയച്ചയാളെ സമൂഹത്തിനു മുന്‍പില്‍ തുറന്നു കാട്ടുകയും മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കു വെക്കുകയും വളരെ മാന്യമായ രൂപത്തില്‍ മറുപടി പറയുകയും ചെയ്തിരിക്കുകയാണ് താരം.
നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെയുള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ് എന്നാണ് താരം അതിനു നല്‍കിയ മറുപടി. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ഒരിക്കലും നിശബ്ദത ആകരുത് എന്നും താരം മറുപടിയില്‍ പറയുന്നുണ്ട്.
എന്തായാലും സ്‌ക്രീന്‍ ഷോട്ട് പങ്കു വെച്ചതിനു ശേഷം താരം നല്‍കിയ കുറിപ്പും കുറിക്കുകൊള്ളുന്നത് തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. മോഡല്‍ എന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും സുപരിചിതയാണ് അവന്തികയെ. 2012 മുതല്‍ താരം ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
കോഴിക്കോട് സ്വദേശികളാണ് താരത്തിന്റെ മാതാപിതാക്കള്‍ എങ്കിലും താരം ജനിച്ചതും വളര്‍ന്നതും ദുബായിലാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ മോഡലിംഗ് രംഗത്തോട് താരത്തിന് താല്പര്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ തന്റെ കരിയര്‍ കേരളത്തില്‍ ആരംഭിക്കാന്‍ വേണ്ടിയാണ് വന്നത്.
അങ്ങനെ, ഒരുപാട് സൗന്ദര്യ മത്സരങ്ങളില്‍ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. മിസ് മലബാര്‍ 2011 കിരീടവും കൂടാതെ മിസ് പെര്‍ഫെക്റ്റ് 2010 എന്ന സബ്‌ടൈറ്റിലും താരത്തിന് ആ സമയങ്ങളില്‍ നേടാന്‍ കഴിഞ്ഞു. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. അതാണ് സൗന്ദര്യ മത്സരങ്ങളിലെ വിജയങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. യക്ഷി-ഫെയ്റ്റ്ഫുലി യുവേഴ്സ് എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ ജനപ്രീതി നേടി.
അഭിനയത്തിന് പുറമേ പരിശീലനം നേടിയ ഒരു അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് താരം. സൗന്ദര്യ മത്സരത്തില്‍ വിജയിച്ചതിന് ശേഷം താരത്തിന് അഭിനയ ഓഫറുകള്‍ ലഭിക്കാന്‍ തുടങ്ങിയത്. സിനിമകളിലെല്ലാം വളരെ മികച്ച പ്രേക്ഷക പിന്തുണയും നേടിയെടുക്കാന്‍ തരത്തില്‍ മികച്ച അഭിനയ വൈഭവം തുടക്കം പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ 2017-ല്‍ മൂന്ന് മികച്ച നടിക്കുള്ള അവാര്‍ഡുകള്‍ താരത്തിന് ലഭിക്കുകയും ചെയ്തു.