in

സാന്ത്വനത്തിൽ കണ്ണന്റെ ജോഡി അച്ചുവായി വേഷമിടുന്ന മഞ്ജുഷ മാർട്ടിൻ യഥാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ..?

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ചെറുപ്പക്കാര്‍ക്കും ഏറെ ഇഷ്ടമാണ് ഈ സീരിയല്‍. ശിവാഞ്ജലി പ്രണയമാണ് ഇതിലെ ഹൈലൈറ്റ്. ഇപ്പോഴിതാ സാന്ത്വനം വീട്ടിലേക്ക് പുതിയ ഒരു കഥാപാത്രം കൂടിയെത്തിയിരിക്കുകയാണ്. കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരം.

മഞ്ജുഷ മാര്‍ട്ടിന്‍ ആണ് അച്ചു എന്ന കഥാപാത്രമായി സീരിയലില്‍ എത്തിയത്. എന്നാല്‍ താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ദേവിക്കും, അപ്പുവിനും, അഞ്ജലിക്കും ഒപ്പം നില്‍ക്കാന്‍ ഈ കുട്ടിപോരാ, സാന്ത്വനം തീരുന്നതു വരെ കാണേണ്ട ഒരാളാണ് കണ്ണന്റെ പെണ്ണ്.. ഈ കുട്ടി കണ്ണന് ഒട്ടും ചേരുന്നില്ല, ആക്ടിംഗ്, ഡബ്ബിംഗ് ശരിയായില്ല ഓവര്‍ മേക്കപ്പും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ മഞ്ജുഷയ്‌ക്കെതിരെ വരുന്ന കമന്റുകള്‍. മഞ്ജുവിനെതിരെ ബോഡിഷെയ്മിംഗ് കമന്റുകളും കുറവല്ല. എന്നാല്‍ ആ കുട്ടിയെ ഇത്രേം ഇന്‍സള്‍ട്ട് ചെയ്യുന്നത് എന്തിനാണ്.

കണ്ണന്‍ കണ്ടാലേ ഒരു കൊച്ചു പയ്യന്‍ ആണ് അത്രക്കും പൊക്കോം വണ്ണം ഒന്നുമില്ല അപ്പോ അവനു മാച്ച് ആകുന്ന ഒരു ചെറിയ കുട്ടി അല്ലെ പറ്റുള്ളൂ…, ആദ്യത്തെ സീരിയല്‍ എന്ന നിലയില്‍ ആ കുട്ടി പഠിച്ചു വരുന്നേയുള്ളൂവെന്ന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവരുമുണ്ട്.

എന്നാല്‍ ഞാന്‍ വളരെ സൈസ് കുറഞ്ഞ ഒരു കുട്ടിയാണ്. 38 കിലോ ഭാരമേ എനിക്ക് ഉള്ളൂ, പൊക്കമാണെങ്കില്‍ അഞ്ചടി തികച്ചില്ല. എപ്പോഴും നെഗറ്റീവുകളെ ഞാന്‍ തള്ളിക്കളയാറേയുള്ളൂ. നെഗറ്റീവ്‌സ് പറയുന്നുവരോട്, അതേ, ഞാന്‍ സൈസ് കുറഞ്ഞ ഒരു കുട്ടിയാണ്. വളരെ മെലിഞ്ഞ് ഇരിക്കുന്ന കുട്ടിയാണ് എന്നാണ്. അതില്‍ ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നുവെന്നും മഞ്ജുഷ പറയുന്നു. പക്ഷേ ഈ സീരിയലിന്റെ സംവിധായകന്‍ എന്നെ വിളിച്ചപ്പോള്‍ പറഞ്ഞത് മഞ്ജുഷ നമ്മുക്ക് പെര്‍ഫോമന്‍സ് മാത്രം മതി എന്നാണ്.

ഈ സൈസ് നമ്മുക്ക് മതി. ഈ സൈസാണ് നമ്മുടെ മെയിന്‍. രണ്ട് മൂന്ന് കുട്ടികള്‍ വന്നിരുന്നു. പക്ഷേ അവര്‍ക്ക് സൈസ് കൂടിയതുകൊണ്ട് മാറ്റുകയായിരുന്നു. അപ്പോള്‍ എല്ലാവരും മനസിലാക്കുക ഒരുപാട് പൊക്കവും വണ്ണവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്നെ സാന്ത്വനത്തില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുക്കില്ലായിരുന്നു മഞ്ജുഷ പറയുന്നു.

ഞാന്‍ ഇന്‍സ്റ്റഗ്രാമിലെ സീരിസിലായാലും യൂട്യൂബ് വ്‌ലോഗിലായാലും മേക്കപ്പ് ഒന്നും ഇടാറില്ല. സീരിയലില്‍ നമുക്ക് മേക്കപ്പ് വേണ്ട എന്ന് പറഞ്ഞാലും അവര് ചെയ്യും. ഓരോ പ്രൊഫഷനും അതിന്റേതായ രീതികളുണ്ട്. നമ്മുക്ക് പോയി പെട്ടെന്നൊന്നും മാറ്റാനാകില്ല. ശ്രീനിവാസന്‍ സാറ് ആണ് എന്റെ മോട്ടിവേഷന്‍. നെഗറ്റീവ് പറയുന്നവര്‍ക്കും കുറവുകളില്ലേ. ഓരോന്നും ദൈവത്തിന്റെ അനുഗ്രഹമാണ്. നല്ല നല്ല കാര്യങ്ങള്‍ പറയുന്ന കമന്റുകളൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും മഞ്ജുഷ പറയുന്നു.

ടിക് ടോക് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതമാണ് മഞ്ജുഷയെ. മഞ്ജുഷയുടെ ഇന്‍സ്റ്റഗ്രാം റീലുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഒരു യൂട്യൂബ് വ്‌ലോഗര്‍ കൂടിയാണ് മഞ്ജുഷ. അഞ്ച് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് മഞ്ജുഷയുടെ യൂട്യൂബ് ചാനലിനുള്ളത്. എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാര്‍ഥിനി കൂടിയാണ് മഞ്ജുഷ.

Written by Editor 3

ബാംഗ്ലൂരിനെ ഒന്നടങ്കം ഞെട്ടിച്ച പെൺകുട്ടി… കല്യാണത്തിന് മുമ്പ് അവൾ ഒരുക്കിവെച്ചത് ഞെട്ടിപ്പിക്കുന്നത്

മിശ്ര വിവാഹം എന്ന കാരണത്താൽ പ്രണയ വിവാഹത്തെ അമ്മ എതിർത്തു, എന്നാൽ പിന്നീട് ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ചത് സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ, നടി ശ്രീവിദ്യയുടെ യാതാർത്ഥ ജീവിതം ഇങ്ങനെ