മലയാളിയുടെ സീരിയല്‍ പ്രേമം കൊണ്ട് രക്ഷപെട്ടവര്‍ ഏറെയാണ്. അത്രയ്ക്ക് അടുപ്പമാണ് മലയാളിയ്ക്ക് സീരിയലുകളോട്. അത്തരത്തില്‍ നിരവധിപ്പേരുണ്ടെങ്കിലും വളരെ പെട്ടെന്ന തന്നെ സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് ഹരിത ജി നായര്‍. വേഗത്തില്‍ പ്രേക്ഷക കുടുംബത്തിലെ ഒരാളായി മാറിയ താരം.
കസ്തൂരിമാന്‍ എന്ന ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് കസ്തൂരിമാനില്‍ എത്തുന്നത്. അതിന് ശേഷം ഉണ്ണിമായ എന്നൊരു മിനി സീരീസ് ചെയ്തു. അതിന് ശേഷമാണ് തിങ്കള്‍ക്കലമാനിലേക്ക് ഉള്ള വിളി വരുന്നത്. ചാനലില്‍ നിന്ന് നേരിട്ട് വിളിക്കുകയായിരുന്നു എന്നും ഹരിത പറയുന്നു. അതേസമയം രാഹുല്‍ കീര്‍ത്തി കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന് സംശയത്തോടെയാണ് തുടക്കത്തില്‍ ചെയ്തതെന്നും ഹരിതയും റെയ്ജനും അഭിമുഖത്തില്‍ പറഞ്ഞു.
കസ്തൂരിമാനില്‍ നായിക ആയിരിന്നില്ലെങ്കില്‍ കൂടിയും ശ്രീക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷം സിനിമയില്‍ നിന്നും നടിക്ക് അവസരം ലഭിച്ചിരുന്നു. കാര്‍ബണ്‍, ഒരു പക്കാ നാടന്‍ പ്രേമം എന്നി സിനിമകളില്‍ ഹരിത അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തിങ്കള്‍ക്കലമാന്‍ എന്ന പരമ്പരയിലാണ് ഹരിത ജീ നായര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഹരിത ആദ്യമായി നായികയായി എത്തിയ പരമ്പരയാണ് ഇത്. സീരിയല്‍ അവസാനിച്ചിട്ടും കീര്‍ത്തിയും രാഹുലും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്.
ഇവരുടെ പഴയ റീല്‍സും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളും ഇവര്‍ക്കുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് ഹരിതയുടെ വാക്കുകളാണ്. നഴ്‌സിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചാണ് നടി പറയുന്നത്. സ്വാസിക അവതരിപ്പിക്കുന്ന റെഡ്കാര്‍പെറ്റ് ഷോയില്‍ എത്തിയപ്പോഴാണ് ഹരിത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തയത്. ഹരിതയ്‌ക്കൊപ്പം റെയ്ജനും ഉണ്ടായിരുന്നു. അഭിനയത്തിലേയ്ക്ക് വരാന്‍ വേണ്ടിയാണ് നഴ്‌സിംഗിന് പോയതെന്നാണ് നടി പറയുന്നത്.
എന്നാല്‍ അച്ഛന് തനിക്കൊരു ജോലി വേണമെന്നായിരുന്നു. പഠിച്ചൊരു ജോലി കിട്ടിയതിന് ശേഷം എന്റെ ഇഷ്ടത്തിന് എന്ത് വേണോ ചെയ്‌തോളാന്‍ അനുവാദം തന്നു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ജോലി ലഭിക്കുന്ന ഒരു കോഴ്‌സായിരുന്നു അന്വേഷിച്ചത്. അപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് എഞ്ചിനിയറിംഗും നഴ്സിംഗ് ആയിരുന്നു. അങ്ങനെ നഴ്‌സിംഗ് പഠിക്കാന്‍ ചേര്‍ന്നെന്ന് ഹരിത പറയുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിപ്പോഴാണ് ജോലി കിട്ടണമെങ്കില്‍ എക്‌സ്പീരിയന്‍സ് വേണമെന്ന് അറിഞ്ഞത്. പിന്നീട് ജോലി ചെയ്തു.
എക്‌സ്പീരിയന്‍സ് നേടിയതിന് ശേഷം അച്ഛനോട് തന്റെ അഭിനയ മോഹത്തെ കുറിച്ച് വീണ്ടും പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റുക ആയിരുന്നു. ജോലി ചെയ്ത് ശമ്പളമൊക്കെ കിട്ടുമ്പോള്‍ മനസ് മാറുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അപ്പോഴും തന്റെ അഭിനയമോഹം പോയിട്ടില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ എന്റെ ആഗ്രഹം സമ്മതിക്കുക ആയിരുന്നു എന്ന് താരം പറയുന്നു. താന്‍ സീരിയലില്‍ എത്തിയതിനെ കുറിച്ചും ഹരിത പറഞ്ഞിരുന്നു.