in ,

എന്നിരുന്നാലും ഒരാളെ ഇത്രയും കാലം കൂടെ കൂട്ടിയതിന് ആശംസകള്‍; ഗോപിസുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയുടെ വാക്കുകള്‍

കഴിഞ്ഞ ദിവസമാണ് സംവിധായകനും ഗായകനുമായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപെട്ടത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇരുവരുടേയും ഭൂതകാലത്തെ പറ്റി പോലുമുള്ള സജീവ ചർച്ചകൾ സൈബർ ഇടങ്ങളിൽ ഉണ്ടാവുക ഉണ്ടായി.

ബാലയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളാണ് സംഭവത്തെപ്പറ്റി പ്രതികരിക്കാൻ പല ആരാധകരും എത്തിയത്. ഒടുവിൽ ഇതിന് പ്രതികരണവുമായി ബാലയും എത്തിയിരുന്നു. അത് തൻറെ ലൈഫ് അല്ല എന്നാണ് ബാല ഇതിനോട് പ്രതികരിച്ചത്.

തുടർന്നാണ് ഗോപിസുന്ദറുമായി ലിവിങ് ടുഗദർ റിലേഷനിലായിരുന്ന അഭയ ഹിരണ്മയി വാർത്തകളിൽ ഇടം നേടിയത്. ഇപ്പോൾ ഇവരെയൊക്കെ പിന്തള്ളിക്കൊണ്ട് ഗോപിസുന്ദറിന്റെ ആദ്യഭാര്യയായ പ്രിയയാണ് ചർച്ചകളിൽ ഇടം നേടുന്നത്.

പ്രിയയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെ അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗദർ റിലേഷനിലായിരുന്നു ഗോപിസുന്ദർ. ആ ബന്ധവും അവസാനിപ്പിച്ചാണ് ഇപ്പോൾ അമൃതയ്ക്ക് ഒപ്പമുള്ള പ്രണയബന്ധം തുറന്നു പറഞ്ഞിരിക്കുന്നത്. ഇതിനെല്ലാം എതിരെ പ്രതികരിച്ചുകൊണ്ട് ഗോപിയുടെ ആദ്യഭാര്യ പ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഞാൻ പ്രതികരിച്ചാലും ഇവിടെ അതൊരു മാറ്റവും വരുന്നില്ല എന്ന കാര്യം ഞാൻ പതിയെ പഠിക്കുകയാണ്. അതുകൊണ്ടൊന്നും ആളുകൾ എന്നെ പെട്ടെന്ന് സ്നേഹിക്കാനും ബഹുമാനിക്കാനും പോകുന്നില്ല. അത് അവരുടെ മനസ് ആണ്. ചിലപ്പോഴൊക്കെ ചില കാര്യങ്ങൾ വെറുതെ വിടുന്നതാണ് നല്ലത്.

ആളുകൾ അങ്ങനെ പോകട്ടെ. അടച്ചുപൂട്ടി വിശ്രമിക്കാനോ വിശദീകരണങ്ങൾ ചോദിക്കാനോ ഉത്തരങ്ങൾക്കായി പിറകെ നടക്കുകയോ നമ്മുടെ അവസ്ഥ അവർ മനസ്സിലാക്കും എന്ന് ശാഠ്യം പിടിക്കുകയും ചെയ്യേണ്ടതില്ല.

നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാതെ നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ശ്രെദ്ധിക്കുമ്പോഴാണ് ജീവിതം നന്നായി ജീവിക്കുവാൻ കഴിയുക എന്ന വസ്തുത ഞാൻ പതിയെ പഠിക്കുന്നു. നിങ്ങൾ നിങ്ങളുടെ ആന്തരിക സമാധാനത്തിനായി വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ എന്നാണ് പ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ സജീവമായിരുന്ന പ്രിയ ഇപ്പോഴും തൻറെ പ്രൊഫൈൽ നെയിം പ്രിയ ഗോപിസുന്ദർ എന്ന് തന്നെയാണ് എഴുതിയിട്ടുള്ളത്. ഗോപിസുന്ദറിന് ഒപ്പമുള്ള ഫോട്ടോകൾ പ്രിയ ഡിലീറ്റ് ചെയ്തിട്ടുമില്ല. കല്യാണം കഴിഞ്ഞപ്പോൾ ഉള്ള ഫോട്ടോകൾ മുതൽ എല്ലാം ഇപ്പോഴും താരം തൻറെ ഫേസ്ബുക്കിൽ സൂക്ഷിച്ചിട്ടുണ്ട്.

2001ലാണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആൺമക്കളാണ് ഈ ബന്ധത്തിൽ ഇവർക്ക് ഉള്ളത്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിനിടയിൽ ആണ് അഭയ ഹിരണ്മയിയുമായി ഗോപിസുന്ദർ പ്രണയത്തിലാകുന്നത്. തുടർന്ന് ലിവിങ് റിലേഷനും ആരംഭിക്കുകയായിരുന്നു. അമൃതയും ഗോപീസുന്ദറും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് താഴെ നിരവധി കമൻറുകൾ വരുന്നു എങ്കിലും ഇതുവരെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Written by Editor 1

ചുമ്മാതാണോ ഇത്രേം ലുക്ക്‌… ” ഹെവി വർക്ഔട്ട് ചെയ്യുന്ന “ഭീഷ്മ” താരം അനഘ…

അനിയന്‍ കുഞ്ഞായിരുന്നപ്പോള്‍ വാപ്പ ഉമ്മയെ ഉപേക്ഷിച്ചു പോയതാണ്, ജീവിതം തുറന്ന് പറഞ്ഞ് ഷിയാസ് കരീം