in

സിനിമയിലെ മിന്നും താരം, എന്നാൽ ദാമ്പത്യ ജീവതത്തിൽ തകർച്ചകൾ മാത്രം, മലയാളികളുടെ പ്രിയ നടി ജയഭാരതിയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ…!

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ജയഭാരതി. ഇന്നും മലയാളി മനസില്‍ നിറഞ്ഞു നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേത്രി. അഴകു കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപോലെ മലയാള മനസ്സുകളെ കീഴടക്കിയിരുന്നു നടി.

1954 ജൂണ്‍ 28ന് തമിഴ്നാട്ടിലെ ഈറോഡിലാണ് ലക്ഷ്മിഭാരതി എന്ന ജയഭാരതിയുടെ ജനനം. 1967 ലാണ് ജയഭാരതി തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. ‘പെണ്മക്കള്‍’ എന്ന സിനിമയാണ് ജയഭാരതിയുടെ ആദ്യ ചിത്രം. പക്ഷെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട സിനിമ 1969 ല്‍ പുറത്തിറങ്ങിയ ‘കാട്ടുകുരങ്ങ്’ ആയിരുന്നു. അതിന് ശേഷം മലയാള സിനിമയിലെ മികച്ച പല നായികാവേഷങ്ങളും ജയഭാരതിയെ തേടിയെത്തി.

മലയാളത്തിലെ അക്കാലത്തെ മുന്‍നിര നായകന്മാര്‍ക്കെല്ലാമൊപ്പം ജയഭാരതി അഭിനയിച്ചു. സത്യന്‍, പ്രേംനസീര്‍, ജയന്‍, എം ജി സോമന്‍, കമലഹാസന്‍ , വിന്‍സെന്റ് തുടങ്ങിയ നായകന്മാരുടെയെല്ലാം നായികാവേഷം ചെയ്യാനുള്ള ഭാഗ്യം ജയഭാരതിക്കുണ്ടായി. ജയഭാരതി ഏറ്റവുമധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചത് ജയന്റെ കൂടെയായിരുന്നു. അറുപതോളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ജയന്‍ – ജയഭാരതി ജോഡികള്‍ ജനപ്രീതിയുടെ പര്യായമായി മാറി.

പകല്‍ക്കിനാവ്, സുജാത, വാടയ്കക്കൊരു ഹൃദയം, സിന്ദൂരച്ചെപ്പ്, മരം, ഒരു സുന്ദരിയുടെ കഥ, ഭൂമിദേവി പുഷ്പിണിയായി, ഗുരുവായൂര്‍ കേശവന്‍ എന്നിവയെല്ലാം ജയഭാരതിയുടെ മികച്ച ചിത്രങ്ങളായിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത ഹേമന്തരാത്രി ജയഭാരതിയുടെ അഭിനയജീവിതത്തിലും മലയാള സിനിമ ചരിത്രത്തിലും ഒരു നാഴികക്കല്ലായി മാറി. ജയഭാരതിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സിനിമ ‘രതിനിര്‍വേദം’ ആയിരുന്നു.

ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ സിനിമ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി. നായികാവേഷങ്ങള്‍ മാത്രമല്ല, മൂന്നാം പക്കം, ധ്വനി എന്നീ സിനിമകളിലെ അമ്മ വേഷവും ജയഭാരതി അനശ്വരമാക്കി. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രണ്ട് തവണ ജയഭാരതിയെ തേടിയെത്തി. 1977 ല്‍ മാധവിക്കുട്ടി എന്ന സിനിമയിലെ അഭിനയത്തിനും 1980 ല്‍ കാമിനി എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജയഭാരതിക്കു ലഭിച്ചു.

പ്രമുഖ നിര്‍മ്മാതാവ് ഹരി പോത്തനെയായിരുന്നു നടി ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ മുന്‍പോട്ട് പോവാതെ വേര്‍പിരിയുക ആയിരുന്നു. പിന്നീട് സിനിമ നടന്‍ സത്താറിനെ വിവാഹം ചെയ്തെങ്കിലും ആ ബന്ധവും അധികനാള്‍ മുന്‍പോട്ട് പോയില്ല. ആ ബന്ധത്തില്‍ ഒരു മകന്‍ താരത്തിനുണ്ട്. കൃഷ് ജെ സത്താറെന്നാണ് മകന്റെ പേര്. പ്രശസ്ത നടന്‍ ജയന്റെ അമ്മാവന്റെ മകള്‍ കൂടിയാണ് ജയഭാരതി.

മലയാളിക്ക് മറക്കാനാവാത്ത ഒരുപിടി ഗാനങ്ങളിലൂടെ ജയഭാരതി ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. സന്യാസിനിയായും തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണായും സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്പമായും വെണ്ണ തോല്‍ക്കുമുടലോടെ, ഇളം വെണ്ണിലാവിന്‍ തളിര്‍ പോലെ ഇന്നും മലയാള മനസ്സുകളില്‍ അനശ്വരപ്രണയിനിയായി ജയഭാരതി അഭിരമിക്കുന്നു.

Written by Editor 3

നിലത്ത് ഇരുന്ന് ചക്ക മുറിക്കുന്ന ഈ താരത്തെ മനസ്സിലായോ? സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

കുലസ്ത്രീകളും കുലപുരുഷൻമാരും ഒക്കെ വിമർശിക്കുന്ന എൻറെ ജീവിത രീതി ഇങ്ങനെയാണ്, ഞാൻ ഇങ്ങനെയാണ് എൻറെ ജീവിതം ഇങ്ങനെയാണ്; തന്റെ ജീവിതം തുറന്ന് കാട്ടി ജാസ്മിൻ