എന്നും താരങ്ങളും അവരുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും സൈബർ ഇടങ്ങളിൽ വലിയ വാർത്തകൾ സൃഷ്ടിക്കാറുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളും വാർത്താ മാധ്യമങ്ങളും ഒരുപോലെ ചർച്ചചെയ്യപ്പെടുന്നത് ഗായിക അമൃത സുരേഷും സംഗീതസംവിധായകൻ ഗോപീസുന്ദറും ഒന്നിച്ചുള്ള ചില ചിത്രങ്ങളെ പറ്റിയും അവരുടെ വ്യക്തി ജീവിതത്തെ പറ്റിയും തന്നെയാണ്.
തങ്ങൾ പ്രണയത്തിലാണ് എന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള ചില ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം അമൃത തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. തുടർന്ന് നിരവധി കമൻറുകളും വാർത്തകളും ഇവരുടെ ചിത്രത്തെ ചുറ്റിപ്പറ്റി ഉണ്ടാവുകയും ചെയ്തു. എന്നും വിവാദങ്ങളും വിമർശനങ്ങളും നേരിടുന്ന ഒരു താരം തന്നെയാണ് ഗോപിസുന്ദർ.പ്രിയയും ആയുള്ള ദാമ്പത്യജീവിതം നിലനിൽക്കെത്തന്നെ ഗായികയായ അമൃത സുരേഷും ആയി താരം പ്രണയത്തിലാവുകയും കഴിഞ്ഞ ആറു വർഷക്കാലമായി ഇരുവരും ഒന്നിച്ച് ലിവിംഗ് ടുഗെദർ ബന്ധം നയിച്ചു വരികയുമായിരുന്നു.
ഇതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഇപ്പോൾ അമൃതയുമായുള്ള പ്രണയവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത് 45-ആം പിറന്നാൾ ആഘോഷിക്കുന്ന ഗോപിസുന്ദറിന് ആശംസകൾ നേർന്നുകൊണ്ട് അമൃതയും സഹോദരി അഭിരാമിയും പങ്കുവെച്ച കുറിപ്പാണ്. ഗോപിസുന്ദർ ചേർത്തു പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് ഇത് എന്റേതാണ് എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഒപ്പം ഒരായിരം പിറന്നാൾ ആശംസകൾ എന്നും എഴുതിയിട്ടുണ്ട്.
ഗായിക അഭിനേത്രി എന്നീ നിലകളിലെല്ലാം പ്രശസ്തയായ അമൃതയുടെ സഹോദരി അഭിരാമി സുരേഷും താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ മൂത്തമകൾ ആണെന്ന് അദ്ദേഹം പറയുന്നതിൽ സന്തോഷം തോന്നുന്നു എന്നും അഭിരാമി പോസ്റ്റിൽ കുറിച്ചിരിക്കുന്നു. നമ്മളെല്ലാം സാധാരണ മനുഷ്യർ. ജീവിക്കുന്നു, സ്നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു. ജീവിതയാത്രയിൽ ഞാൻ ഒരു സഹോദരനെ കണ്ടെത്തി. സംഗീതം നൽകുന്നവൻ. എൻറെ സഹോദരിയിൽ പുഞ്ചിരി ഉണർത്തുന്നവൻ. എന്നെ അദ്ദേഹം മൂത്തമകൾ എന്നാണ് വിളിക്കുന്നത്.
എൻറെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്ന വ്യക്തി… അദ്ദേഹത്തോട് എന്നും സ്നേഹവും ബഹുമാനവും. ജന്മദിനാശംസകൾ സഹോദരാ, നിങ്ങളുടെ മനോഹരമായ ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മുടെ വിധി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ… ഇല്ല. അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാൻ അനുവദിക്കാം. സ്നേഹിക്കാം പോസിറ്റിവിറ്റി പ്രചരിപ്പിക്കാം എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്.
ഒപ്പം അമൃതയും ഗോപീസുന്ദറും ഒന്നിച്ചുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 36 വയസ്സു കാരിയായ അമൃത 2010ലാണ് നടൻ ബാലയെ വിവാഹം ചെയ്തത്. എന്നാൽ അധികനാൾ ഇരുവരുടെയും ദാമ്പത്യം നീണ്ടുനിന്നില്ല. കുറച്ചുനാളുകൾക്ക് ശേഷം ഇരുവരും വേർപിരിയുകയും 2019 വിവാഹമോചിതരാവുകയും ചെയ്തിരുന്നു. ബാലയുമായി അകന്ന ശേഷമാണ് താരം വീണ്ടും സംഗീത ജീവിതത്തിലേക്ക് കടന്നുവന്നത്. അവന്തികയാണ് അമൃതയുടെ ഏകമകൾ. ഇപ്പോൾ ഗോപി സുന്ദറിനും മകൾക്കും ഒപ്പമുള്ള അമൃതയുടെ ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ വൈറലാകുന്നത്. മൂവരും ഒന്നിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധിപേരാണ് ചിത്രത്തിന് താഴെ കമൻറ് ആയി എത്തുന്നത്.