മലയാള സിനിമയിൽ നിരവധി അമ്മ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം അഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് താരത്തിൻറെ വരൻ. അജിത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പ്രേക്ഷകരെ അവരെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ നിരവധിയാളുകളാണ് ഇരുവർക്കും വിവാഹമംഗളാശംസകൾ നേരുന്നത്.
മലയാളസിനിമയിൽ വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ അഞ്ജലി ഇതിനോടകം ചെയ്തിട്ടുണ്ട്, താരത്തിന്റെ രണ്ടാംവിവാഹം കൂടിയാണിത്,.പുലിമുരുകനിലെ മോഹൻലാലിൻറെ അമ്മ കഥാപാത്രത്തെയായിരുന്നു അഞ്ജലി ആദ്യം അവതരിപ്പിച്ചത് ,അതിനുശേഷം മോഹൻലാലിനൊപ്പം തന്നെ ദൃശ്യത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തുകൊണ്ട് താരം കയ്യടി വാങ്ങുകയും ചെയ്തു, നിരവധി ചിത്രങ്ങളുടെ ഭാഗമായ അഞ്ജലി മലയാള സിനിമയുടെ സജീവ സാന്നിധ്യം കൂടിയാണ്.
വിവാഹ വാർത്ത പുറത്തുവന്നത് മുതൽ നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ് . വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയം ഇനിയും തുടരുമെന്നും വെളിപ്പെടുത്തിയിരുന്നു, മലയാളത്തിൽ ബിജുമേനോന്റെ നായിക ആകാനാ ആഗ്രഹമെന്ന്, മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജുവാര്യരാണ് എന്നുംഅഞ്ജലി പല അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അഞ്ജലിയുടെ ആദ്യവിവാഹത്തിൽ ഒരു മകൾ ആണുള്ളത് .വിവാഹം എപ്പോഴാണ് കഴിഞ്ഞത് എന്നുള്ളത് വ്യക്തമാക്കിയിട്ടില്ല, പക്ഷേ സോഷ്യൽ മീഡിയകളിൽ നേരത്തെ തന്നെ ചിത്രങ്ങൾ പങ്കു വെക്കാറുണ്ട്.