in

നാദിര്‍ഷ ബോധംകെട്ട് വീണ് ആശുപത്രിയില്‍, വാര്‍ത്തക്ക് പിന്നിലെ സത്യം ഇതാണ്

താന്‍ ബോധംകെട്ട് വീണ് ആശുപത്രിയിലായി എന്ന വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ ചില യൂട്യൂബ് ചാനലുകളിലും മാധ്യമങ്ങളിലുമായിരുന്നു നാദിര്‍ഷ ബോധംകെട്ട് ആശുപത്രിയില്‍ ആയി എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെയാണ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് മറുപടിയുമായി നാദിര്‍ഷ രംഗത്തെത്തിയത്.

”ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം” എന്നാണ് നാദിര്‍ഷ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കോമഡി മാസ്റ്റേഴ്സിന്റെ ഷൂട്ടിലാണെന്നും താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

സംവിധായകനും നടനുമായ ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും നാദിര്‍ഷ പങ്കുവച്ച ചിത്രത്തിലുണ്ട്. നാദിര്‍ഷയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ‘സാര്‍ സന്തോഷത്തോടെ ഇരിക്കുന്നത് കാണാന്‍ മാത്രമേ ആഗ്രഹം ഉള്ളൂ ദൈവം കാത്തു കെള്ളും’ എന്നാണ് ഒരു കമന്റ്.

മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് നാദിർഷ . അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

Written by admin

‘തന്റെ ശരീരം കാണിച്ച് വീണ്ടും അർധകരെ മയക്കി ടിക്ടോക്ക് ഗ്ലാമർ തരം’സോഫിയ’…ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ.!!

സംസാരിക്കുന്നത് രണ്ട് വര്‍ഷം കൂടുമ്പോള്‍, വലിയ സുഹൃത്തുക്കള്‍ ഒന്നുമായിരുന്നില്ല, വിവാഹത്തെ കുറിച്ച് ദേവികയും വിജയ് മാധവും