in

കല്യാണം കഴിഞ്ഞു ചെറുക്കൻ വീട്ടിൽ എത്തുന്നതിനു മുന്നേ പെണ്ണും ചെക്കനും കാറിൽ മുട്ടനടി.. ഭർതൃ വീട്ടിൽ കയറാതെ വധു പോയത് പോലീസ് സ്റ്റേഷനിൽ..!!

വിവാഹത്തിനു മുൻപും അത് കഴിഞ്ഞും കാമുകനൊപ്പം ഒളിച്ചോടുന്ന വരെ കുറിച്ചുള്ള കഥകൾ പലതുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞവരുടെ വീട്ടിലേക്കുള്ള യാത്രയിൽ വീട്ടുപടിക്കൽ എത്തിയപ്പോൾ വീട്ടിൽ കയറിയില്ല എന്ന് വാശിപിടിച്ച് പിണങ്ങി വധു നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്. ദുബായിൽ ജോലിചെയ്യുന്ന കാഞ്ഞിരങ്ങാട് മണ്ണാർക്കാട് സ്വദേശിയുമായി പയ്യന്നൂർ ഉള്ള യുവതിയുടെ വിവാഹം നിശ്ചയിച്ചത്. ദുബായിൽ നിന്ന് നവവരൻ ഭാര്യയ്ക്ക് മൊബൈൽ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ സമ്മാനിച്ചിരുന്നു. ആ ഫോണിലൂടെ ആയിരുന്നു അവർ സംസാരിച്ചിരുന്നത്. ഒടുവിൽ വിവാഹത്തിനായി യുവാവ് വിവാഹത്തിന് ഒരു മാസം മുൻപേ നാട്ടിലെത്തി. തുടർന്ന് ഞായറാഴ്ച ഇവരുടെ വിവാഹം വളരെ ആർഭാടമായി തന്നെ നടന്നു. പിന്നീടാണ് ആരും വിചാരിക്കാത്ത ട്വിസ്റ്റ് ഉണ്ടായത്.

വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയ യുവതി, വരൻ്റെ വീട്ടിൽ കയറിയില്ല എന്ന് വാശിപിടിച്ചു. തുടർന്ന് ബന്ധുക്കളോടൊപ്പം ഒപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകണം എന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇതോടെ പ്രശ്നം പോലീസിനെ മുമ്പിലെത്തി. ഇതോടെയാണ് ഇവരുടെ പിണക്കത്തിനു പിന്നിലുള്ള കഥ ചുരുളഴിയുന്നത്. വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിനെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കിടുക ആയിരുന്നു. വധുവിൻ്റെ കാമുകൻ്റെ മെസ്സേജ് ആയിരുന്നു അത്. ഇരുവരുടെയും ചാറ്റും ഭർത്താവ് കണ്ടു. അതിൻറെ പേരിൽ ഭർത്താവ് വധുവിനെ ചോദ്യം ചെയ്തു. അതോടെ ഇരുവരും വഴക്കിടുക യായിരുന്നു. ഭർത്തൃഗൃഹത്തിൽ നിൽക്കാൻ പറ്റില്ല എന്ന് യുവതി വാശി പിടിച്ചു. വീട്ടുപടിക്കലെത്തിയിട്ടും വീട്ടിൽ കയറാതായതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തുകയും, സംഭവം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തത്.

പോലീസ് അനുരഞ്ജനത്തിന് ശ്രമിച്ചുവെങ്കിലും വധു തീരുമാനത്തിൽ ഉറച്ചുനിന്നതോടെ താലിമാല തിരിച്ചുനൽകണമെന്ന് വരണ്ട വീട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് താലി തിരിച്ചു നൽകിയ യുവതി തനിക്ക് പട്ടാമ്പി കാരനായ കാമുകനൊപ്പം പോകാനാണ് താല്പര്യം എന്ന് പോലീസിനോട് പറഞ്ഞു. തുടർന്ന് പട്ടാമ്പിയിൽ ഉള്ള കാമുകനെ പോലീസ് ബന്ധപ്പെട്ടപ്പോൾ, രണ്ടുവർഷം മുൻപാണ് യുവതിയുമായി ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെട്ടത് എന്നും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും അയാൾ പറഞ്ഞു. കടം വാങ്ങിയാണ് തങ്ങൾ മകളുടെ വിവാഹം നടത്തിയതെന്നും, മറ്റുള്ളവരുടെ മുൻപിൽ വെച്ച് അപമാനിച്ച് മകളെ വേണ്ടെന്നും പറഞ്ഞ മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് പോയി. വൈകിട്ടോടെ കാമുകനും അമ്മയും ബന്ധുക്കളും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തി യുവതിയുമായി നാട്ടിലേക്ക് മടങ്ങി.

Written by admin

ഞങ്ങള്‍ പ്രണയത്തിലാണോ എന്ന് സുഹൃത്തുക്കള്‍ക്ക് വരെ സംശയമുണ്ടായിരുന്നു, ശിവദ

മൂന്ന് മാസം ഗർഭിണി, കുഞ്ഞ് വയറും കാണിച്ച് പുത്തൻ ഫോട്ടോയുമായി മൃദുല