in

ഓർമ്മയിലും പ്രാർത്ഥനയിലും അപ്പച്ചൻ…പോയിട്ട് ഇന്ന് നാൽപ്പത്തിയൊന്ന്, അച്ഛന്റെ ഓർമ്മയിൽ ലാൽ ജോസ്

സംവിധായകൻ ലാൽ ജോസിന്റെ പിതാവ് അടുത്തിടെയാണ് അന്തരിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപകനുമായ മായന്നൂർ മേച്ചേരി വീട്ടിൽ എ.എം.ജോസായിരുന്നു പിതാവ്, ഇപ്പോഴിതാ അപ്പച്ചന്റെ നാൽപ്പത്തിയൊന്നാം ചരമദിനത്തിൽ ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് ലാൽ ജോസ്. ഓർമ്മയിലും പ്രാർത്ഥനയിലും അപ്പച്ചൻ…പോയിട്ട് ഇന്ന് നാൽപ്പത്തിയൊന്ന് ..’ ചിത്രങ്ങൾക്കൊപ്പം ലാൽ ജോസ് കുറിച്ചത്

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് . സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.

Written by admin

പൈസക്ക് വേണ്ടി പൊട്ട സിനിമകള്‍ ചെയ്തിട്ടുണ്ട്, സുരഭി ലക്ഷ്മി

പ്രായം വീണ്ടും വീണ്ടും കുറഞ്ഞു വരികയാണല്ലോ! തിളങ്ങുന്ന ഔട്ട് ഫിറ്റിൽ റിമി ടോമി