മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. തെലുങ്കിലും തമിഴിലും താരം തിളങ്ങി. തിയേറ്ററിൽ എത്തിയ ഹൃദയത്തിലെയും, ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയ ബ്രോ ഡാഡിയിലെയും അഭിനയത്തിന് നടിക്ക് പ്രശംസ പ്രവാഹമാണ്. കല്യാണിയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ. നസ്രിയയ്ക്ക് ശേഷം മലയാള സിനിമ കണ്ട ക്യൂട്ട് നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ കല്യാണിയുടെ പഴയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വാക്കുകൾ,
അമ്മ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം, വെള്ളാനകളുടെ നാട് എന്നിവയെടുക്കാം. ഒന്നുകിൽ കുത്തിക്കൊല്ലും, അല്ലെങ്കിൽ ഷോക്കടിച്ച് മരിക്കും. അമ്മ എന്നെ നോക്കാനായി സഹായത്തിന് ഒരു സ്ത്രീയെ വീട്ടിൽ നിർത്തിയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ അവർ എന്നെ അമ്മയുടെ ചിത്രം സിനിമ കാണിച്ചു. ലാൽ അങ്കിൾ എനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. എനിക്ക് ഒരുപാട് സ്നേഹമാണ്.
എന്നാൽ ചിത്രത്തിൽ അമ്മയെ ലാൽ അങ്കിൾ കുത്തുന്നത് കണ്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അത്രത്തോളം ഞാൻ സ്നേഹിച്ച വ്യക്തി എന്റെ അമ്മയെ കൊലപ്പെടുത്തുന്നത് കണ്ണിൽ കണ്ടപ്പോൾ സങ്കടം അടക്കാനായില്ല. പിന്നീട് ലാൽ അങ്കിളിനെ കണ്ടപ്പോൾ ഇത് മനസിൽ കിടക്കുന്നതിനാൽ ഞാൻ ഉച്ചത്തിൽ നിലവിളിച്ച് കരയുകയും ചെയ്തിട്ടുണ്ട്. അമ്മ മരിച്ചാൽ ആ സിനിമ ഹിറ്റാണ്. ബ്ലോക്ക് ബസ്റ്റർ വരെ പോകും അമ്മയുടെ മക്കളായ ഞങ്ങൾക്ക് അത് സ്ക്രീനിൽ കാണുമ്പോൾ വലിയ ആഘാതമായിരുന്നു’