ലോകമെങ്ങും ആരാധകരുള്ള പോൺ താരമാണ്’മിയ ഖലീഫ’.കഴിഞ്ഞ ദിവസം താരം മരിച്ചെന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ വൻ രീതിയിൽ വൈറലായിരുന്നു,വാർത്ത കണ്ട പലരും താരം മരിച്ചെന്ന് കരുതി മിയയ്ക്ക് ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് ഒരുപാട് പോസ്റ്റുകൾ സോഷ്യൽ മീഡിയിൽ പോസ്റ്റാക്കിയിരുന്നു.ഒരുപക്ഷെ ലോകത്ത് ഇത്രയധികം ആരാധകരുള്ള ഒരു പോൺ താരം വേറെ ഉണ്ടാവില്ല എന്നതാണ് സത്യം.ഇന്ത്യയിൽ സണ്ണിലിയോൺ കഴിഞ്ഞാൽ പോൺ സ്റ്റാറിൽ കോടികണക്കിന് ആരാധകരുള്ള ഒരു താരമാണ്.എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് രണ്ട് താരങ്ങളും പോൺ വീഡിയോയിൽ അഭിനയിക്കുന്നത് നിർത്തിയിരുന്നു.
വിഡിയോയിൽ അഭിനയിക്കുന്നില്ലെങ്കിൽ പോലും മിയ സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് അതുകൊണ്ട് തന്നെ താരത്തിന്റെ മരണ വാർത്ത സോഷ്യൽ മീഡിയിൽ പെട്ടന്ന് തന്നെ വൈറലായി പ്രചരിച്ചിരുന്നു.എന്നാൽ ഇത്തരം വ്യാജ വാർത്തയ്ക്ക് മറുപടിയുമായി സാക്ഷാൽ മിയ ഖലീഫ തന്നെ രംഗത്ത് എത്തിയിരുന്നു.താരം മരിച്ചെന്ന് ആരാധകർ പറയാൻ കാരണം താരത്തിന്റെ ഫേസ്ബുക്കിൽ വന്ന ഒരു കുറിപ്പായിരുന്നു.ഇങ്ങനെ ആയിരന്നു കുറിപ്പ്’മിയ ഖലീഫയെ ഓർക്കുന്നു അവരെ സ്നേഹിക്കുന്നവർ അവരുടെ ജീവിതം ഓർമ്മിക്കാനും ആഘോഷിക്കാനും ഈ പ്രൊഫൈൽ സന്ദർശിക്കുന്നതിൽ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’എന്നാണ് ഫേസ്ബുക്കിൽ വന്ന കുറിപ്പ്.കൂടാതെ താരത്തിന്റെ പേജ്’റെമെമ്പറിങ്’എന്ന ലേബലും വന്നിരുന്നു പൊതുവെ മരിച്ചവരുടെ പ്രൊഫൈലിയിൽ ആണ് അത്തരം ലേബലുകൾ വരുന്നത്.ഇത് കണ്ടതോട് കൂടിയാണ് ആരാധകർ താരം മരിച്ചെന്ന് പ്രചരിച്ചത്.
എന്നാൽ സംഭവത്തിനെതിരെ താരം തന്നെ മറുപടിയുമായി എത്തിയിരുന്നു.താരം മരിച്ചിട്ടില്ല എന്ന കാണിച്ചുകൊണ്ട്’ട്രോൾ മേമേ’താരത്തിന്റെ ട്വിറ്ററിൽ പോസ്റ്റാക്കികൊണ്ട് ആണ് താരം മറുപടി നൽകിയത്.താരത്തിന്റെ പോസ്റ്റ് കണ്ടതോടെ വീണ്ടും ആശ്വാസത്തിൽ ആയിരിക്കുകയാണ് ലോക ആരാധകർ.ഈ അടുത്തിടെയാണ് താരം വിവാഹ ബന്ധം വേർപെടുത്തിയത്.