in ,

അനു ഇമ്മാനുവല്‍ പ്രണയത്തില്‍, വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്

anu-emmanuel-love-story/

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു ഇമ്മാനുവല്‍. ഇപ്പോള്‍ മലയാളം കടന്ന് തെലുങ്കിലും തമിഴിലും തിളങ്ങി നില്‍ക്കുകയാണ് നടി. ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരങ്ങളില്‍ ഒരാളാണ് അനു. ജയറാം നായകനായ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു അനു ഇമ്മാനുവലിന്റെ അരങ്ങേറ്റം. പിന്നീട് നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവില്‍ നായികയായും അരങ്ങേറ്റം കുറിച്ചു. പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും അനു ചേക്കേറുകയായിരുന്നു.

ഇപ്പോള്‍ ഗോസിപ് കോളങ്ങളില്‍ നിറയുന്നത് അനു ഇമ്മാനുവലിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ്. നടി പ്രണയത്തിലാണെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ എം എം ജ്യോതികൃഷ്ണയുമായി അനു പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്‌സിജന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.

അനുവും ജ്യോതികൃഷ്ണയും 2017മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. ഈ ബന്ധമാണ് പ്രണയത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഉടന്‍ തന്നെ വിവാഹിതര്‍ ആകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ പ്രണയ വിവാഹ വാര്‍ത്തകളോട് പ്രതികരിക്കാന്‍ നടിയോ സംവിധായകവനോ തയ്യാറായിട്ടില്ല. നിരവധി ചിത്രങ്ങളാണ് അനുവിന്റേതായി പുറത്തിറങ്ങാനുള്ളത്. കമ്മിറ്റ് ചെയ്ത ഈ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം വിവാഹത്തിന്റെ തിരക്കുകളിലേക്ക് കടക്കുമെന്നാണ് വിവരം.

ചിക്കാഗോയില്‍ ജനിച്ച അനുവിന്റെ കുട്ടിക്കാലവും പഠനവുമൊക്കെ യു എസില്‍ ആയിരുന്നു. സിനിമ മോഹം തലയ്ക്ക് പിടിച്ചതോടെ ഇന്ത്യയിലേക്ക് തിരികെ എത്തി. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായെങ്കിലും പിന്നീട് മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല നടി. മജ്‌നു എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തുടക്കം കുറിച്ച അനു തെലുങ്കിലെ തിരക്കുള്ള നായികയായി മാറി. തമിഴിലും ഒരുപിടി ചിത്രങ്ങള്‍ അനു അഭിനയിച്ചു. ഗ്ലാമര്‍ വേഷങ്ങള്‍ യാതൊരു മടിയുമില്ലാതെയാണ് അനു അവതിരിപ്പിക്കുന്നത്. എന്തായാലും പ്രണയ വാര്‍ത്തയില്‍ നടിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.

Written by admin

Ahana krishna

വിജയ്‌യുടെ ‘കുട്ടി സ്റ്റോറി’ പാട്ടിനൊപ്പം താളം പിടിച്ച്‌ അഹാന;വീഡിയോ

aleena alphonse with nazriya

അലീനയ്ക്കൊപ്പം വീണ്ടും നസ്രിയയുടെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ