കുറച്ച് ദിവസങ്ങളായി കേരളത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുന്നത് നടി ആക്രമിക്കപ്പെട്ട സംഭവമാണ്. കുറ്റാരോപിതനായ ദിലീപിനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യുകയാണ്. ഇപ്പോള്‍ ദിലീപിനെ കുറിച്ച് നടി സുജ കാര്‍ത്തിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുമാണ് സുജ. പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും കാവ്യയ്ക്ക് ഒപ്പമായിരുന്നു താന്‍ എന്ന് സുജ പറയുന്നു. ദിലീപ് തനിക്ക് ഏട്ടനെ പോലെയാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും നടി വ്യക്തമാക്കി.
അതേസമയം കാവ്യയും സുജയും ഉറ്റ സുഹൃത്തുക്കളാാണ്. കാവ്യയ്ക്ക് എന്നൊക്കെ പ്രതിസന്ധി ഉണ്ടായാലും അന്നൊക്കെ സുജ കൂടെ നിന്നിട്ടുണ്ട്. സത്യവും സ്‌നേഹവും കഠിനാധ്വാനവും എന്നും വിജയിച്ചിട്ടേ ഉള്ളൂ അതാണ് മീനുവിനും ഉള്ളത്. താന്‍ കാവ്യാ മാധവനെ വിളിക്കുന്നത് മീനു എന്നാണ്. ദിലീപ് എനിക്ക് സ്വന്തം ഏട്ടനെ പോലെ തന്നെയാണ്. അതിനു അന്നും ഇന്നും എന്നും ഒരുമാറ്റവും ഉണ്ടാവില്ല. എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും എന്തൊക്കെ തിരക്കുകള്‍ ഉണ്ടെങ്കിലും ഞാന്‍ അതൊക്കെ മാറ്റിവെച്ച് ഓടിയെത്തും. മീനാക്ഷിയും മഹാലക്ഷ്മിയും എന്റെ മക്കളെ പോലെ ആണ്. – സുജ പറഞ്ഞു.
കാവ്യ മാധവനും ദിലീപും നായികാ നായകന്‍മാരായെത്തിയ റണ്‍വേയില്‍ ദിലീപിന്റെ സഹോദരിയായി എത്തിയത് സുജ കാര്‍ത്തികയായിരുന്നു. പിന്നീട് നാട്ടു രാജാവ്, മാമ്പഴക്കാലം, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടു. 2010ല്‍ സുജയെ മുംബൈ മലയാളി ആയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ആയ രാകേഷ് കൃഷ്ണന്‍ വിവാഹം ചെയ്തു. ഇരുവരും സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു. ഏഴാം ക്ലാസ് മുതല്‍ ഞങ്ങള്‍ കാണുന്നത് ആണെങ്കില്‍ കൂടിയും എട്ടാം ക്ലാസ്സില്‍ ഞങ്ങള്‍ ഒന്നിച്ചു എത്തിയതോടെ പ്രണയത്തില്‍ ആവുക ആയിരുന്നു. ഈ പ്രണയമാണ് വിവാഹത്തിലെത്തിയത്. വിവാഹത്തിനൃ് പിന്നാലെ അഭിനയ രംഗത്ത് നിന്നും വിട്ടു% നില്‍ക്കുകയാണ് സുജ.
റണ്‍ വേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ദിലീപിന്റെ സഹോദരി അമ്പിളിയായി സുജയായിരുന്നു. ഇതിന്റെ രണ്ടാം ഭാഗം വാളയാര്‍ പരമശിവം വീണ്ടുമെത്തുമ്പോള്‍ ആ ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നുവെന്നും സുജ പറയുന്നു. അതേസമയം, സിനിമയിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്നും നടി വ്യക്തമാക്കി. .