in ,

വിവാഹം എന്നത് ഒരു ബഹുമതിയാണോ? ആരും ഒരു സ്ത്രീയോടും ഇങ്ങനെ ഒരിക്കലും ചോദിക്കാൻ പാടില്ല; മാധ്യമപ്രവർത്തകർക്കെതിരെ തുറന്നടിച്ച് വരലക്ഷ്മി

തൻറെ അഭിനയം കൊണ്ട് തെന്നിന്ത്യ ആകെ ആരാധകരെ സൃഷ്ടിച്ച താരമാണ് വരലക്ഷ്മി ശരത് കുമാർ. സിനിമയിലെത്തി ആദ്യകാലം മുതൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച വരലക്ഷ്മി കുടുംബപ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി സ്വീകരിച്ചുകൊണ്ടാണ് മുൻനിരയിലേക്ക് കടന്നുവന്നത്.

പ്രശസ്തൻ ഇന്ത്യൻ സിനിമ നടനായ ശരത് കുമാറിന്റെ മകളായ വരലക്ഷ്മി ഇന്ന് മോഡൽ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ഒരുപോലെ തൻറെ കരിയറിൽ തിളങ്ങി നിൽക്കുകയാണ്. അനുപമീസ് സ്കൂളിൽ നിന്ന് പ്രൊഫഷണൽ ആക്ടിങ് കരിയർ ആരംഭിച്ച താരം 2012 ലാണ് വെള്ളിത്തിരയിൽ തൻറെ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ നാല് ഭാഷകളിൽ വരലക്ഷ്മി തൻറെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. വിഘ്നേശ്വരൻ സംവിധാനം ചെയ്ത് ചിമ്പു നായകനായി പുറത്തിറങ്ങിയ പോടാ പോടീ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

2014 സുധി തന്നെ സംവിധാനം ചെയ്ത നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട മാണിക്യ എന്ന സിനിമയിലൂടെയാണ് താരം കന്നടയിൽ അരങ്ങേറ്റം കുറിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം കസബയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലും താരം രംഗപ്രവേശം നടത്തി.

ഇങ്ങനെ വിവിധ ഭാഷകളിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ ദേശങ്ങൾക്കതീതമായി താരത്തിന് ആരാധകരുണ്ട്. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഈ താരത്തിന് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എല്ലാം തന്നെ ധാരാളം ആരാധകരുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ വേഗം വൈറലാകാറുണ്ട്.

ഇപ്പോൾ അത്തരത്തിൽ വൈറലായിരിക്കുന്നത് താരം ഒരു പൊതു ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ ഉയർന്നുവന്ന ചോദ്യവും അതിന് നൽകിയ മറുപടിയും ആണ്. തനിക്ക് നേരെ വന്ന് ചോദ്യത്തിന് കുറിച്ച് കൊള്ളുന്ന ഉത്തരം നൽകിയ വരലക്ഷ്മിയുടെ ആ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകർ വിവാഹം എപ്പോഴാണ് എന്ന് ചോദിച്ചപ്പോഴാണ് താരം പൊട്ടിത്തെറിച്ചു കൊണ്ട് മറുപടി നൽകിയത്. ‘വിവാഹം എന്താ ഒരു ബഹുമതിയാണോ ഇത് വളരെ വൃത്തികെട്ട ഒരു ചോദ്യമാണ് ഒരു സ്ത്രീയോടും ഒരു കാരണവശാലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ല’ എന്ന് പറഞ്ഞാണ് താരം ക്ഷുഭിതയായത്.

വെള്ളിത്തിരയിൽ നിരവധി ഹിറ്റ് സിനിമകളിൽ ഭാഗമാകാൻ കഴിഞ്ഞ താരം അഭിനയിപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ ജീവനോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. ഇന്ന് നിലവിൽ പെണ്ണിൻറെ യിൽ ഉള്ളതിൽ ഏറ്റവും മികച്ച അഭിനയത്രിമാരിൽ ഒന്നാണ് വരലക്ഷ്മി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Written by Editor 4

മുല്ലപ്പൂ ചൂടി അതിസുന്ദരിയായി അമ്പല നടയിൽ വൈക്കത്തപ്പൻറെ ഗാനം ആലപിച്ച് സുരേഷ്‌ ഗോപിയുടെ ഭാര്യ രാധിക, വൈറൽ വീഡിയോ കാണാം

അങ്ങനെ അവസാനം തന്റെ കുടുംബത്തെ കണ്ടുമുട്ടി, തന്റെ ഉമ്മയുടെയും ഉപ്പയുടെയും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബിഗ് ബോസ് താരം ജാസ്മിൻ മൂസ