in ,

എൻറെ മികച്ച സൗഹൃദങ്ങളിൽ ഒന്ന്!!!  വാണി വിശ്വനാഥന് 50 ആം പിറന്നാളുമ്മകൾ നൽകി സുരഭി ലക്ഷ്മി

മലയാള സിനിമയുടെ ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥന് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് നടി സുരഭി ലക്ഷ്മി. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ തനിക്ക് ലഭിച്ചിട്ടുള്ള നല്ല സുഹൃത്തുക്കളിൽ ഒരാളാണ് വാണി വിശ്വനാഥ് എന്നായിരുന്നു സുരഭി സമൂഹ മാധ്യമത്തിലൂടെ എഴുതിയത്.

തൻറെ ജീവിതത്തിൻറെ ഒപ്പം നിന്ന് ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കിയ പ്രിയപ്പെട്ട വാണി ചേച്ചിക്ക് 50 പിറന്നാൾഉമ്മകൾ. ഇതുവരെയുള്ള സിനിമ ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും നല്ല സൗഹൃദങ്ങളിൽ ഒന്നാണിത്. വാണി ചേച്ചിയുടെ കൂടെ 40 ദിവസം എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകി നേതൃത്വം വഹിക്കുകയും അനുജത്തിയെ പോലെ ചേർത്തു പിടിക്കുകയും ചെയ്ത ചേച്ചിക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നൽകുന്നു
സുരഭി സമൂഹമാധ്യമത്തിലൂടെ എഴുതി.

നീണ്ടനാളത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ് വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ആസാദി എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും സിനിമയിലേക്ക് കടന്നുവരുന്നത്. റൈഫിൽ ക്ലബ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്

Written by amrutha

ആ സംഭവം വല്ലാതെ വേദനിപ്പിച്ചു,  പിന്നീട്  ഓട്ടോയിൽ  കയറിയിട്ടില്ല!!! മറക്കാനാവാത്ത അനുഭവവുമായി സീമാ വിനീത്

മഞ്ഞ സാരിയും നീല ബ്ലൗസും അണിഞ്ഞ് വനദേവതയെപ്പോലെ സുന്ദരിയായി ഹണി റോസ്, കിടിലൻ ചിത്രങ്ങൾ കാണാം