in , ,

പുത്തൻ ലുക്കിൽ തിളങ്ങി താര പുത്രി… ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാന്റെ പുത്തൻ ഫോട്ടോസ് വൈറൽ

ബോളിവുഡിലെ മെഗാസ്റ്റാറായ ഷാരൂഖ് ഖാന്റെ മകളാണ് സുഹാന ഖാൻ. ന്യൂയോർക്കിലെ ഒരു പ്രശസ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയ പരിശീലന കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള താരം, ഡാഡീ’സ് ഗേൾ എന്ന് വിളിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്.

സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമായ സുഹാന, ഇപ്പോൾ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് അഭിനയത്തെ കുറിച്ചുള്ള പരിശീലനത്തിലാണ്. താൻ കൈവച്ച മേഖലകളിൽ എല്ലാം വിജയം നേടാൻ കഴിഞ്ഞ ഒരാളെന്നെ നിലയിലും താരപുത്രി ശ്രദ്ധേയയാണ്.

ഒരു ഫുട്ബോൾ ആരാധക കൂടിയായ താരം തൻറെ സ്കൂളിനായി നിരവധി ഫുട്ബോൾ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. ഇതിനപ്പുറം മികച്ച ഒരു എഴുത്തുകാരി കൂടിയാണ് സുഹാന. ദേശീയ കഥാ രചന മത്സരത്തിൽ അവാർഡും താരം നേടിയിട്ടുണ്ട്. ഇങ്ങനെ ഒന്നിലധികം മേഖലകളിൽ മികച്ച രീതിയിൽ കഴിവുകൾ പ്രകടിപ്പിക്കുന്ന താരപുത്രിയ്ക്ക് ആരാധകർ ഏറെയാണ്.

തൻറെ സോഷ്യൽ മീഡിയ ഹാൻഡലുകളിലും താരം വളരെ സജീവമായി പോസ്റ്റുകൾ ചെയ്യാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും കുടുംബത്തിനൊപ്പം ഉള്ള നിമിഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി സുഹാന പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ സമൂഹം മാധ്യമങ്ങളിൽ താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്.

സൗന്ദര്യത്തിനും ആകർഷണീയമായ ശരീര വടിവിനും ഉൾപ്പെടെ നിരന്തരമായി താരത്തിന് പ്രശംസകൾ ലഭിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് താരം പങ്കുവെച്ച് സ്റ്റൈലിഷ് സിമ്പിൾ ഡ്രസ്സിൽ ഉള്ള ചില ചിത്രങ്ങളാണ്.

വളരെ മികച്ച പ്രതികരണങ്ങളുടെ പ്രേക്ഷകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരു പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആരാധകർ പകർത്തിയ ഈ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ചുവന്ന ഡ്രസ്സിൽ വളരെ സുന്ദരിയായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

Written by Editor 4

അമ്പോ.. ചുവപ്പ് ഗൗണിൽ സാന്റാ ക്ലോസിനെ വരവേറ്റ് ഹണി റോസ്, ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ

പേടിച്ചിരുന്നാൽ നമ്മൾക്കാണ് നഷ്ടം, ലിപ് ലോക്കും ഇന്റിമേറ്റ് സീനും കോമഡി സീൻ ചെയ്യുന്ന പോലെയുള്ളൂ…!