in , ,

അമ്പോ… തകർപ്പൻ ഡാൻസുമായി നടി ശിവാനി നാരായണൻ.. വീഡിയോ ഏറ്റെടുത്ത് ആരാധകർ

കോളിവുഡിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് വൻ വിജയമായി മാറിയ ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത കമലഹാസൻ ചിത്രമായിരുന്നു വിക്രം. കമലഹാസിനെ കൂടാതെ ഒരു വലിയ താര നിര തന്നെ അഭിനയിച്ചിരുന്ന ആ ചിത്രത്തിൽ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസിൽ തുടങ്ങിയ വമ്പൻ താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

ഈ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ച വിജയ് സേതുപതി ചെയ്ത സന്താനം എന്ന കഥാപാത്രത്തിന് 3 ഭാര്യമാരെ ഉണ്ടായിരുന്നതായി കാണിക്കുന്നു. അവരിൽ ഒരാളായി അഭിനയിച്ച താരമാണ് ശിവാനി നാരായണൻ.

സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ തമിഴിൽ നിരവധി ആരാധകരെ ശിവാനി സ്വന്തമാക്കിയിട്ടുണ്ട്. ബിഗ് ബോസിന്റെ തമിഴ് പതിപ്പിലെ മത്സരാർത്ഥി ആയതോടെയാണ് തമിഴകത്തൊട്ടാകെ ശിവാനിക്ക് ആരാധകർ കൂടിയത്. ബിഗ് ബോസ് തമിഴിന്റെ നാലാം സീസണിലെ മത്സരാർത്ഥിയായിരുന്ന ശിവാനി മിനി സ്ക്രീനിലൂടെയാണ് തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തൻറെ പത്തൊമ്പതാമത്തെ വയസ്സിൽ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ശിവാനി ഇപ്പോൾ 21 ന്റെ നിറവിലാണ്.

മിനിസ്ക്രീനിലെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിയ ശിവാനിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം വിജയ് സേതുപതി നായകനായി വന്ന ഡി എസ് പി എന്ന സിനിമയാണ്. വരും വർഷങ്ങളിൽ കൂടുതൽ സിനിമകളിൽ ശിവാനിയെ പ്രധാന കഥാപാത്രങ്ങളിലായി കാണുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അഭിനയ രംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. തൻറെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്കായി നിരന്തരം ശിവാനി പങ്കു വയ്ക്കാറുണ്ട്. വളരെ ക്യൂട്ടായും ഹോട്ട് ആയുമുള്ള താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കാറുള്ളത്. നവ മാധ്യമങ്ങളിൽ ആരാധകർ ഏറെ ഉള്ളത് കൊണ്ട് തന്നെ താരത്തിന്റെ റീലിസ് വീഡിയോകൾ പലപ്പോഴും വളരെ വേഗം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടാറുമുണ്ട്.

‘ഇപ്പോഴും ക്രിസ്മസ് ഫൈബിൽ നിന്ന് പുറത്തു വന്നിട്ടില്ല’ എന്ന ക്യാപ്ഷൻ ശിവാനി പങ്കുവെച്ചിരിക്കുന്ന ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. കിടിലം ഷോട്ട്സും ബനിയൻ ടീ ഷർട്ടും ധരിച്ച്  ഉള്ള ശിവാനിയുടെ തകർപ്പൻ ഡാൻസ് ഇതിനോടകം വൈറലായി കഴിഞ്ഞു. ശിവാനിയോടൊപ്പം വീഡിയോയിൽ സ്റ്റാറായി താരത്തിന്റെ വളർത്ത് നായയെയും കാണാം.

 

View this post on Instagram

 

A post shared by Mallu Actress (@kerala_girlz)

Written by Editor 4

തുണി അഴിച്ച് ഇടുക എന്നതാണ് ഇൻഡസ്ട്രിയിൽ ഗ്ലാമറസ് എന്ന് പറഞ്ഞാൽ അതിന്റെ ഡെഫിനിഷൻ, എന്നാൽ എനിക്ക് അതിന് താല്പര്യമില്ല; അസിൻ പറഞ്ഞത് ഇങ്ങനെ

കിടിലൻ വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച് ബിഗ് ബോസ് താരം ഋതു മന്ത്ര, പൊളിച്ചെന്ന് ആരാധകർ, വീഡിയോ കാണാം