in , ,

സുരേഷേട്ടനെ പോലെ ഒരു ആങ്ങളയേ എങ്കിലും കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.. രാധിക ചേച്ചിടെ ഭാഗ്യം; സംയുക്ത വർമ്മ പറയുന്നു

ഒരുകാലത്ത് മലയാള സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്നിരുന്ന, ഇന്നും ആരാധകർ ഏറെ ഉള്ള അഭിനയത്രിയാണ് സംയുക്ത വർമ്മ. മലയാള സിനിമ ആരാധകർ ഏറെ സ്നേഹിക്കുന്ന താരദമ്പതികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും. വെറും 18 ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ വളരെ വേഗം സ്ഥാനം നേടിയ സംയുക്ത ഇപ്പോൾ ബിജുമേനോന്റെ ഭാര്യയായും മകന് അമ്മയായും അഭിനയ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ്.

സ്ഥിരമായി യോഗയും, മെഡിറ്റേഷനും മറ്റും ചെയ്തു വളരെ പോസിറ്റീവായും സുന്ദരിയായും ഇരിക്കുന്ന സംയുക്ത വർമ്മ ഇപ്പോഴും വളരെ ആക്ടീവായ ഒരു വ്യക്തിയാണ്. സിനിമയിൽ സജീവം അല്ലെങ്കിൽ കൂടി സംയുക്തയുടെ ചെറിയ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്താറുണ്ട്.

അഭിനയമേഖലയിൽ നിന്നും വിവാഹത്തിനുശേഷം വിട്ടു നിൽക്കുകയാണെങ്കിലും തൻറെ ഭർത്താവായ ബിജുമേനോൻ ഒപ്പം അവാർഡ് നൈറ്റുകളിലെയും മറ്റും സ്ഥിര സാന്നിധ്യമാണ് സംയുക്ത. 24 വയസ്സിൽ വിവാഹിതയായ താരം, തൻറെ കരിയറിൽ നിന്നും വിട്ടുനിന്നത് ഭർത്താവിനും മകനും വേണ്ടിയാണ് എന്ന് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

യോഗ പോലെ തന്നെ സംയുക്തയ്ക്ക് വളരെ ഇഷ്ടമുള്ള മറ്റൊന്ന് ആഭരണങ്ങളാണ്. ട്രഡീഷണൽ ആഭരണങ്ങളോട് തനിക്കുള്ള കമ്പത്തെ കുറിച്ച് താരം മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് പലരും ഗിഫ്റ്റ് ചെയ്യുന്നതും ഇത്തരം ആഭരണങ്ങൾ തന്നെയാണ്. കുറച്ചുനാളുകൾക്ക് മുൻപ് സംയുക്തയുടെ ചെറിയമ്മയും അഭിനയമായ ഓർമ്മകൾ ഉണ്ണി അവർക്ക് സമ്മാനിച്ച വില കൂടിയ ഒരു രുദ്രാക്ഷമാല സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ ആഭരണ സെൻസിനെ പറ്റി താരം തുറന്നു പറയുന്ന വാക്കുകളാണ്. ബിഹൈൻ ഫുഡ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ആഭരണങ്ങളുടെ കാര്യത്തിൽ വളരെ സെൻസ് ഉള്ള ഒരു വ്യക്തിയാണ് സുരേഷേട്ടൻ.

അതുകൊണ്ടുതന്നെ രാധിക ചേച്ചിയുടെ കയ്യിൽ നിറയെ ആഭരണങ്ങളുടെ മികച്ച ഒരു കളക്ഷൻ തന്നെയുണ്ട്. ബിജുമേനോൻ തനിക്ക് ആഭരണങ്ങൾ ഏറെ വാങ്ങിച്ചു തരാറുണ്ട് എങ്കിലും കടുകുമണിയോളം ഉള്ളതൊക്കെയാണ് വാങ്ങിത്തരുന്നത്. ലൈറ്റ് വെയ്റ്റ് ആയതും നൈസായതും ഒക്കെയാണ് ബിജു ചേട്ടന് ഇഷ്ടം. താൻ വലിയ ആഭരണങ്ങളോ വലിയ ലോക്കറ്റോ വലിയ മാലയോ ഇടുന്നത് ബിജു ചേട്ടന് ഇഷ്ടമല്ല.

അത്തരം ആക്സസറീസ് ധരിക്കുമ്പോൾ കുടയും വെഞ്ചാമരവും എടുക്കാമെന്നും ആന നെറ്റിപ്പട്ടം കെട്ടിയത് പോലെയാണ് എന്നും തുടങ്ങിയ കമന്റുകൾ അദ്ദേഹം പറയാറുണ്ട്. എന്നാൽ സുരേഷേട്ടൻ ഇങ്ങനത്തെ കമൻറുകൾ ഒന്നും പറയാറില്ല. അതുകൊണ്ടുതന്നെ ഈശ്വര ഇങ്ങനെ ഒരു അച്ഛനോ ചേട്ടനോ ഭർത്താവ് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാണ് സംയുക്ത വെളിപ്പെടുത്തുന്നത്.

സുരേഷേട്ടൻ തനിക്ക് സഹോദര തുല്യനാണ്. വളരെ നന്നായി ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല ആഭരണങ്ങളോടുള്ള ഭ്രമം കൊണ്ട് രാധിക ചേച്ചിക്ക് അവ വാങ്ങി നൽകുന്നതും സുരേഷേട്ടനാണ്. താനും ബിജു ചേട്ടനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്.

തൻറെ ഇഷ്ടവും അദ്ദേഹത്തിൻറെ ഇഷ്ടവും വളരെ വ്യത്യസ്തമാണ്. എന്നാൽ അതുകൊണ്ടൊക്കെ തന്നെയാണ് തങ്ങളുടെ ദാമ്പത്യജീവിതം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നത് എന്നും സംയുക്ത വെളിപ്പെടുത്തുന്നു. ബിജു ചേട്ടൻ വളരെ കൂളായ ഒരാളാണ് എന്നും അതുപോലെ കൂളായും ക്ഷമയുള്ള ഒരാളായും ഇരിക്കാൻ തനിക്ക് പറ്റാറില്ല എന്നും സംയുക്ത തുറന്നു പറയുന്നു.

Written by Editor 4

അമ്പോ.. വെണ്ണക്കൽ ശിൽപം പോലെ സാരിയിൽ അതിസുന്ദരിയായ പ്രിയ താരം, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

വർക്ക്ഔട്ട് ചെയ്യുന്ന മലയാളികളുടെ ഈ പ്രിയ താരത്തെ മനസിലായോ?? സ്ലിം ബ്യുട്ടിയായി സിനിമയിലേക്ക് ഒരു എൻട്രി പ്രതീക്ഷിക്കാമോന്ന് ആരാധകർ