in , , ,

നടൻ ഉണ്ണി മുകുന്ദനെ ‘സമാജം സ്റ്റാർ’ എന്ന് വിളിച്ച് രശ്മി ആർ നായർ, പ്രതികരണവുമായി ആരാധകർ.. സംഭവം ഇങ്ങനെ

തമിഴ് സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവരികയും ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയും ചെയ്ത താരമാണ് ഉണ്ണി മുകുന്ദൻ. 2002 പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കായ സീതനിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ താരത്തിന് ലഭിക്കുകയും ചെയ്തു.

പിന്നീട് തൽസമയം ഒരു പെൺകുട്ടി,ഐ ലൗ മീ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം 2012 വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായി പ്രത്യക്ഷപ്പെട്ടു. ഈ ചിത്രം വൻ വിജയമായതിന് പിന്നാലെ നായക വേഷം ചെയ്യുവാൻ ഉണ്ണിമുകുന്ദന് പിന്നെയും ഒരുപാട് ചിത്രങ്ങൾ ലഭിക്കുകയുണ്ടായി. താരം അഭിനയിച്ച ഭൂരിപക്ഷം ചിത്രങ്ങളും സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

2014 ലാൽ ജോസഫ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന് ഒപ്പം ഉണ്ണിമുകുന്ദനും നായക കുപ്പായം അണിഞ്ഞു. ഈ ചിത്രം വിജയമായതിനു പിന്നാലെ താരത്തിന്റെ കരിയർ മാറിമറിയുകയായിരുന്നു. വളരെയധികം നിരൂപക പ്രശംസ കിട്ടിയ ചിത്രമായിരുന്നു വിക്രമാദിത്യൻ. പിന്നീട് നായകനായും സഹ നായകനായും വില്ലനായും ഒക്കെ 30ലധികം ചിത്രങ്ങളിൽ ഉണ്ണിമുകുന്ദൻ പ്രത്യക്ഷപ്പെട്ടു. 2017 ൽ പുറത്തിറങ്ങിയ ക്ലിന്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള രാമുകാര്യാട്ട് അവാർഡ് താരം നേടിയെടുക്കുകയും ചെയ്തു.

ജനതാ ഗ്യാരേജ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലേക്കും ഉണ്ണിമുകുന്ദൻ കാലെടുത്തുവെച്ചു. വില്ലൻ വേഷത്തിൽ ആയിരുന്നു ഈ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടതെങ്കിലും ചിത്രവും കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 2019 മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു.

അഭിനേതാവ് എന്നതിന് ഉപരി ഗായകൻ എന്ന നിലയിലും ഇതിനോടകം താരം തിളങ്ങിയിട്ടുണ്ട്. അച്ചായൻസ്, ചാണക്യ തന്ത്രം എന്നീ ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചിൽ അധികം സിനിമകളിൽ ഗാനം ആലപിക്കുകയും അച്ചായൻസ് എന്ന ചിത്രത്തിൽ ഒരു ഗാനം എഴുതുകയും ചെയ്തു. ഏറ്റവും ഒടുവിലായി ഉണ്ണിമുകുന്ദന്റെ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം മാളികപ്പുറമാണ് വലിയ നിരൂപക പ്രശംസയും അംഗീകാരവും ആണ് ചിത്രത്തിന് സിനിമ പ്രേമികൾക്കിടയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മോഡലും ഫെമിനിസ്റ്റും ആയ രശ്മി ആർ നായർ ഉണ്ണിമുകനെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രം കാണില്ലെന്ന് നേരത്തെ തന്നെ രശ്മി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. അതിനു പിന്നാലെ ഇപ്പോൾ സിനിമ കാണുകയും ഉണ്ണിമുകുന്ദനെ സമാജം സ്റ്റാർ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഉള്ള താരത്തിന്റെ അഭിപ്രായവും ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. ഒപ്പം സംഘികളെ ഒന്നടങ്കം വിമർശിച്ചും പരിഹസിച്ചും കൊണ്ടുള്ള താരത്തിന്റെ വാക്കുകളും പോസ്റ്റിൽ കാണാം.

Written by Editor 4

അമ്പോ.. കലക്കൻ ഡാൻസുമായി നടി അവന്തിക മോഹൻ.. വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഡ്രെസ്സിന്റെ നീളക്കുറവ് കൊണ്ടാണോ സ്വഭാവം അളക്കുന്നത്… അവസരം കുറയുമ്പോൾ തുണിയുടെ അളവും കുറയും എന്ന കമന്റുകൾക്ക് നയന എൽസ പ്രതികരിക്കുന്നു