in

പ്രണയ സാഫല്യം, വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി രമ്യാ നമ്പീശന്റെ സഹോദരൻ

ശ്രീനാഥ് ഭാസി, ഇന്ദ്രൻസ് തുടങ്ങിയവരെ കേന്ദ്രകഥാപത്രങ്ങളാക്കി പുറത്തിറങ്ങിയ ‘ഹോം’ എന്ന സിനിമ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ചിത്രത്തിലെ ഗാനങ്ങളും അതുപോലെ മലയാളികളുടെ ഹൃദയം കീഴടക്കിയതായിരുന്നു. ഹോമിലെ ഗാനങ്ങൾക്ക് സംഗീതം പകർന്ന രാഹുൽ സുബ്രഹ്‌മണ്യന്റെ വിവാഹ നിശ്ചയത്തിന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

മലയാളത്തിന്റെ സ്വന്തം നടിയായ രമ്യാ നമ്പീശന്റെ സഹോദരൻ കൂടിയാണ് രാഹുൽ സുബ്രഹ്‌മണ്യൻ. ഡെബി സൂസൺ ചെമ്പകശേരിയാണ് വധു. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. വിവാഹ നിശ്ചയത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ജൂൺ 12നാണ് വിവാഹമെന്നും രാഹുൽ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.

ജയസൂര്യയും രമ്യാ നമ്പീശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മങ്കിപെൻ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയാണ് രാഹുൽ സിനിമാ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, ജോ ആൻഡ് ദ ബോയ്, സെയ്ഫ്, മേപ്പടിയാൻ, ഹോം എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതമൊരിക്കിയിട്ടുണ്ട്.

Written by admin

ഞാനും മമ്മൂട്ടിയും തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട് അദ്ദേഹത്തിന് എന്റെ അമ്മയുടെ പ്രായമാണ് ഉള്ളത് സന്തോഷ് വർക്കി

കള്ളന്മാർക്ക് രക്ഷപെടാനുള്ള പഴുതുണ്ടാക്കുകയാണ് ജനാധിപത്യത്തിന്റെ ലക്ഷ്യം ഞാൻ ഇതിനെ എതിരാണ്.