in , ,

ഫ്രീക്ക് പെണ്ണായി പ്രിയ താരം പ്രിയ വാര്യർ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഒരൊറ്റ കണ്ണിറുക്കൽ രംഗം കൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗം തീർത്ത താരമാണ് പ്രിയ പി വാര്യർ. ഒമല്ലൂര് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ പ്രിയക്ക് ആദ്യ സിനിമയിലൂടെ തന്നെ വലിയ ജനശ്രദ്ധ നേടാൻ സാധിച്ചിരുന്നു. ഒരൊറ്റ ഗാനരംഗം കൊണ്ട് തന്നെ ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

അടാർ ലവ് ലെ മാണിക്യമലരായ എന്ന പാട്ടിലൂടെ പ്രിയയുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. ബോളിവുഡ് സിനിമ രംഗത്തുനിന്ന് വരെ താരത്തിന് അവസരങ്ങളും ലഭിച്ചിരുന്നു. ഏതു യുവതാരവും കൊതിക്കുന്ന രീതിയിലുള്ള തരംഗം ആദ്യ ഗാനരംഗത്തിലൂടെ തന്നെ ലഭിച്ച പ്രിയയ്ക്ക് മലയാളത്തിനു പുറമേ തെലുങ്ക് ഹിന്ദി കന്നട സിനിമകളിലും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. തെലുങ്കിൽ താരത്തിന്റെതായി രണ്ട് സിനിമകൾ റിലീസ് ആവുകയും ചെയ്തു.

അഭിനേത്രി മാത്രമല്ല, ഒരു മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യർ. പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും ഏറെ സജീവമായ പ്രിയക്ക് സമൂഹ മാധ്യമ ഹാൻഡിലുകളിലും ആരാധകർ അനവധിയാണ്.

രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത പുറത്തിറങ്ങിയ ഫോർ ഇയേഴ്സ് ആണ് പ്രിയയുടെതായി ഏറ്റവും ഒടുവിൽ റിലീസ് ആയ സിനിമ. ഹിന്ദിയിൽ യാരിയൻ 2, 3 മങ്കീസ് ശ്രീദേവി ബംഗ്ലാവ് തുടങ്ങിയ സിനിമകളും വെള്ളിത്തിരയിലെത്താൻ തയ്യാറാവുകയാണ്. താരത്തിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം എപ്രകാരമാകും എന്നറിയാൻ ആരാധകരും ക്ഷമയോടെ കാത്തിരിക്കുകയാണ്.

ഇപ്പോൾ മലയാളത്തിൽ താരത്തിന്റെതായി ഒരു 41 കാരൻറെ 21 കാര് എന്ന സിനിമയുടെയും ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ശ്രദ്ധ നേടുന്നത് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ്. കൂളിംഗ് ഗ്ലാസ് വെച്ച് ഫ്രീക്ക് പെണ്ണായി സ്റ്റൈലിഷ് ലുക്കിൽ പ്രിയ ഇരിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്.

Written by Editor 4

ഒരു തനി നാടൻ ഫോട്ടോഷൂട്ട്.. കിടിലൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ: ഫോട്ടോസ് കാണാം

അന്ന് പൈസയ്ക്ക് വേണ്ടി തെരുവിൽ നൃത്തം ചെയ്ത മറിയം സോഫിയ; പ്രതിസന്ധികളെ തരണം ചെയ്ത് സുനിലുമായി വിവാഹം, പാരിസ് ലക്ഷ്മിയുടെ ജീവിതകഥ ഇങ്ങനെ