in , ,

ഈ ചിരിയിൽ വീഴാത്തവർ ഒണ്ടോ.. ക്യൂട്ട് ചിരിയുമായി ചുവപ്പിൽ ആരാധകരെ മയക്കി നിമിഷ സജയൻ: ഫോട്ടോസ്

മലയാളത്തിൽ തുളുമ്പുന്ന മുഖത്തോടെ കേരളത്തിലെ പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ താരമാണ് നിമിഷ സജയൻ. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായ നിമിഷ, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രത്തിൽ മികച്ച പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് തരം സ്വന്തമാക്കി. പിന്നീട് ചോല, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നിമിഷ നേടി.

പിന്നീട് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായി എത്തിയ മാലിക് തുടങ്ങിയ ചിത്രങ്ങളിലെ മിന്നും പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നിമിഷയ്ക്ക് നേടാനായത്. ബിജുമേനോൻ പത്മപ്രിയ റോഷൻ തുടങ്ങിയവർക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയ ഒരു തെക്കൻ തല്ല് കേസ് ആണ് നിമിഷയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇനി പുറത്തു വരാനുള്ള ഏറ്റവും അടുത്ത പ്രൊജക്റ്റ് ലിജിൻ ജോസ് സംവിധാനം ചെയ്ത് റോഷൻ മാത്യുനൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന ചേര എന്ന സിനിമയാണ്. ഒരു മികച്ച നർത്തകി കൂടിയായ നിമിഷ മോഡലിംഗ് രംഗത്തും സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ്. താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ചുവന്ന ചുരിദാറിൽ അതിമനോഹരമായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അശ്വിനി ഹരിദാസ് എന്ന ഫോട്ടോഗ്രാഫറാണ്. സോഫയിൽ കിടക്കുന്ന തരത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്ന താരത്തിന്റെ പോസ്റ്റിൽ വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകർ കമൻറ് ചെയ്യുന്നത്.

Written by Editor 4

തന്റെ കാമുകിയെ ചേർത്ത് നിർത്തി കാളിദാസ് ജയറാം, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ്

സൂപ്പർ സ്റ്റാറുമായി അവിഹിത ബന്ധം കാരണം അന്ന് സിനിമയിൽ നിന്നും വിലക്ക് കിട്ടി, നടി നികിതയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ