in ,

ഒരു കൊച്ചുകുട്ടിയെ പോലെ ബീച്ചിൽ കളിച്ച് നിക്കി ഗൽറാണി, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാളം, തമിഴ്, കന്നട ചലച്ചിത്രരംഗത്തെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് നിക്കിഗിൽ റാണി. ഫാഷൻ ഡിസൈനർ പഠനത്തിനു ശേഷം മോഡലിംഗ് രംഗത്ത് സജീവമായ താരം തമിഴ് ചിത്രമായ പയ്യയുടെ കന്നട റീമേക്കിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

2014ൽ നിവിൻപോളി നായകനായി മലയാളത്തിൽ പ്രദർശനത്തിനെത്തിയ 1983 എന്ന ചിത്രത്തിലൂടെ മലയാളം സിനിമ ഇൻഡസ്ട്രിയിലെ സ്ഥിര സാന്നിധ്യമായി മാറുവാൻ താരത്തിന് സാധിക്കുകയുണ്ടായി. ചിത്രത്തിൽ താരം അവതരിപ്പിച്ച മഞ്ജുള എന്ന കഥാപാത്രം ഇന്നും മലയാളി യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്ന് തന്നെയാണ്.

പിന്നീട് അങ്ങോട്ട് താരത്തിന്റെ കാലമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങി വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിൽ താരം വേഷങ്ങൾ കൈകാര്യം ചെയ്തു. താരത്തിന്റെ സഹോദരിയായ പ്രശസ്ത മോഡലും അഭിനയിച്ചിയുമായി സഞ്ചനയും സിനിമാരംഗത്ത് സജീവ സാന്നിധ്യമാണ്.

കഴിഞ്ഞവർഷമായിരുന്നു സിനിമാ നായകനായ ആദിയുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ശേഷമുള്ള താരത്തിന്റെ ആദ്യ പുതുവത്സരമാണ് ഇത്. അതുകൊണ്ടുതന്നെ ഈ ന്യൂയറിനെ ഏറ്റവും ആഘോഷമുള്ളത് ആക്കി തീർക്കുവാൻ ശ്രമിക്കുകയാണ് നീക്കിയും ആദിയും. ഇതിൻറെ ഭാഗമായി ബീച്ചിൽ നിന്നും ഉള്ള ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. പുതുവർഷത്തിലെ ആദ്യ സൂര്യാസ്തമയം എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ഒമർ ലുല്ലു സംവിധാനം ചെയ്ത ചിത്രത്തിലാണ് താരം ഏറ്റവും അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. നിലവിൽ തെന്നിന്റെയിലെ തിരക്കുള്ള നടിമാരിൽ ഒരാളായി താരം മാറി. കഴിഞ്ഞ മെയിലാണ് തമിഴ് യുവതാരം ആദിയുമായി താരം വിവാഹിതയായത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങിൽ ആയിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നായി മാറിയത്.

ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന് മുന്നോടിയായി ഉള്ള ആഘോഷ ചടങ്ങുകൾ വീട്ടിലും നടന്നിരുന്നു. ഏറെനാളായി പ്രണയത്തിലായിരുന്നു ഇരുവരും മാർച്ച് 24ന് വിവാഹനിശ്ചയത്തിലൂടെ ജീവിതത്തിൽ ഒന്നിക്കാം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. മാർച്ച് 28ന് തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹനിശ്ചയത്തിന്റെ വീഡിയോ ആരാധകരെ അറിയിക്കാൻ നിക്കി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ചുരുക്കം ചില ചിത്രങ്ങളിൽ നിക്കിയും ആദിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം ഉള്ള നൂറാം ദിവസം ആഘോഷിക്കാൻ ഇരുവരും ചേക്കേറിയത് പ്രണയ നഗരമായ പാരിസിലേക്ക് ആയിരുന്നു. ഈഫിൽ ടവറിന്റെ പശ്ചാത്തലത്തിൽ നിന്നുള്ള താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തമിഴ്, തെലുങ്ക് ചിത്രമായ ക്ലാപ്പാണ് ആദിയുടെ ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം.

വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ പുതുവത്സരം നന്നായി വരട്ടെ എന്നും സന്തോഷങ്ങൾ നിറഞ്ഞതാകട്ടെ എന്നുമുള്ള ആശംസകളാണ് ആരാധകരുടെ ഭാഗത്തുനിന്നും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ സന്തോഷവും നേട്ടങ്ങളും ഈ വർഷവും ആവർത്തിക്കട്ടെ എന്നും നിരവധി താരങ്ങൾ ആശംസിക്കുന്നു.

Written by Editor 4

നമ്മുടെ രചന നാരായണൻകുട്ടി അല്ലെ ഇത്, ഷോർട്സിൽ ഞെട്ടിച്ച് താരം.. കിടിലൻ ഫോട്ടോസ് കാണാം

ഉയർത്തി വിടാനോ നേടി തരാനോ പിന്തുണയ്ക്കാനോ പറയത്തക്ക ആരും ഇല്ല, കഴിഞ്ഞ ആറു വർഷമായി ജീവിതത്തിൽ ഒരു ഗ്രാഫ് മെയിന്റയിൻ ചെയ്യുന്നുണ്ട്; രശ്മി ആർ നായർ