in , ,

തമിഴ്നാട്ടുകാർക്ക് എന്നോട് വലിയ സ്നേഹമാണ്… തുറന്ന് പറഞ്ഞ് നടി മഡോണ സെബാസ്റ്റ്യൻ

തെന്നിന്ത്യൻ സിനിമ മേഖലയിലെ വളരെ ജനപ്രിയയായ അഭിനയത്രിയാണ് മഡോണ സെബാസ്റ്റ്യൻ. 2015 ലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായിരുന്ന പ്രേമത്തിന്റെയും അതിൻറെ തമിഴ്, തെലുങ്ക് റീമേക്കുകളിലൂടെയും ആണ് താരം അഭിനയ മേഖലയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു വൻ വിജയമായ ചിത്രത്തിൽ നായിക കഥാപാത്രമായി എത്തിയതോടെ താരത്തിന്റെ അഭിനയ ജീവിതം ഒരു വലിയ വഴിത്തിരിവിലേക്ക് മാറുകയായിരുന്നു.

ഒരു മികച്ച അഭിനേത്രി മാത്രമല്ല പിന്നണി ഗായികയും മോഡലുമാണ് മഡോണ. കിംഗ് ലയർ പാപ്പാണ്ടി കവന്‍ ഇബിലീസ് വൈറസ് ബ്രദേഴ്സ് ഡേ ശ്യാം സിംഹ റോയ് തുടങ്ങി നിരവധി പ്രേക്ഷകപ്രിയ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ശബ്ദം മാധുര്യം കൊണ്ടും താരം ആരാധകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി.

ഓരോ കഥാപാത്രത്തെയും അതിന്റേതായ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന താരം ഒരു പിടി വിജയ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല അക്കാഡമിക് രംഗത്തും താരം മിടുക്കി തന്നെ ആണ്. കൊമേഴ്സിൽ ബിരുദം നേടിയിട്ടുള്ള താരം പഠനത്തിനു ശേഷമാണ് സിനിമ മേഖലയിൽ എത്തുന്നത്.

അഭിനയത്തിൽ മാത്രമല്ല പിന്നാണി ഗാന രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വൈറസ് കാവൽ പള്ളിയിൽ എത്തി പുള്ളിയും തെറ്റി തുടങ്ങിയ ചിത്രങ്ങളിലാണ് താരം പാടിയിട്ടുള്ളത്. മികച്ച അഭിനയം കൊണ്ട് നിരവധി അവാർഡുകളും അംഗീകാരങ്ങളും താരത്തിനെ തേടി എത്തിയിട്ടുണ്ട്. ആദ്യ ചിത്രമായ പ്രേമം മുതൽ ഇതുവരെ തൻറെ പ്രേക്ഷകപ്രീതി നിലനിർത്താനും മഡോണയ്ക്ക് സാധിച്ചു.

മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായ താരം നിരവധി ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെതായി പുറത്തുവന്ന ഒരു അഭിമുഖത്തിലെ ക്ലിപ്പുകളാണ്. മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ നാല് ഭാഷകളിൽ അഭിനയിച്ച താരത്തിന് എവിടെയാണ് കൂടുതൽ ഫീൽ ചെയ്തത് എന്നും എന്തുകൊണ്ടാണ് എന്നുമാണ് അവതാരിക ചോദിക്കുന്നത്.

അപ്പോൾ താരം തുറന്നു പറയുന്നത് തനിക്ക് കൂടുതൽ സ്നേഹം ലഭിച്ചിട്ടുള്ളത് തമിഴ്നാട്ടിൽ നിന്നാണ് എന്നാണ്. അവരിൽ നിന്ന് ലഭിക്കുന്ന സ്നേഹം പെട്ടെന്ന് ഫീൽ ചെയ്യും എന്നും കോവിഡ് സമയങ്ങളിൽ അറിയാത്തവർ പോലും തന്നെ കെയർ ചെയ്തുകൊണ്ട് വീട്ടിലിരിക്കണേ തുടങ്ങിയ മെസ്സേജുകൾ അയച്ചിരുന്നു എന്നും അവരുടെ മനസ്സിലെ സ്നേഹം മുഖം കണ്ടാൽ തന്നെ അറിയും എന്നുമാണ് താരം തുറന്നു പറയുന്നത്. എന്തായാലും താരത്തിന്റെ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by Editor 4

ഗോവയിൽ അടിച്ചു പൊളിച്ച് പ്രിയ താരം സാനിയ, ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ

അമ്പോ.. കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്.. ഹണി റോസിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ