in , ,

ചാക്കോച്ചനോട് പ്രണയം തുറന്നു പറയാൻ കൂട്ടുകാരി നിർബന്ധിച്ചു.. പക്ഷെ എനിക്ക് ഭയമായിരുന്നു; ശാലിനി തുറന്ന് പറയുന്നു

ഒരുകാലത്ത് മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച താര ജോഡി ആയിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും. മലയാള സിനിമ താര ജോഡികൾ എന്നതിന് ഒരൊറ്റ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും ആയിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച അനിയത്തിപ്രാവ് സൂപ്പർഹിറ്റ് ആയതിന് പിന്നാലെ മലയാള സിനിമയിലും സിനിമ പ്രേമികൾക്കിടയിലും ശാലിനിയും കുഞ്ചാക്കോ ബോബനും നിറഞ്ഞ് നിൽക്കുകയായിരുന്നു.

പിന്നീട് ഇരുവരെയും നായികയും നായകനും ആക്കി കമൽ സംവിധാനം ചെയ്ത നിറം എന്ന ചിത്രവും സൂപ്പർ ഹിറ്റ് ആയതോടെ ഇരുവരും വിവാഹം കഴിച്ചിരുന്നെങ്കിൽ എന്നു പോലുമുള്ള ആഗ്രഹം മലയാള സിനിമ പ്രേമികൾക്ക് ഇടയിൽ ഉടലെടുക്കുകയുണ്ടായി. എന്നാൽ ചുരുക്കം ചില ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കരിയർ രണ്ടു വഴിയിലേക്ക് നീങ്ങുകയായിരുന്നു.

ശാലിനി തമിഴകത്ത് അറിയപ്പെടുന്ന നടിയും തല അജിത്തിന്റെ പ്രണയനിയുമായി കുടുംബജീവിതത്തിലേക്ക് കടന്നപ്പോൾ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കുഞ്ചാക്കോ ബോബൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും താരത്തിന്റെ പല ചിത്രങ്ങളും പരാജയത്തിലേക്ക് എത്തുകയുമായിരുന്നു. അജിത്തുമായുള്ള വിവാഹശേഷം ശാലിനി തന്റെ കരിയർ തന്നെ ജീവിതത്തിനും വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു.

വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബൻ രണ്ടാമതും സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇന്നും മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ എന്ന് തന്നെയാണ് കുഞ്ചാക്കോ ബോബനെ വിളിക്കുന്നത്. സിനിമാ മേഖലയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത പേരുകളിൽ ഒന്നായി കുഞ്ചാക്കോ ബോബന്റെ പേരും മാറിക്കഴിഞ്ഞു. ശാലിനിയും അജിത്തും തമ്മിലും ഉണ്ടായിരുന്ന പ്രണയത്തിന് ചുക്കാൻ പിടിച്ചത് കുഞ്ചാക്കോ ബോബൻ ആണെന്ന കഥയും പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബന്റെ ഫാൻസ് പേജിൽ നിന്നുമാണ് അധികം ആർക്കും അറിയാത്ത ഈ പ്രണയകഥ പുറത്തുവന്നത്.

നിറം സിനിമയുടെ ഷൂട്ടിങ്ങിനിടെ ആരും അറിയാതെ ചാക്കോച്ചന്റെ ഫോണിലേക്ക് അജിത് വിളിച്ചിരുന്നു എന്നും എല്ലാവരുടെയും കണ്ണ് വെട്ടിക്കുന്നതിന് വേണ്ടി ചാക്കോച്ചൻ ഒരു കോഡ് കണ്ടുപിടിച്ചിരുന്നുവെന്ന് ഈ കുറിപ്പിൽ പറയുന്നുണ്ട്. നിറം, അനിയത്തിപ്രാവ്, പ്രേം പൂജാരി എന്നിവ അടക്കം നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച് അഭിനയിച്ചത്. അതുകൊണ്ടുതന്നെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

എന്നാൽ തങ്ങൾ തമ്മിൽ അങ്ങനെ ഒരു പ്രണയം ഒരിക്കൽ പോലും ഉണ്ടായിരുന്നില്ല എന്നും ഒരു കഥാപാത്രം എന്ന നിലയിൽ മാത്രമാണ് കുഞ്ചാക്കോ ബോബനോട് തനിക്ക് പ്രണയം ഉണ്ടായിരുന്നതെന്നും ശാലിനി വെളിപ്പെടുത്തിയിരുന്നു. മാത്രവുമല്ല തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു എന്നും എന്നാൽ തന്റെ പല കൂട്ടുകാരികൾക്കും ചാക്കോച്ചനോട് ഇഷ്ടം ഉണ്ടായിരുന്നു എന്നും ശാലിനി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

അതിൽ ഒരു കൂട്ടുകാരി തനിക്ക് ചാക്കോച്ചനോടുള്ള പ്രണയം ഞാൻ പറയണം എന്നും പറഞ്ഞിരുന്നു. എന്നാൽ ഒരിക്കൽപോലും താൻ അത് ചെയ്തിട്ടില്ലെന്നും ശാലിനി വ്യക്തമാക്കുന്നു. ഞാനും ചാക്കോച്ചനും തമ്മിലുള്ള സൗഹൃദം ഇതിൻറെ പേരിൽ തകരുമോ എന്ന ഭയമായിരുന്നു എന്നും താരം വെളിപ്പെടുത്തി.

Written by Editor 4

തടി കൂടിയെന്ന് പറയുന്നവർ പറയട്ടെ, എന്റെ ഈ ശരീരത്തെ ഞാൻ ഇഷ്ടപ്പെടുന്നു; ഭുവനേശ്വരി ദേവി പൊതുവാൾ പറയുന്നു

എന്റെ രഹസ്യ ടാറ്റൂ കണ്ട ആൾ… തായ്ലാൻഡിൽ തന്റെ പ്രിയതമന് ഫ്രഞ്ച് കിസ്സ് നൽകി ടാറ്റൂ ഗേൾ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ