in , ,

സെ ക്‌സിനെ കുറിച്ച്‌ നടിമാരൊന്നും പറഞ്ഞുകേട്ട് ആളുകൾക്ക് പരിചയമില്ല; കരീന കപൂർ തുറന്ന് പറയുന്നു

ഹിന്ദി ചലച്ചിത്രരംഗത്ത് വളരെയധികം ശ്രദ്ധ നേടിയ താരമാണ് കരീന കപൂർ. രണ്ടായിരത്തിൽ പ്രദർശനത്തിനെത്തിയ റഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് താരം തൻറെ കരിയർ ആരംഭിക്കുന്നത്. എന്നാൽ ഈ ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും കരീനയുടെ കഥാപാത്രവും അഭിനയവും സിനിമാക്കര ഏറ്റെടുക്കുകയുണ്ടായി.

തുഷാർ കപൂർ നായകനായ കാഭി കുച് കാഹന ഹൈ ആണ് കരീനയുടെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം. പിന്നീട് താരം കഭി ഖുഷി കഭി ഖം എന്ന ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ഈ ചിത്രത്തിലെ താരത്തിന്റെ അഭിനയം കരിയറിൽ തന്നെ വളരെ വലിയ ഒരു വഴിത്തിരിവാണ് സൃഷ്ടിച്ചത്. ഇതോടുകൂടി ചലച്ചിത്രരംഗത്ത് താരം പ്രശസ്തയായി. തുടർന്ന് അഭിനയിച്ച ചിത്രങ്ങളൊന്നും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ഇതേ തുടർന്ന് സിനിമ മേഖലയിൽ നിന്ന് ഇടവേള എടുക്കുകയും പിന്നീട് 2004 ചമേലി എന്ന ചിത്രത്തിലൂടെ തന്റെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തുകയും ചെയ്തു. ഒരു ലൈം ഗിക തൊഴിലാളിയുടെ വേഷമായിരുന്നു ചിത്രത്തിൽ താരം അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച അഭിനയത്തിനുള്ള ഫിലിം ഫെയർ പുരസ്കാരം താരത്തിന് ലഭിച്ചു. ഹിന്ദി ചലച്ചിത്ര നടൻ സൈഫ് അലി ഖാൻ താരത്തിന്റെ ഭർത്താവാണ്.

നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം അടുത്തിടെ രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ അത്ര സജീവം ഒന്നും അല്ലെങ്കിൽ പോലും തൻറെ വിശേഷങ്ങൾ ഒക്കെ താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരകുടുംബത്തിൽ ഒന്നായ കപൂർ കുടുംബത്തിൽ നിന്ന് എത്തിയ കരിന വളരെ താമസിക്കാതെ തന്നെ ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. ഇന്ന് സൂപ്പർ നായികയായി തിളങ്ങുകയാണ് താരം.

വിവാഹശേഷം സാധാരണ നടിമാർ അഭിനയം നിർത്തുകയോ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങുകയോ ചെയ്യാറുണ്ടെങ്കിലും ആ രീതി തെറ്റിച്ച ഒരാൾ കൂടി ആയിരുന്നു കരീന. രണ്ടു കുട്ടികളുടെ അമ്മയായ ശേഷവും സൂപ്പർ നായിക എന്ന പദവി ഇപ്പോഴും താരത്തെ വിട്ടുപോയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ചില വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഇളയ മകൻറെ ജനനത്തിന് ശേഷം താരം തന്റെ ഗർഭകാലം അനുഭവങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമായ പ്രഗ്നൻസി ബൈ ബിൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ പുസ്തകത്തിന്റെ ഭാഗമായാണ് താരം ഇപ്പോൾ അഭിമുഖത്തിൽ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.

സ്ത്രീകളുടെ ലൈം ഗി ക തൃഷ്ണ അതും ഗർ ഭകാലത്ത് എങ്ങനെ എന്നുള്ള കരീനയുടെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. ഈ കാലയളവിൽ ഭർത്താവ് സെയ്ഫ് അലിഖാൻ തനിക്ക് പിന്തുണയുമായി നിന്നു എന്ന കാര്യവും കരീന വെളിപ്പെടുത്തുന്നു.

കാലുകൾ വീർക്കുന്നതും ഓക്കാനും വരുന്നതും വേണ്ടത്ര സെക്സി എന്ന് തോന്നുന്നില്ല എന്നതും അല്ലെങ്കിൽ മുടികൊഴിച്ചിൽ, മോശം മാനസികാവസ്ഥകൾ എന്നിവയെ കുറിച്ച് സംസാരിക്കാൻ പോലും ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് പുസ്തകത്തിൽ ലൈം ഗി കതയെ കുറിച്ച് സംസാരിക്കുന്നത്. ഇന്ത്യയിലെ മിക്ക സ്ത്രീകളും ഈ പ്രശ്നം പരിഹരിക്കാൻ ഭയപ്പെടുന്നു. എന്നാൽ ഇവ നമ്മൾ സംസാരിക്കേണ്ട കാര്യങ്ങളാണ് എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

Written by Editor 4

കുട്ടി ഉടുപ്പിൽ ആരാധകരുടെ മനം മയക്കി പത്തൊമ്പതാം നൂറ്റാണ്ടിലെ ക്യൂട്ട് നായിക കയദു ലോഹർ.. കിടിലൻ ഫോട്ടോസ് കാണാം

ഞങ്ങൾ അഞ്ച് നിർമാതാക്കളും ചേർന്ന് നിന്നെ മാറി മാറി ഉപയോഗിക്കും.. തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ശ്രുതി ഹരിഹരൻ