in

ഒരൊറ്റ നോട്ടത്തിൽ മത്സ്യകന്യക തന്നെ!! ഹണിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മത്സ്യകന്യകയെ പോലെ ഉണ്ടെന്നാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ കമൻറുകൾ നൽകുന്നത്. ഈ അടുത്തകാലത്തായി നിരവധി ഫോട്ടോഷോട്ടുകൾ ഹണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാ ഫോട്ടോഷൂട്ടുകളും ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുള്ളത്.

ഒരിടക്കാലത്ത് അഭിനയരംഗത്ത് അത്ര സജീവം അല്ലാതിരുന്ന ഹണി ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും തിരക്കുള്ള താരമാണ്. തെലുങ്കിൽ സജീവമായതോടുകൂടിയാണ് താരത്തിന് തെന്നിന്ത്യയിൽ അടക്കം നിരവധി ആരാധകർ ഉണ്ടായത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് നടിക്ക് ചുരുങ്ങിയ കാലം കൊണ്ട് ലഭിച്ചത്.

പിന്നാലെ തന്നെ ഒരുപാട് അവസരങ്ങളും വന്നു. ഇന്ത്യക് അകത്തും പുറത്തുമായി നിരവധി പരിപാടികൾ ഉദ്ഘാടനം ചെയ്യാനും ഹണി ആളുകൾ ക്ഷണിക്കാറുണ്ട്. കേരളത്തിൽ ഒട്ടുമിക്ക എല്ലാ ജില്ലകളിലും ഹണി നിരവധി ഷോറൂമുകൾ ഉദ്ഘാടനം നടത്താൻ വന്നിട്ടുമുണ്ട് . താരം അതിഥിയായി പങ്കെടുക്കുന്ന പരിപാടികളൊക്കെ കാണാൻ ജനങ്ങളുടെ തിരക്കുമാണ്. സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിലുള്ള വീഡിയോകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ട്രെൻഡിങ് ആയി മാറാറുള്ളത്.

നടി പങ്കെടുക്കുന്ന ഓരോ ചടങ്ങുകളിലും ധരിക്കുന്ന വേഷങ്ങളും മാധ്യമശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. നിരവധി ബോഡി ഷേമിങ് കമന്റുകളും താരം കേൾക്കേണ്ടി വരാറുണ്ട്. ഇതിനൊക്കെയുള്ള മറുപടിയും ഹണി അടുത്തിടെ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലൂടെ നൽകിയിരുന്നു.

Written by amrutha

ദേശീയ പുരസ്‌കാരം കിട്ടാൻ വൈകിയത് നന്നായി, കുറച്ചു കൂടി കഴിഞ്ഞു മതിയായിരുന്നു, നേരത്തെ കിട്ടിയിരുന്നെങ്കിൽ ഒതുങ്ങിപ്പോയേനെ, തുറന്നു പറഞ്ഞ് ഇന്ദ്രൻസ്

‘ഇത് നമ്മുടെ ‘അദിതി രവിയല്ലെ’…കിടിലൻ മേക്കോവറിൽ ഞെട്ടിച്ച് താരം…!!!!