in

കേരളത്തിലെ മലയാളികൾ പോലും ഇത്രയും സ്നേഹം തന്നിട്ടില്ല !!! അയർലാൻഡിൽ ഹണിയെ കാണാൻ എത്തിയത് ആയിരങ്ങൾ

അയർലാൻഡിൽ മലയാളികൾ സംഘടിപ്പിച്ച സ്വകാര്യപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ തിളങ്ങി മലയാളത്തിൻറെ പ്രിയതാരം ഹണി റോസ്. കേരളക്കരയിലും ഇന്ത്യയിലെ പലസ്ഥലങ്ങളിലും ആയി നിരവധി വേദികളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ഹണി പ്രേക്ഷകശ്രദ്ധ നേടിയെടുത്തു കൊണ്ടിരിക്കുകയാണ്.  ഇപ്പോഴിത ഇന്ത്യയ്ക്ക് പുറത്തും നിരവധി വേദികളുടെ ഭാഗമാവുകയാണ് താരം.. ഏറ്റവും പുതിയതായി നടിയുടെതായി പുറത്തുവരുന്ന ചിത്രങ്ങൾ അയർലാൻഡിൽ നിന്നുള്ളവയാണ്.

അയർലണ്ടിലെ ഒരു പൊതുപരിപാടിയിൽ താരം അതിഥിയായി എത്തുകയും അവിടുത്തെ മലയാളികളോട് സംസാരിക്കുന്ന വീഡിയോകളും ചിത്രങ്ങളും ആണ് പുറത്തുവരുന്നത്. താരത്തെ കാണാൻ ആയിരങ്ങൾ ആയിരുന്നു വന്നത്.

ആയിരങ്ങളുടെ നടുവിൽ നിന്നുകൊണ്ട് എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രേക്ഷകരോട് ഹണി സംസാരിക്കുകയും ചെയ്തു. ഇതുവരെ കേരളത്തിൽ നിന്ന് ലഭിക്കാത്ത അത്രയും വലിയ സ്നേഹമാണ് അയർലാൻഡിലെ മലയാളികൾ തനിക്ക് നൽകിയതെന്നും ഇവിടുത്തെ സ്ഥലങ്ങളൊക്കെ ചുറ്റിക്കണ്ടുവെന്നും മനോഹരമായ സ്ഥലങ്ങൾ ഒരുപാട് ആകർഷിച്ചുട്ടിട്ടുണ്ടെന്നും ഇനിയങ്ങോട്ട് ഇവിടെ തന്നെ  താമസമാക്കിയാലോ എന്നും താരം പ്രേക്ഷകരോട് ചോദിച്ചു.

കൂടാതെ ഇനി വരാനിരിക്കുന്ന പുതിയ റിലീസുകളെ കുറിച്ചും പുതിയ പരിപാടികളെക്കുറിച്ചും ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

കേരളത്തിന് പുറത്തും അകത്തുമായി നിരവധി പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്ക് ഇതിനോടകം ഹണി റോസ് ഉദ്ഘാടനം നടത്തിക്കഴിഞ്ഞു. കേരളത്തിലും താരം വരുന്ന പല പൊതുപരിപാടികളിലും ജനലക്ഷങ്ങളാണ് എത്താറുള്ളത്. അതുപോലെതന്നെ വീഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

Written by amrutha

മുടി ചുരുട്ടി കിടിലൻ മേക്കോവറിൽ സ്റ്റൈലിൽ മീരാ നന്ദൻ!!! ഫോട്ടോഷൂട്ട്

മഹാലക്ഷ്മിയോട് കുശലം ചോദിക്കുന്ന മോഹൻലാൽ!!!  അത്യാഡംബര ചടങ്ങിൽ സൂപ്പർതാരങ്ങളെ കഴിഞ്ഞും തിളങ്ങിയത് താരപുത്രി