in

സിനിമ സീരിയൽ നടി രഞ്ജുഷ മേനോനെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Film and serial star Ranjusha Menon was found dead by hanging.

സീരിയൽ സിനിമ നടിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സീരിയൽ നടി രഞ്ജുഷ മേനോനെയാണ് ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്‌ളാറ്റിൽ താമസിച്ചുവരികയായിരുന്നു.

മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടുരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരികയായിട്ടാണ് കരിയർ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപത്തിരണ്ടിലധികം സീരിയലുകളിൽ അഭിനയിച്ചു.

സൂര്യ ടിവിയിലെ ആനന്ദരാഗം, കൌമുദി ടിവിയിലെ വരൻ ഡോക്ടറാണ്, എന്‍റെ മാതാവ് എന്നീ പരമ്പരകളിൽ അഭിനയിച്ചുവരികയായിരുന്നു രഞ്ജുഷ മേനോൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് രഞ്ജുഷ മേനോന്‍റെ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

Written by admin

തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെ പറ്റിയും താൻ പിന്നിട്ട ദുസ്സഹമായ വഴികളെ കുറിച്ചും തുറന്നടിച്ചു കൊണ്ട് നടി ഉർവശി രംഗത്ത്

Kalyani's entry into the film was as Mohanlal's daughter.

കല്യാണിയുടെ സിനിമ പ്രവേശനം മോഹൻലാലിൻറെ മകളായി : ആരാധകർ കാത്തിരുന്ന സന്തോഷവാർത്ത