in ,

മറ്റുള്ളവർ എൻറെ ഫോട്ടോ എടുക്കുന്നത് ഇഷ്ടമല്ല!!! സെൽഫികളോട് അതൃപ്തി കാട്ടി ഫഹദ് ഫാസിൽ

മലയാളത്തിൽ മാത്രമല്ല അന്യഭാഷ സിനിമ പ്രേമികൾക്കിടയിലും ഫഹദ് ഫാസിൽ വളരെ ശ്രദ്ധേയനായി മാറിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ പുറത്തിറങ്ങിയ ഹിറ്റ് നേടിയെടുത്ത ഒരു ചിത്രം ആയിരുന്നു തെലുങ്കിൽ സുകുമാർ സംവിധാനം ചെയ്ത പുഷ്പ. അല്ലു അർജുനെ നായകനാക്കി 2021 ൽ പുറത്തിറക്കിയ ചിത്രം വില്ലൻ വേഷത്തിൽ ആയിരുന്നു ഫഹദ് ഫാസിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും താരം ഇതേ കഥാപാത്രമായി എത്തി എത്തുന്നുണ്ട്. അടുത്തിടെ താരം ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ പുഷ്പയിലെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

പുഷ്പയിലെ കഥാപാത്രത്തിന് ശേഷം ഇന്ത്യൻ നായകനായോ എന്നതായിരുന്നു ഫഹദിന്റെ ചോദ്യം. എന്നാൽ ആ കഥാപാത്രം തന്നെ കരിയറിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്നായിരുന്നു മറുപടി നൽകിയത്. പുഷ്പ കാരണം വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ഇക്കാര്യം സുകുമാരനോടും പറഞ്ഞിട്ടുണ്ട്. അത് മറച്ചു വയ്ക്കേണ്ട കാര്യം ഇല്ലെന്നും ഫഹദ് ഫാസിൽ അറിയിച്ചു.

തന്റെ ജീവിതം മലയാള സിനിമയാണെന്നും തന്റെ ചിത്രങ്ങൾ മറ്റുള്ളവർ പകർത്തുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഫഹദ് അഭിമുഖത്തിൽ പറഞ്ഞു.തനിക്ക് സെൽഫി എടുക്കുന്നതോ ഒരിക്കലും ഇഷ്ടമല്ല.അമ്മയ്ക്കോ ഭാര്യക്ക് ഒപ്പം പുറത്തു പോകുമ്പോൾ തന്റെ ചിത്രം മറ്റുള്ളവർ പകർത്തുന്നത് എനിക്കിഷ്ടമല്ല. തന്നെ വെറുതെ നോക്കി പുഞ്ചിരിച്ചാൽ മതി നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും എന്നും അറിയിച്ചു..

Written by amrutha

സിനിമേല് കാണണ മാമനല്ലേ? മാമാട്ടി ആദ്യമായി സുരേഷ് ഗോപിയെ കണ്ടതിന്റെ സ്നേഹം തുളുമ്പുന്ന ചിത്രം പങ്കിട്ട് കാവ്യ

മാളവികയ്ക്ക്ഏറ്റവും ഇഷ്ടപ്പെട്ട ലുക്ക് ഏതാണെന്ന് അറിയുമോ? മനസ്സ് തുറന്ന് വികാസ്